ചായക്കൊപ്പം ചെമ്മീൻ ഉരുളക്കിഴങ്ങ് ചീസ് ബ്രെഡ് റോൾ; അതീവ രുചികരം
1. ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങിപ്പൊടിച്ചത് സവാള – രണ്ടു ചെറുത്, പൊടിയായി അരിഞ്ഞത് ചെമ്മീൻ വേവിച്ചത് – അരക്കപ്പ് മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 2. സാൻവിച്ച് ബ്രെഡ് – 10 സ്ലൈസ് പാകം ചെയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി

1. ഉരുളക്കിഴങ്ങ് – നാല്, പുഴുങ്ങിപ്പൊടിച്ചത്
സവാള – രണ്ടു ചെറുത്, പൊടിയായി അരിഞ്ഞത്
ചെമ്മീൻ വേവിച്ചത് – അരക്കപ്പ്
മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. സാൻവിച്ച് ബ്രെഡ് – 10 സ്ലൈസ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക.
∙ കൈയിൽ അൽപം എണ്ണ പുരട്ടി ഈ മിശ്രിതം അൽപം വീതം കൈവെള്ളയിൽ എടുത്ത്, ഓവൽ ആകൃതിയിലാക്കി വയ്ക്കണം.
∙ ബ്രെഡ് സ്ലൈസുകൾ അരികു കളഞ്ഞ ശേഷം അൽപം വെള്ളം തളിച്ചു അധികം ബലം കൊടുക്കാതെ ചപ്പാത്തിക്കോലു കൊണ്ടു പരത്തി വയ്ക്കുക.
∙ ഇതിൽ തയാറാക്കിയ ഉരുളകൾ വച്ച് അരികുകൾ വെള്ളം പുരട്ടി ഒട്ടിക്കണം.
∙ ഇതു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. വറുക്കുന്നതിനുപകരം അവ്നിൽ വച്ചു ബ്രൗൺ നിറത്തിൽ ഗ്രിൽ ചെയ്യുകയുമാകാം.
∙ ചൂടോടെ സോസിനൊപ്പം വിളമ്പാം
തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: നിഷ ജോർജ് പൂതികോട്ട്, കൊച്ചി.