പാൽ കൊഞ്ച് ഇങ്ങനെ തയാറാക്കി നോക്കൂ, രുചി കൂടും!
പാൽ കൊഞ്ച്
1.ചെമ്മീൻ – ഒരു കിലോ
ADVERTISEMENT
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ADVERTISEMENT
കുരുമുളക് – അര ചെറിയ സ്പൂൺ
ഉലുവ പൊടി – കാൽ ചെറിയ സ്പൂൺ
ADVERTISEMENT
വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കാന്താരി മുളക് – അഞ്ച്, ചതച്ചത്
കറിവേപ്പില – ഒരു തണ്ട്
5.കട്ടി തേങ്ങാപ്പാൽ – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തിളക്കി വറ്റിച്ചെടുക്കുക.
∙ഉപ്പു പാകത്തിനാക്കി കറിവേപ്പില ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
ADVERTISEMENT