‘വൈറ്റ് ബ്രെഡ്, ഇംഗ്ലിഷ് ബീഫ് സ്റ്റ്യൂ, ബനാന കാരമൽ കപ്പ്കേക്ക്’; ഈസ്റ്റര് ഗംഭീരമാക്കാന് മൂന്നു വിഭവങ്ങള്
ട്രെഡീഷനൽ വൈറ്റ് ബ്രെഡ് 1. യീസ്റ്റ് – 40 ഗ്രാം പഞ്ചസാര – മൂന്നു വലിയ സ്പൂൺ ചെറുചൂടുള്ള വെള്ളം – രണ്ടരക്കപ്പ് 2. വെണ്ണ മൃദുവാക്കിയത് – മൂന്നു വലിയ സ്പൂൺ ഉപ്പ് – ഒരു വലിയ സ്പൂൺ 3. മൈദ – ആറരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം. ∙ 10 മിനിറ്റിനു ശേഷം
ട്രെഡീഷനൽ വൈറ്റ് ബ്രെഡ് 1. യീസ്റ്റ് – 40 ഗ്രാം പഞ്ചസാര – മൂന്നു വലിയ സ്പൂൺ ചെറുചൂടുള്ള വെള്ളം – രണ്ടരക്കപ്പ് 2. വെണ്ണ മൃദുവാക്കിയത് – മൂന്നു വലിയ സ്പൂൺ ഉപ്പ് – ഒരു വലിയ സ്പൂൺ 3. മൈദ – ആറരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം. ∙ 10 മിനിറ്റിനു ശേഷം
ട്രെഡീഷനൽ വൈറ്റ് ബ്രെഡ് 1. യീസ്റ്റ് – 40 ഗ്രാം പഞ്ചസാര – മൂന്നു വലിയ സ്പൂൺ ചെറുചൂടുള്ള വെള്ളം – രണ്ടരക്കപ്പ് 2. വെണ്ണ മൃദുവാക്കിയത് – മൂന്നു വലിയ സ്പൂൺ ഉപ്പ് – ഒരു വലിയ സ്പൂൺ 3. മൈദ – ആറരക്കപ്പ് പാകം ചെയ്യുന്ന വിധം ∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം. ∙ 10 മിനിറ്റിനു ശേഷം
ട്രെഡീഷനൽ വൈറ്റ് ബ്രെഡ്
1. യീസ്റ്റ് – 40 ഗ്രാം
പഞ്ചസാര – മൂന്നു വലിയ സ്പൂൺ
ചെറുചൂടുള്ള വെള്ളം – രണ്ടരക്കപ്പ്
2. വെണ്ണ മൃദുവാക്കിയത് – മൂന്നു വലിയ സ്പൂൺ
ഉപ്പ് – ഒരു വലിയ സ്പൂൺ
3. മൈദ – ആറരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙ 10 മിനിറ്റിനു ശേഷം ഇതിലേക്കു വെണ്ണയും ഉ പ്പും രണ്ടു കപ്പു മൈദയും ചേർത്തിളക്കുക.
∙ പിന്നീട് നന്നായി അടിക്കണം. ബാക്കിയുള്ള മൈദ അരക്കപ്പ് വീതം ചേർത്ത് അടിക്കണം. ഓരോ പ്രാവശ്യവും മൈദ ചേർത്ത ശേഷം നന്നായി അടിച്ചു യോജിപ്പിക്കണം.
∙ മാവു മുഴുവൻ യോജിച്ച ശേഷം പൊടി തൂ വിയ തട്ടിൽ വച്ച് എട്ടു മിനിറ്റ് കുഴയ്ക്കുക.
∙ ഒരു വലിയ ബൗളിൽ എണ്ണ പുരട്ടി അതിലേക്കു കുഴച്ച മാവു വയ്ക്കണം. മാവിന്റെ എല്ലാ ഭാഗത്തും എണ്ണ പുരണ്ടിരിക്കുന്ന വിധത്തിൽ മാവു ബൗളിലിട്ട് ഒന്നു തിരിക്കണം.
∙ നനവുള്ള തുണി കൊണ്ടു മൂടി അൽപം ചൂടു ള്ള സ്ഥലത്ത് ഏകദേശം ഒരു മണിക്കൂർ വ യ്ക്കുക. മാവ് നന്നായി പൊങ്ങി ഇരട്ടി വലുപ്പമാകണം.
∙ പൊങ്ങിയ മാവ് നന്നായി ഇടിച്ചു താഴ്ത്തി, വീണ്ടും പൊടി തൂവിയ തട്ടിൽ വച്ചു കുഴച്ചു തു ല്യ അളവിലുള്ള രണ്ടു ഭാഗങ്ങളാക്കുക.
∙ ഈ മാവ് 9x5 ഇഞ്ചു വലുപ്പമുള്ള രണ്ടു ലോഫ് പാനിലാക്കി വീണ്ടും നനഞ്ഞ തുണി കൊണ്ടു മൂടി 40 മിനിറ്റ് വയ്ക്കുക. മാവ് വീണ്ടും പൊ ങ്ങി ഇരട്ടി വലുപ്പമാകണം.
∙ ഓരോ ലോഫ് പാനും 2200Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ചൂട് 1900C ആയിക്കുറച്ച്, 30 മിനിറ്റ് ബേക്ക് ചെയ്യണം. മുകൾവശം ഗോൾഡൻ നിറമാകണം.
ഇംഗ്ലിഷ് ബീഫ് സ്റ്റ്യൂ
1. ഇളംബീഫ് – 900 ഗ്രാം
2. ഉപ്പ് – ഒരു ചെറിയ സ്പൂൺ
കുരുമുളകു പൊടിച്ചത് – മുക്കാൽ ചെറിയ സ്പൂൺ
3. മൈദ – അരക്കപ്പ്
4. എണ്ണ – രണ്ടു വലിയ സ്പൂൺ
വെണ്ണ – ഒരു വലിയ സ്പൂൺ
5. സവാള – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്
6. വെളുത്തുള്ളി – മൂന്ന് അല്ലി, ചതച്ചത്
7. ഡ്രൈ റെഡ് വൈൻ – ഒരു കപ്പ്
8. ബീഫ് ബ്രാത്ത് – നാലു കപ്പ്
ടുമാറ്റോ പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
ഡ്രൈഡ് റോസ്മേരി – മുക്കാൽ ചെറിയ സ്പൂൺ
ഡ്രൈഡ് തൈം – മുക്കാൽ ചെറിയ സ്പൂൺ
വഴനയില – രണ്ട്
പഞ്ചസാര, ഉപ്പ് – ഓരോ ചെറിയ സ്പൂൺ
കുരുമുളകു പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
9. കാരറ്റ് – മൂന്നു വലുത്, ഒരിഞ്ചു കഷണങ്ങളാക്കിയത്
സെലറി – രണ്ടു തണ്ട്, ഒരിഞ്ചു കഷണങ്ങളാക്കിയത്
ഉരുളക്കിഴങ്ങ് – രണ്ട്, ഒരിഞ്ചു കഷണങ്ങളാക്കിയത്
ബട്ടൺ മഷ്റൂം – മുക്കാൽ കപ്പ്, ഓരോന്നും നാലാക്കിയത്
ഗ്രീൻപീസ് – ഒരു കപ്പ്
10. പാഴ്സ്‌ലി – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ബീഫ് ഒരിഞ്ചു കഷണങ്ങളാക്കി ഉപ്പും കുരുമു ളകും മൈദയും വിതറി വയ്ക്കണം.
∙ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി ബീഫ് ചേർത്ത് എല്ലാവശവും ഒരു പോലെ ബ്രൗൺ നിറമാക്കി വാങ്ങി വയ്ക്കണം.
∙ അതേ പാനിൽ തന്നെ അൽപം വെണ്ണ ചേർ ത്തു സവാള വഴറ്റിയ ശേഷം വെളുത്തുള്ളി ചേർത്തു വഴറ്റണം.
∙ ഇതിലേക്കു വൈൻ ചേർത്ത് അടി ചേർത്തിളക്കി നന്നായി തിളപ്പിക്കണം.
∙ വൈൻ മുഴുവൻ വറ്റിയ ശേഷം ബീഫ് ചേർത്തിളക്കി, അതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി ഒന്നര മണിക്കൂർ വേവിക്കണം.
∙ പിന്നീട് ഒൻപതാമത്തെ ചേരുവ ചേ ർത്തു വീണ്ടും ഒരു മണിക്കൂർ വേവിച്ച ശേഷം ഉപ്പും കുരുമുളകുപൊടിയും പാകത്തിനാക്കി വാങ്ങുക.
∙ പാഴ്സ്‌ലി അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.
ബനാന കാരമൽ കപ്പ്കേക്ക്
1. ഉപ്പുള്ള വെണ്ണ മൃദുവാക്കിയത് – 125 ഗ്രാം
പഞ്ചസാര പൊടിച്ചത് – 125 ഗ്രാം
2. മുട്ട – രണ്ട് ഇടത്തരം, മെല്ലേ അടിച്ചത്
3. വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂൺ
4. മൈദ – 125 ഗ്രാം
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
5. പഴം – രണ്ട്, ഉടച്ചത്
6. കാരമൽ – നാലു വലിയ സ്പൂൺ, ഒരു നുള്ള് കല്ലുപ്പ് ചേർത്തത്
ഐസിങ്ങിന്
7. കാഷ്യു ബട്ടർ – 100 ഗ്രാം
ഉപ്പുള്ള വെണ്ണ – 100 ഗ്രാം
8. ഐസിങ് ഷുഗർ – 125 ഗ്രാം
9. കാരമൽ – മൂന്നു വലിയ സ്പൂൺ
10. പാൽ – രണ്ടു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ 12 കപ്പ്കേക്ക് കേസുകളിൽ മയം പുരട്ടി പേപ്പ റിട്ടു വയ്ക്കണം.
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തണം. ഇതിലേക്കു മുട്ട ഓ രോന്നായി ചേർത്തടിക്കുക.
∙ ഇതിൽ വനില എക്സ്ട്രാക്ട് മെല്ലേ ചേർത്ത ശേഷം മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞിടണം. ഇതും മെല്ലേ ചേർത്തു യോജിപ്പി ച്ച ശേഷം പഴം ഉടച്ചതും മെല്ലേ ചേർത്തു യോ ജിപ്പിക്കുക.
∙ ഓരോ കപ്പ്കേക്ക് കേസിലും ഓരോ വലിയ സ്പൂൺ വീതം കപ്പ്കേക്ക് മിശ്രിതം വച്ച്, അ തിനു മുകളിൽ ഒരു ചെറിയ സ്പൂൺ സോൾട്ടഡ് കാരമൽ വച്ച് വീണ്ടും ഒരു വലിയ സ്പൂൺ കപ്പ്കേക്ക് മിശ്രിതം വയ്ക്കുക.
∙ ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്നെടു ത്തു ചൂടാറാൻ വയ്ക്കണം.
∙ ഐസിങ് തയാറാക്കാൻ ഏഴാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കുക. ഇതിലേക്ക് ഐസിങ് ഷുഗറും രണ്ടു വലിയ സ്പൂൺ കാരമലും ചേ ർത്തടിച്ച ശേഷം പാൽ ചേർത്തടിച്ചു മയപ്പെടു ത്തുക. ഈ ഐസിങ് മിശ്രിതം പൈപ്പിങ് ബാ ഗിലാക്കി വയ്ക്കണം.
∙ ചൂടാറിയ കപ്പ്കേക്കിനു മുകളിലേക്ക് ഐ സിങ് മിശ്രിതം പൈപ്പ് ചെയ്ത ശേഷം ഓരോ സ്ലൈസ് പഴം വച്ച് അലങ്കരിക്കുക.
∙ ബാക്കിയുള്ള കാരമലിൽ അൽപം ചൂടുവെള്ളം ചേർത്തു പാകത്തിന് അയവിലാക്കി കേ ക്കിനു മുകളിൽ മെല്ലേ ഒഴിച്ചു കൊടുക്കണം.
കടപ്പാട്: ROY POTHEN, Corporate Chef, Paragon Restaurant, Karama, UAE