ചിക്കൻ റോസ്‌റ്റ് 1.ചിക്കൻ – ഒരു കിലോ 2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ പെരുംജീരകം – ഒരു വലിയ സ്പൂൺ കറിവേപ്പില – രണ്ടു തണ്ട് 4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 5.കടുക് –

ചിക്കൻ റോസ്‌റ്റ്

1.ചിക്കൻ – ഒരു കിലോ

ADVERTISEMENT

2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

3.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

കുരുമുളക് – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – ഒരു ചെറിയ സ്പൂൺ

6.കറിവേപ്പില – രണ്ടു തണ്ട്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ

പച്ചമുളക് – നാല്, അരിഞ്ഞത്

7.വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഗരംമസാലപൊടി – അര വലിയ സ്പൂൺ

8.സവാള – മൂന്ന്, കനം കുറച്ചരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ വറുത്തു പൊടിച്ചു മാറ്റി വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ആറാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തു വഴറ്റി മൂടിവച്ചു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കുക.

∙സവാള അരിഞ്ഞതും ചേർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.

ADVERTISEMENT