ഡയറ്റ് ചെയ്യുന്നവർക്ക് കഴിക്കാൻ ഈസി ചിക്കൻ സാലഡ്!
ചിക്കന്‍ സാലഡ് 1.പാകം ചെയ്തതിൽ ബാക്കി വന്ന കോഴിയിറച്ചി വേവിച്ചത് – രണ്ടു കപ്പ് 2.വെള്ളം മാറ്റിയ തൈര് – മുക്കൽ കപ്പ് (തൈര് കനം കുറഞ്ഞ തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കി വെള്ളം വാർന്നു കഴിഞ്ഞ് എടുക്കണം) 3.ക്രീം – നാലോ അഞ്ചോ വലിയ സ്പൂൺ 4.കശുവണ്ടി/നിലക്കടല/വാൾനട്ട്സ് – അരക്കപ്പ് 5.സെലറി

ചിക്കന്‍ സാലഡ്
1.പാകം ചെയ്തതിൽ ബാക്കി വന്ന കോഴിയിറച്ചി വേവിച്ചത് – രണ്ടു കപ്പ്
2.വെള്ളം മാറ്റിയ തൈര് – മുക്കൽ കപ്പ് (തൈര് കനം കുറഞ്ഞ തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കി വെള്ളം വാർന്നു കഴിഞ്ഞ് എടുക്കണം)
3.ക്രീം – നാലോ അഞ്ചോ വലിയ സ്പൂൺ
4.കശുവണ്ടി/നിലക്കടല/വാൾനട്ട്സ് – അരക്കപ്പ്
5.സെലറി അരിഞ്ഞത് – ഒരു തണ്ട്
6.നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
7.കുരുമുളകു പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8.പഞ്ചസാര/തേൻ – ഒന്ന്–ഒന്നര വലിയ സ്പൂൺ
9.ആപ്പിൾ/പൈനാപ്പിൾ – ഒരു കപ്പ്
10.പുഴുങ്ങിയ മുട്ട നന്നാലു കഷണങ്ങളാക്കിയത് – മൂന്ന്
11.സോയാസോസ് – ഏതാനും തുള്ളി (നിർബന്ധമില്ല)
പാഴ്സലി – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഷണങ്ങൾ അടർത്തിയെടുക്കുക.
∙ഏതാനും തുള്ളി സോയാസോസ് ഇതിനു മീതെ തളിക്കുക.
∙ഇതിൽ സെലറി, അണ്ടിപ്പരിപ്പ്, ആപ്പിളോ പൈനാപ്പിളോ എന്നിവ ചേർത്തിളക്കുക.
∙തൈരിൽ ക്രീം, പഞ്ചസാര, നാരങ്ങാനീര്, കുരുമുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിക്കുക.
∙ഈ മിശ്രിതം ചിക്കനു മീതെ ഒഴിച്ചു വീണ്ടും ഇളക്കുക.
∙പുഴുങ്ങിയ മുട്ടക്കഷണങ്ങൾ മീതെ വച്ചു പാഴ്സലിയും വിതറി വിളമ്പുക.