ഹണി ഗ്ലേസ്‍ഡ് പ്രോൺസ് 1.ചെമ്മീൻ വൃത്തിയാക്കിയത് – 250 ഗ്രാം 2.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ മുട്ടവെള്ള – ഒരു മുട്ടയുടേത് ഉപ്പ് – പാകത്തിന് 3.എണ്ണ – പാകത്തിന് 4.സവാള – രണ്ട്, പൊടിയായി

ഹണി ഗ്ലേസ്‍ഡ് പ്രോൺസ്

1.ചെമ്മീൻ വൃത്തിയാക്കിയത് – 250 ഗ്രാം

ADVERTISEMENT

2.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

ADVERTISEMENT

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

മുട്ടവെള്ള – ഒരു മുട്ടയുടേത്
ഉപ്പ് – പാകത്തിന്

ADVERTISEMENT

3.എണ്ണ – പാകത്തിന്

4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

5.കാശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

തേൻ – രണ്ടു വലിയ സ്പൂൺ

സോയാസോസ് – ഒരു ചെറിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

8.സെലറിയും സ്പ്രിങ് അണിയനും അരിഞ്ഞത് – അലങ്കരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചെമ്മീൻ വൃത്തിയാക്കിയതിൽ രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വയ്ക്കുക.

  • എണ്ണ നന്നായി ചൂടാക്കി ചെമ്മീൻ ചേർത്ത് ഒരു മിനിറ്റ് വഴറ്റി മാറ്റി വയ്ക്കണം.

  • ബാക്കിയുള്ള എണ്ണയിൽ സവാളയും ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും ചേർത്തു വഴറ്റുക.

  • ഇതിലേക്കു മുളകുപൊടി വിനാഗിരിയിൽ ചാലിച്ചതും ചേർത്തിളക്കി വഴറ്റണം.

  • ഇതിൽ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം പാകത്തിന് ഉപ്പും ചേർത്തിളക്കുക. അധികം വരണ്ടുപോയാൽ പുരണ്ടിരിക്കാൻ പാകത്തിന് അല്പം വെള്ളം ചേർക്കാം.

  • ഇതിലേക്കു ചെമ്മീനും ചേർത്തിളക്കി ഗ്രേവി നന്നായി പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങുക.

  • അരിഞ്ഞുവച്ചിരിക്കുന്ന സെലറിയും സ്പ്രിങ് അണിയനും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

    സോസി ഡ്രംസ്‍റ്റിക്

    1.ചിക്കൻ ഡ്രംസ്‍റ്റിക് (കാലിൻറെ ഭാഗം) – ഒരു കിലോ

    2.വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

    മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

    സോയാസോസ് – രണ്ടര വലിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

    3.എണ്ണ – പാകത്തിന്

    4.വെളുത്തുള്ളി ചതച്ചത് – മൂന്നു വലിയ സ്പൂൺ

    5.സ്പ്രിങ് അണിയൻ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ, അലങ്കരിക്കാൻ

    പാകം ചെയ്യുന്ന വിധം

    ചിക്കൻകാലിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക.

  • എണ്ണ ചൂടാക്കി വെളുത്തുള്ളി ചതച്ചതു വഴറ്റിയശേഷം പുരട്ടിവച്ചിരിക്കുന്ന കോഴിക്കാലും ചേർത്തിളക്കി പാത്രം അടച്ചു വച്ചു വേവിക്കണം. ഗ്രേവി നന്നായി കുറുകി സോസ് പരുവത്തിലാകണം.

  • സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

    കടപ്പാട്

    രേഖ ജേക്കബ് പെരിഞ്ചേരി

    ADVERTISEMENT