കുട്ടിപ്പട്ടാളത്തിനു നല്‍കാം സ്വാദൂറും പനീർ പോപ്കോൺ!
പനീർ പോപ്കോൺ 1.പനീർ – 200 ഗ്രാം 2.മൈദ – മൂന്നു വലിയ സ്പൂൺ കോൺഫ്ലോർ – മൂന്നു വലിയ സ്പൂൺ 3.കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ ഗാർലിക് പൗഡർ – അര ചെറിയ സ്പൂൺ അണിയൻ പൗഡർ – അര ചെറിയ സ്പൂൺ കുരുമുളകുപൊടി – പാകത്തിന് ഉപ്പ് – പാകത്തിന് മല്ലിയില – ഒരു വലിയ സ്പൂൺ 4.തൈര് – രണ്ടു വലിയ

പനീർ പോപ്കോൺ
1.പനീർ – 200 ഗ്രാം
2.മൈദ – മൂന്നു വലിയ സ്പൂൺ
കോൺഫ്ലോർ – മൂന്നു വലിയ സ്പൂൺ
3.കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗാർലിക് പൗഡർ – അര ചെറിയ സ്പൂൺ
അണിയൻ പൗഡർ – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – പാകത്തിന്
ഉപ്പ് – പാകത്തിന്
മല്ലിയില – ഒരു വലിയ സ്പൂൺ
4.തൈര് – രണ്ടു വലിയ സ്പൂൺ
സോയാ സോസ് – ഒരു ചെറിയ സ്പൂൺ
മൈദ – ഒരു വലിയ സ്പൂൺ
കോൺഫ്ലോർ – ഒരു വലിയ സ്പൂൺ
5.വെള്ളം – പാകത്തിന്
6.ബ്രെഡ് പൊടിച്ചത് – പാകത്തിന്
7.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ശേഷം മൂന്നാമത്തെ ചേരുവ ചേർക്കുക.
∙ഇതിലേക്ക് പനീര്‍ മുക്കി മാറ്റി വയ്ക്കുക. പനീറിൽ മാവ് നന്നായി പൊതിഞ്ഞിരിക്കണം.
∙ഇതേ മാവിലേക്ക് നാലാമത്തെ ചേരുവ ചേർത്ത് ഇളക്കി പാകത്തിന് വെള്ളം ചേർത്തു മാവു തയാറാക്കുക.
∙ഓരോ പനീറും മാവു മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.