ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് പാലിക്കുന്നവർക്കും പ്രോട്ടീൻ പൗഡറില്ലാതെ എന്താഘോഷം? ഭക്ഷണക്രമീകരണം നടത്തുമ്പോഴും വ്യായാമത്തിലൂടെയും ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന പോഷണം തിരിച്ചു പിടിക്കാനുള്ള എളുപ്പവഴിയാണ് പ്രോട്ടീൻ പൗഡർ. വെജിറ്റേറിയൻസിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാനും ഈ ഡ്രിങ്ക്

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് പാലിക്കുന്നവർക്കും പ്രോട്ടീൻ പൗഡറില്ലാതെ എന്താഘോഷം?

ഭക്ഷണക്രമീകരണം നടത്തുമ്പോഴും വ്യായാമത്തിലൂടെയും ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന പോഷണം തിരിച്ചു പിടിക്കാനുള്ള എളുപ്പവഴിയാണ് പ്രോട്ടീൻ പൗഡർ. വെജിറ്റേറിയൻസിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാനും ഈ ഡ്രിങ്ക് കുടിക്കാം.  

ADVERTISEMENT

ഒരു വലിയ സ്പൂൺ പ്രോട്ടീൻ പൗഡർ, 15 ഗ്രാം ആണ്. ഡയറ്റ് ചെയ്യുന്നവർ രണ്ടു വലിയ സ്പൂൺ പ്രോട്ടീൻ പൗഡർ 250 മില്ലി പാലിൽ ചേർത്തു ദിവസം ഒരു തവണ കുടിക്കാം. മസിൽ ബിൽഡിങ് ആണ് ലക്ഷ്യമെങ്കിൽ, ഇതേ അളവിൽ രണ്ടുനേരം ഉപയോഗിക്കാം. ഒരു നേരത്തെ ആഹാരത്തിനു പകരമായി ഉപയോഗിക്കുന്നവർ മൂന്നു വലിയ സ്പൂൺ പ്രോട്ടീൻ പൗഡർ കൊണ്ടു ഷേക്ക് ഉണ്ടാക്കി കുടിച്ചോളൂ.  കൊഴുപ്പു കുറഞ്ഞ പാൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണേ.  

പ്രോട്ടീൻ പൗഡർ

ADVERTISEMENT

ചിയ സീഡ് – കാൽക്കപ്പ്, പംകിൻ സീഡ് – അരക്കപ്പ്, ബദാം – കാൽക്കപ്പ്, പൊരികടല – കാൽക്കപ്പ്, സൺഫ്ലവർ സീഡ് – കാൽക്കപ്പ്, ഓട്സ് – കാൽക്കപ്പ്, ഫ്ലാക്സ് സീഡ്– അരക്കപ്പ്.

തയാറാക്കുന്ന വിധം

ADVERTISEMENT

∙ ബദാം, ഫ്ളാക്സ് സീഡ്, പംകിൻ സീഡ്, സൺഫ്ലവർ സീഡ് എന്നിവ ചെറുചൂടിൽ വെവ്വേറെ വറുത്തു മാറ്റി വയ്ക്കുക.

∙ എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിലാക്കി   പൊടിച്ചെടുക്കുക.

∙  അരിച്ചെടുത്ത് ആവശ്യമെങ്കിൽ അരക്കപ്പ് കൊഴുപ്പു കുറഞ്ഞ, മധുരമില്ലാത്ത പാൽപ്പൊടി കൂടി ചേർത്തു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം. ഇങ്ങനെ തയാറാക്കുന്ന പ്രോട്ടീൻ പൗഡർ രണ്ടു – മൂന്ന് ആഴ്ച വരെ കേടുകൂടാതെയിരിക്കും.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

ADVERTISEMENT