നെയ്പത്തിരി 1. പുഴുങ്ങലരി - ഒരു കപ്പ് 2. പെരുംജീരകം - രണ്ടു ചെറിയ സ്പൂൺ സവാള - ഒരു െചറുത് തേങ്ങ ചുരണ്ടിയത് - അരക്കപ്പ് ഉപ്പ് - പാകത്തിന് 3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് പാകം െചയ്യുന്ന വിധം ∙ പുഴുങ്ങലരി തലേന്ന് ഇളംചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കുക. ∙ രാവിലെ രണ്ടാമത്തെ

നെയ്പത്തിരി

1. പുഴുങ്ങലരി - ഒരു കപ്പ്

ADVERTISEMENT

2. പെരുംജീരകം - രണ്ടു ചെറിയ സ്പൂൺ

സവാള - ഒരു െചറുത്

ADVERTISEMENT

തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

ഉപ്പ് - പാകത്തിന്

ADVERTISEMENT

3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ പുഴുങ്ങലരി തലേന്ന് ഇളംചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കുക.

∙ രാവിലെ രണ്ടാമത്തെ േചരുവ ചേർത്തു ഗ്രൈൻ‍ഡറിൽ കട്ടിയായി അരയ്ക്കുക.(മിക്സിയിലാണെങ്കിൽ അൽപം നേർമയായി അരച്ച ശേഷം പുഴുങ്ങലരിപ്പൊടി ചേർത്തു കുഴച്ചു കട്ടിയാക്കാം.)

∙ ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തി, െവളിച്ചെണ്ണയിൽ വറുത്തു കോരുക.

മലബാർ ചിക്കൻ കറി

1. കോഴി‍ - ഒരു കിലോ

2. വെളിച്ചെണ്ണ - നാലു വലിയ സ്പൂൺ

3. കറുവാപ്പട്ട, വഴനയില, ഗ്രാമ്പൂ, ഏലയ്ക്ക - രണ്ടു വീതം

കുരുമുളക് - ആറ്

4. ഇഞ്ചി ചതച്ചത് - അര വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് - അര വലിയ സ്പൂൺ

പച്ചമുളക് - ആറ്, അരിഞ്ഞത്

സവാള - നാല്, അരിഞ്ഞത്

കറിവേപ്പില - രണ്ടു തണ്ട്

5. മുളകുപൊടി - ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി - ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ െചറിയ സ്പൂ

ഗരംമസാലപ്പൊടി - അര െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്‌

6. തക്കാളി - രണ്ടു വലുത്

7. കട്ടി തേങ്ങാപ്പാൽ - അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ കഷണങ്ങളാക്കി വയ്ക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ മൂപ്പിക്കുക.

∙ ഇതിലേക്കു നാലാമത്തെ േചരുവ യഥാക്രമം േചർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ േചരുവ േചർത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളിയും ചിക്കനും േചർക്കുക.

∙ ഇതിൽ അൽപം ചൂടുവെള്ളം ഒഴിച്ചു നന്നായി വേവിക്കുക.

∙ വെന്തു കുറുകിയ ശേഷം കട്ടിതേങ്ങാപ്പാലും േചർത്തു ചൂടോടെ വിളമ്പാം.

ADVERTISEMENT