നാടൻ രുചിയിലൊരു കിടിലൻ ലിവർ ഫ്രൈ, തയാറാക്കാം ഈസിയായി!
ലിവർ ഫ്രൈ 1.ആടിന്റെ കരൾ – അരക്കിലോ 2.സവാള – രണ്ട്, അരിഞ്ഞത് പച്ചമുളക് – നാല്, അരിഞ്ഞത് ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ കറിവേപ്പില – ഒരു തണ്ട് മുളകുപൊടി – ഒരു വലിയ സ്പൂൺ പെരുംജീരകം പൊടി – ഒരു ചെറിയ

ലിവർ ഫ്രൈ
1.ആടിന്റെ കരൾ – അരക്കിലോ
2.സവാള – രണ്ട്, അരിഞ്ഞത്
പച്ചമുളക് – നാല്, അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
മുളകുപൊടി – ഒരു വലിയ സ്പൂൺ
പെരുംജീരകം പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – മൂന്ന്
കറുവാപ്പട്ട – ഒരു കഷണം
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു നാലു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ആടിന്റെ കരൾ ചെറിയ കഷണങ്ങളാക്കി കഴുകി വയ്ക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു യോജിപ്പിച്ചു വേവിക്കുക. കരൾ വെന്തു മൃദുവായി വെള്ളം ഏതാണ്ടു വറ്റുന്നതാണു കണക്ക്.
∙ഒരു ചീനച്ചട്ടി ചൂടാക്കി, എണ്ണയൊഴിച്ചു ചൂടാകുമ്പോൾ വേവിച്ച കരൾ ചേർത്ത് ഇടത്തരം തീയിൽ വച്ചു ബ്രൗൺ നിറമാകും വരെ വറുത്തെടുക്കണം.
∙ചൂടോടെ വിളമ്പണം.