മാംഗോ പനീർ കറി 1. പനീർ – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത് 2. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ 3. എണ്ണ – വറുക്കാനാവശ്യത്തിന് 4. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 5. പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 6. ചുവപ്പും പച്ചയും കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് –

മാംഗോ പനീർ കറി

1. പനീർ – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

ADVERTISEMENT

2. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

3. എണ്ണ – വറുക്കാനാവശ്യത്തിന്

ADVERTISEMENT

4. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

5. പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6. ചുവപ്പും പച്ചയും കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് – കാൽ കപ്പ് വീതം

മാമ്പഴം ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

7. ജീരകംപൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8. വെള്ളം – ഒരു കപ്പ്

സിഡർ വിനിഗർ – ഒരു വലിയ സ്പൂൺ

9. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പനീർ കഷണങ്ങൾക്കു മുകളിൽ കോൺഫ്ളോർ വിതറി പൊതിഞ്ഞിരിക്കാൻ പാകത്തിനു യോജിപ്പിക്കുക. ഇതു ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ ഒരു സോസ്പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇ തിലേക്ക് അഞ്ചാമത്തെ ചേരുവ േചർത്തു വഴറ്റുക. 

∙ സവാള കണ്ണാടിപ്പരുവമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം ഏഴാമത്തെ ചേരു വ ചേർത്തിളക്കി പനീറും ചേർത്തു ന ന്നായി ഇളക്കി യോജിപ്പിക്കുക. 

∙ ഇതിൽ വെള്ളവും വിനാഗിരിയും ചേർത്തു തിളപ്പിക്കുക. തീ കുറച്ച് രണ്ടു മൂന്നു മിനിറ്റ് മൂടി വച്ച ശേഷം വാങ്ങുക. 

∙ മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം. 

മാംഗോ മൂസ്

1. ഫ്രെഷ് ക്രീം – 200 മില്ലി

2. മാമ്പഴം അരച്ചത് – രണ്ടു കപ്പ്

3. ഐസിങ് ഷുഗർ – പാകത്തിന്

4. മാമ്പഴം കഷണങ്ങളാക്കിയത്, ചോക്‌ലെറ്റ് കേൾസ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ക്രീം രണ്ടു മണിക്കൂർ ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ മാമ്പഴം അരച്ചത് ഒരു ബൗളിലാക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ ക്രീം ഒരു ബൗളിലാക്കി നന്നായി പൊങ്ങി വരും വരെ മെല്ലേ അടിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്ക് ഐസിങ് ഷുഗർ അൽപാ ൽപം വീതം ചേർത്തു പൊങ്ങി വരും വ രെ മെല്ലേ അടിച്ചു മയപ്പെടുത്തുക.

∙ മാമ്പഴം അരച്ചതിലേക്ക് ഓരോ സ്പൂൺ ക്രീം  വീതം മെല്ലേ ചേർത്തു യോജിപ്പിക്കുക. 

∙ ഇതു സെർവിങ് ബൗളുകളിലാക്കി മാമ്പഴക്കഷണങ്ങളും ചോക്‌ലെറ്റ് കേൾസും കൊണ്ട് അലങ്കരിക്കണം.

 ∙ രണ്ടു–മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വ ച്ചു തണുപ്പിച്ച ശേഷം വിളമ്പാം.

ADVERTISEMENT