യാത്രകളിൽ ചൂടുചായ എളുപ്പത്തിൽ ആസ്വദിക്കാൻ സഹായിക്കുന്ന വിവിധ ടീ പ്രീമിക്സ് തയ്യാറാക്കുന്ന വിധം. ചായപ്പൊടിയും പാൽപ്പൊടിയും പഞ്ചസാരയും ചേർത്തുള്ള സാധാരണ പ്രീമിക്സിനുപുറമേ, ഇഞ്ചിച്ചായയ്ക്കും മസാലച്ചായയ്ക്കും വേണ്ടിയുള്ള പ്രത്യേക കൂട്ടുകളും മിക്സിയിൽ പൊടിച്ചെടുത്ത് വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കാം. തിളച്ച വെള്ളത്തിലേക്ക് ഈ പൊടി ചേർത്ത് ഇളക്കിയാൽ ഒരു മിനിറ്റിനുള്ളിൽ രുചികരമായ ചായ തയ്യാറാകും.

യാത്രകളിൽ ടീ പ്രീമിക്സ് കയ്യിൽ കരുതാം. ചായ കുടിക്കണമെന്നു തോന്നുമ്പോൾ ഇതിൽ നിന്ന് രണ്ടു ചെറിയ സ്പൂണെടുത്ത് ഗ്ലാസിലാക്കി തിളച്ച വെള്ളമൊഴിച്ച് ഇളക്കാം. ഒരു മിനിറ്റ് കാത്തിരുന്നശേഷം ചൂടു ചായ കുടിച്ചോളൂ.

∙ അരക്കപ്പ് ചായപ്പൊടിയും മുക്കാൽ – ഒരു കപ്പ് പാൽപൊടിയും അരക്കപ്പ് പഞ്ചസാരയും കൂടി മിക്സിയുടെ ജാറിലാക്കി നന്നായി പൊടിക്കുക. ഇനി അരിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാം. 

ADVERTISEMENT

∙ ഇഞ്ചി ചായക്കൂട്ടിനായി അരക്കപ്പ് ചായപ്പൊടിയും രണ്ടു കഷണം ഉണങ്ങിയ ഇഞ്ചിയും അരക്കപ്പ് പഞ്ചസാരയും കൂടി മിക്സിയുടെ ജാറിലാക്കി നന്നായി അടിക്കുക. ഇതു ജാറിലാക്കി സൂക്ഷിക്കാം.

∙ മസാല ചായയോടു പ്രിയമുള്ളവരാണോ? ഒരു ചെറിയ കഷണം കറുവാപ്പട്ട, മൂന്ന് – നാല് ഏലയ്ക്ക, ചെറിയ കഷണം ഉണങ്ങിയ ഇഞ്ചി, രണ്ട് ഗ്രാമ്പൂ, നാലു കുരുമുളകുമണി എന്നിവ പാനിൽ ചൂടാക്കുക. അരക്കപ്പ് ചായപ്പൊടിയും ചൂടാക്കി വച്ച മസാലകളും മിക്സിയിലാക്കി അടിച്ച് അരിച്ചെടുക്കുക. ഇനി അരക്കപ്പ് പഞ്ചസാരയും ഒരു കപ്പ് പാൽപൊടിയും മിക്സിയിലാക്കി അടിച്ച് അരിച്ചെടുക്കുക. രണ്ടും കൂടി യോജിപ്പിച്ചു കുപ്പിയിലാക്കി വയ്ക്കാം.

ADVERTISEMENT
How to Make Instant Tea Premix at Home for Travel:

Tea lovers can now easily prepare and carry homemade instant tea premix for their travels. By simply mixing two small spoonfuls of this powder with boiling water, a hot cup of tea is ready in just one minute. The standard milk tea premix is made by grinding tea powder, milk powder, and sugar together in a mixer. For ginger tea enthusiasts, combining tea powder, dried ginger, and sugar creates a flavorful and convenient instant mix. Masala tea lovers can roast spices like cinnamon, cardamom, dried ginger, cloves, and peppercorns, then blend them with tea powder, milk powder, and sugar. Storing these airtight mixtures allows anyone to enjoy their favorite hot beverage anytime and anywhere on the go.

ADVERTISEMENT