പനീറും ശർക്കരയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ രുചികരമായ ഒരു മധുരം തയാറാക്കുന്ന വിധമാണ് ഈ ലേഖനത്തിൽ പറയുന്നത്. പനീറും പാലും വെള്ളവും ചേർത്ത് അരച്ചെടുത്ത മിശ്രിതം പാത്രത്തിൽ ഇളക്കി വേവിച്ച ശേഷം ചെറിയ ഉരുളകളാക്കി പരത്തിയെടുക്കണം. തുടർന്ന് ശർക്കര പാനിയിൽ ഇത് ചേർത്ത് ശർക്കരപ്പൊടി വിതറി മനോഹരമായി വിളമ്പാവുന്നതാണ്.

പനിനീർ ശർക്കര മധുരം തയാറാക്കാൻ ആവശ്യമുള്ളവ –

പനീര്‍ – 500 ഗ്രാം

ADVERTISEMENT

പാല്‍ – മുക്കാല്‍ കപ്പ്

വെള്ളം – മുക്കാല്‍ കപ്പ്

ADVERTISEMENT

ശര്‍ക്കര പൊടിച്ചത് – ഒരു കപ്പ്

ശര്‍ക്കര പൊടിച്ചത് – അലങ്കരിക്കാന്‍

ADVERTISEMENT

പാകം ചെയ്യുന്ന വിധം -

∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്‍പം പാല്‍ കൂടി ചേര്‍ക്കാം. കട്ടിയുള്ള പേസ്റ്റ് പരുവത്തിലാകണം.

∙ നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി പനീര്‍ മിശ്രിതം ചേര്‍ത്ത് ഇടത്തരം ചെറുതീയില്‍ വച്ചു തുടെരയിളക്കി വേവിക്കുക. മിശ്രിതം പാനിന്റെ വശങ്ങളില്‍ നിന്നു വിട്ടു വരുന്ന പാകമാകുമ്പോള്‍ വാങ്ങണം.

∙ ഇതു മറ്റൊരു പാത്രത്തിലേക്കു മാറ്റി നന്നായി ചൂടാറാന്‍ വയ്ക്കുക.

∙ ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി കയ്യില്‍ വച്ചു മെല്ലേ അമര്‍ത്തണം.

∙ മറ്റൊരു പാനില്‍ ശര്‍ക്കരയും വെള്ളവും ചേര്‍ത്തിളക്കണം. ഇത് അടുപ്പില്‍ വച്ചു തുടരെയിളക്കി ശര്‍ക്കര അലിയിക്കണം.

∙ ചെറുതീയില്‍ വച്ച് ഏതാനും മിനിറ്റ് തിളപ്പിച്ച ശേഷം വാങ്ങി ചൂടാറാന്‍ വയ്ക്കണം.

∙ വിളമ്പാനുള്ള പാത്രത്തില്‍ ശര്‍ക്കരപ്പാനി ഒഴിക്കുക. ഇതിനു മുകളിലേക്കു തയാറാക്കിയ പനീര്‍ കഷണങ്ങള്‍ വച്ച് ശര്‍ക്കര പൊടിച്ചതു വിതറി അലങ്കരിക്കാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി

Delicious Paneer Sharkkara Madhuram Recipe:

Paneer is the primary ingredient required to prepare this delicious and unique traditional sweet dish called Paneer Sharkkara Madhuram. The recipe begins by blending paneer with milk and water until it forms a smooth, thick paste consistency. Next, this paneer mixture is cooked in a non-stick pan on medium-low heat while stirring continuously until it leaves the sides of the pan. After transferring the cooked mixture to a separate bowl, it is allowed to cool down completely before shaping. Once cooled, small portions of the mixture are rolled into balls and gently flattened using the palms of your hands. A separate sugar syrup is prepared by melting powdered jaggery in water over low heat and then letting it cool. Finally, the flattened paneer pieces are served by soaking them in the prepared jaggery syrup and garnishing with powdered jaggery on top.