വയറും മനസ്സും കുളിര്‍പ്പിക്കാന്‍ പനാകോട്ട വിത് മാംഗോ സോസ്; കിടിലന്‍ റെസിപ്പി
1. തിക്ക് ക്രീം – 500 മില്ലി 2. പഞ്ചസാര – 100 ഗ്രാം 3. വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ 4. ജെലറ്റിൻ – അര ചെറിയ സ്പൂൺ, ചെറുചൂടുവെള്ളത്തില്‍ കുതിർത്തത് മാംഗോ സോസിന് 5. വെണ്ണ – അര ചെറിയ സ്പൂണ്‍ 6. മാമ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത് 7. പഞ്ചസാര – 20 ഗ്രാം നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന

1. തിക്ക് ക്രീം – 500 മില്ലി
2. പഞ്ചസാര – 100 ഗ്രാം
3. വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
4. ജെലറ്റിൻ – അര ചെറിയ സ്പൂൺ, ചെറുചൂടുവെള്ളത്തില്‍ കുതിർത്തത്
മാംഗോ സോസിന്
5. വെണ്ണ – അര ചെറിയ സ്പൂണ്‍
6. മാമ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
7. പഞ്ചസാര – 20 ഗ്രാം
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ സോസ്പാനിൽ ക്രീം ചൂടാക്കിയ ശേഷം പഞ്ചസാര ചേർത്തു വീണ്ടും അഞ്ചു മിനിറ്റ് വേവിക്കണം.
∙ ഇതിലേക്കു വനില എസ്സൻസ് ചേർത്തു രണ്ട്–മൂന്നു മിനിറ്റ് വച്ച ശേഷം അടുപ്പില്‍ നിന്നു വാങ്ങി ജെലറ്റിൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി അടിക്കുക.
∙ ഈ മിശ്രിതം ചെറിയ മോൾഡുകളിലോ ഷോട്ട് ഗ്ലാസുകളിലോ ഒഴിച്ചു ചൂടാറിയ ശേഷം ഫ്രിജിൽ വച്ച് സെറ്റ് ചെയ്യുക. ഇതാണ് പനാകോട്ട.
∙ വെണ്ണ ചൂടാക്കി, കഷണങ്ങളാക്കിയ മാമ്പഴം ചേർത്തു ചെറുതീയിൽ വഴറ്റണം.
∙ ഇതിലേക്കു പഞ്ചസാരയും നാരങ്ങാനീരും ചേർത്തിളക്കി വാങ്ങുക. മിക്സിയിലാക്കി നന്നായി അ ടിക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം. സോസ് പരുവത്തിൽ ഇരിക്കണം.
∙ ഈ മാംഗോ സോസ് പനാകോട്ടയുടെ മുകളിൽ ഒഴിച്ചു വിളമ്പാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ