കൊതിപ്പിക്കും രുചിയിൽ ഫിഷ് മഖ്നി, ഈസി റെസിപ്പി!
ഫിഷ് മഖ്നി 1.മീൻ – അരക്കിലോ, വലിയ കഷണങ്ങളായി മുറിച്ചത് 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.എണ്ണ – രണ്ടു വലിയ സ്പൂൺ 4.വെണ്ണ – 200 ഗ്രാം 5.വറ്റൽമുളക് – രണ്ട് വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂണ്‍ 6.ടുമാറ്റോ പ്യൂരി

ഫിഷ് മഖ്നി
1.മീൻ – അരക്കിലോ, വലിയ കഷണങ്ങളായി മുറിച്ചത്
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.വെണ്ണ – 200 ഗ്രാം
5.വറ്റൽമുളക് – രണ്ട്
വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂണ്‍
6.ടുമാറ്റോ പ്യൂരി – ഒന്നരക്കപ്പ്
7.ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ
പഞ്ചസാര – മൂന്നു ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
8.ഗ്രീൻ ചില്ലി സോസ് – അര ചെറിയ സ്പൂൺ
9.തൈര് – കാൽ കപ്പ്
10.വെള്ളം – കാൽ കപ്പ്
11.ഉപ്പ് – പാകത്തിന്
12.മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മുക്കാൽ വേവിൽ വറുത്ത് കോരുക.
∙മറ്റൊരു പാനിൽ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു പച്ചമണം മാറുന്നതു വരെ വഴറ്റുക.
∙ഇതിലേക്കു ടുമാറ്റോ പ്യൂരി ചേർക്കുക. ശേഷം ഏഴാമത്തെ ചേരുവ ചേർത്ത് നന്നായി വഴറ്റി യോജിപ്പിക്കുക.
∙ഇതിലേക്കു ഗ്രീൻ ചില്ലി സോസ് ചേർക്കകു.
∙കുറുകി തുടങ്ങുമ്പോൾ തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙എണ്ണ തെളിയിമ്പോൾ വറുത്തു വച്ചിരിക്കുന്ന മീൻ ചേർക്കുക. മീൻ നന്നായി ഗ്രേവിയിൽ പൊതിയണം.
∙വെള്ളം ചേർത്തു തിളപ്പിച്ച് പാകത്തിനു കുറുകുമ്പോൾ ഉപ്പ് പാകത്തിനാക്കുക.
∙മല്ലിയില വിതറി ചൂടോടെ വിളമ്പാം.