സ്കൂൾ തുറന്നു, കുട്ടികള്‍ പഠന തിരക്കില്‍ ആയതോടെ മാതാപിതാക്കൾക്കും തുടങ്ങി ടെന്‍ഷന്‍. കുട്ടികളുടെ പഠനവും ആരോഗ്യവുമാണ് ടെൻഷന്റെ പ്രധാന കാരണങ്ങൾ. കുട്ടികളുടെ ഭക്ഷണത്തിന് അവരുടെ ആരോഗ്യത്തിൽ വലിയൊരു പങ്കുണ്ട്. പ്രത്യേകിച്ച് തലച്ചോറിന്റെ വളർച്ചയ്ക്ക്. നമ്മുടെ ശരീരത്തിലെ ഏറ്റവും വിശപ്പുള്ള അവയവമാണ്

സ്കൂൾ തുറന്നു, കുട്ടികള്‍ പഠന തിരക്കില്‍ ആയതോടെ മാതാപിതാക്കൾക്കും തുടങ്ങി ടെന്‍ഷന്‍. കുട്ടികളുടെ പഠനവും ആരോഗ്യവുമാണ് ടെൻഷന്റെ പ്രധാന കാരണങ്ങൾ. കുട്ടികളുടെ ഭക്ഷണത്തിന് അവരുടെ ആരോഗ്യത്തിൽ വലിയൊരു പങ്കുണ്ട്. പ്രത്യേകിച്ച് തലച്ചോറിന്റെ വളർച്ചയ്ക്ക്. നമ്മുടെ ശരീരത്തിലെ ഏറ്റവും വിശപ്പുള്ള അവയവമാണ് തലച്ചോറ്. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ ഏറ്റവും ആദ്യം വലിച്ചെടുക്കുന്നതും ഈ തലച്ചോറു തന്നെ. കുട്ടികളുടെ ബുദ്ധിവളർച്ച കൂട്ടാനുള്ള വഴികൾ ഇതാ..

∙ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക

ADVERTISEMENT

പഞ്ചസാര തലച്ചോറിന്റെ super fuel തന്നെ. പക്ഷേ, കൃത്യമായ തരത്തിലുള്ള പഞ്ചസാര, കൃത്യമായ അളവിൽ, ക്യത്യ സമയത്തു കൊടുക്കുവാൻ ശ്രദ്ധിക്കണം. പഞ്ചസാരയുടെ അളവ് അധികമായാൽ കുട്ടി hyperactive ആയി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയാകും. അളവു കുറഞ്ഞാൽ ക്ഷീണവും ദേഷ്യവും ഉണ്ടായി, ശ്രദ്ധ കുറയും. മൂന്നു നേരമായി പ്രധാന ഭക്ഷണവും ഇടയ്ക്ക് രണ്ടു നേരം സ്നാക്ക്സും കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാം. Carbohydrates നൊപ്പം proteinഉം ചേർത്തു നൽകുക. Carbohydrates ലുള്ള പഞ്ചസാരയുടെ അളവു രക്തത്തിലേക്കു വലിയുന്നതിന്റെ തോത് കുറയ്ക്കാൻ protein സഹായിക്കും. ഇഡ്ഡലി, ദോശ,  ചോറും ൈതരും, ചപ്പാത്തിയും പരിപ്പും തുടങ്ങിയവ നൽകാം. പഴങ്ങൾ, നട്സ്, സാൻവിച്ച് തുടങ്ങി ആരോഗ്യപ്രദമായ സ്നാക്ക്സ് സ്കൂളിൽ കൊടുത്തു വിടാൻ ശ്രദ്ധിക്കണം.

∙ ആവശ്യത്തിനു കൊഴുപ്പ് ഉൾപ്പെടുത്തുക

ADVERTISEMENT

 തലച്ചോറിന്റെ 60% കൊഴുപ്പാണ്. അതുകൊണ്ടു തന്നെ കൊഴുപ്പിൽ ഉണ്ടാകുന്ന കുറവ് ബുദ്ധിവളർച്ചയെ സാരമായി ബാധിക്കും. വോൾനട്ട്, നിലക്കടല, ബദാം, സൺഫ്ളവർ സീഡ്സ്, ഫ്ളാക്സ് സീഡ്, കസ്കസ്, എള്ള്, മീൻ, മീനെണ്ണ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സൂപ്പ്, സാലഡ് എന്നിവയിലും ചപ്പാത്തി മാവിലോ കേക്ക് മിശ്രിതത്തിലോ ഇവ േചർക്കാം.

വറുത്തു പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക.

ADVERTISEMENT

∙ Vitamins & minerals

തലച്ചോറിന്റെ വളർച്ചയ്ക്ക് ഇവ അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും തവിടു കളയാത്ത ഭക്ഷണവും ജീവകങ്ങളും ധാതുലവണങ്ങളും നിറഞ്ഞതാണ്. ദിവസേന ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നെണ്ടെന്ന് ഉറപ്പു വരുത്തുക. ചവച്ചു തിന്നാവുന്ന മൾട്ടി വൈറ്റമിൻ മിനറൽ ഗുളികകൾ നൽകാം.

കുട്ടികളുടെ ഭക്ഷണത്തിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ചില ചേരുവകൾ..

∙ മുട്ട-  മുട്ടയിലുള്ള കോളിൻ ഓർമശക്തി വർധിപ്പിക്കും.

∙ തവിടു കളയാത്ത ധാന്യങ്ങൾ – തുടർച്ചയായി ഗ്ലൂക്കോസും ബി വൈറ്റമിനുകളും നൽകുന്നതിനാൽ നാഡീവ്യൂഹത്തിന്റെ പ്രവർത്തനം സുഗമം ആകുന്നു.

∙ നിറമുള്ള പച്ചക്കറികളും പഴങ്ങളും – Anti oxidants ന്റെ കലവറയായ ഇവ തലച്ചോറിലെ കോശങ്ങൾ കൂടുതൽ ആരോഗ്യപ്രദമാക്കുന്നു.

∙ പാലും തൈരും – പ്രോട്ടീനും ബി വൈറ്റമിനും നിറഞ്ഞിരിക്കുന്നതിനാൽ തലച്ചോറിന്റെ വ ളർച്ചയ്ക്കു സഹായിക്കുന്നു.

∙ നട്സ്, oilseeds - Antioxidantsഉം പ്രോട്ടീനും ഉള്ളതിനാൽ വളർച്ചയ്ക്കൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും.

സൂപ്പർ ബ്രേക്ക്ഫാസ്റ്റ്

∙    200 ഗ്രാം തൈരും രണ്ടു വലിയ സ്പൂൺ തേനും േചർത്തടിക്കുക. ഒരു പാനിൽ കാൽ കപ്പ് ഓ ട്സ് ചേർത്തു വറുക്കണം. ഇളംബ്രൗൺ നിറമാകുമ്പോൾ കാൽ കപ്പ് കോൺഫ്ളേക്ക്സ് പൊടിച്ചതും ആറ് ബദാം അരിഞ്ഞതും കാൽ കപ്പ് സൺഫ്ളവർ സീഡ്സ് റോസ്റ്റ് ചെയ്തതും േചർത്തു മാറ്റിവയ്ക്കുക. ഒരു ഗ്ലാസിന്റെ കാൽഭാഗം തൈരു മിശ്രിതം നിറയ്ക്കുക. കാ ൽഭാഗം ഓട്സ് മിശ്രിതം നിരത്തുക. ഇങ്ങനെ പല ലെയറുകളായി സെറ്റ് ചെയ്യണം. ഏറ്റവും മുകളിൽ ഓട്സ് വരണം. മുകളിൽ കാൽ കപ്പ് മാതളനാരങ്ങ അല്ലികൾ വിതറി വിളമ്പാം.

ADVERTISEMENT