വറുത്തരച്ച നാടൻ സാമ്പാർ
1. തുവരപ്പരിപ്പ് – അരക്കപ്പ് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ പച്ചമുളക് – രണ്ട്, രണ്ടായി മുറിച്ചത് ചുവന്നുള്ളി – 10, രണ്ടായി മുറിച്ചത് മുരിങ്ങയ്ക്ക – ഒരു െചറുത്, കഷണങ്ങളാക്കിയത് പച്ച ഏത്തയ്ക്ക – ഒരു ചെറുത്, കഷണങ്ങളാക്കിയത് വഴുതനങ്ങ – ഒരു ചെറുത്, കഷണങ്ങളാക്കിയത് ഉപ്പ് – പാകത്തിന്

1. തുവരപ്പരിപ്പ് – അരക്കപ്പ്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, രണ്ടായി മുറിച്ചത്
ചുവന്നുള്ളി – 10, രണ്ടായി മുറിച്ചത്
മുരിങ്ങയ്ക്ക – ഒരു െചറുത്, കഷണങ്ങളാക്കിയത്
പച്ച ഏത്തയ്ക്ക – ഒരു ചെറുത്, കഷണങ്ങളാക്കിയത്
വഴുതനങ്ങ – ഒരു ചെറുത്, കഷണങ്ങളാക്കിയത്
ഉപ്പ് – പാകത്തിന്
2. വെണ്ടയ്ക്ക – നാല്, കഷണങ്ങളാക്കിയത്
തക്കാളി – ഒന്ന്, കഷണങ്ങളാക്കിയത്
വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ
വറുത്തരയ്ക്കാൻ
3. തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
4. മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ (LG കായംപൊടി വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക)
താളിപ്പിന്
5. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്, രണ്ടാക്കിയത്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ പ്രഷർ കുക്കറിലാക്കി പാകത്തിന് വെള്ളമൊഴിച്ചു വേവിക്കുക.
∙ ഇതിലേക്ക് വെണ്ടയ്ക്കയും തക്കാളിയും പുളി പിഴിഞ്ഞതും ചേർത്തു തിളപ്പിക്കുക.
∙ ഒരു പാത്രത്തിൽ മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങുന്നതിനു തൊട്ടു മുൻപ് മല്ലിപ്പൊടി, മുളകുപൊടി, കായംപൊടി എന്നിവ ചേർത്തിളക്കുക. ചൂടാറിയശേഷം മിക്സിയിലാക്കി അരച്ചെടുക്കുക.
∙ അരപ്പ് അൽപം വെള്ളത്തിൽ കലക്കി പരിപ്പ്–പച്ചക്കറി മിശ്രിതത്തിൽ ഒഴിച്ച്, പാകത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങുക.
∙ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചതൊഴിച്ചു വിളമ്പാം.