ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും കൂടി വന്നതോടെ എല്ലാ വിവരങ്ങളും ഉണ്ട് വിരൽത്തുമ്പിൽ. പക്ഷേ, പലപ്പോഴും ശരിയായ വിവരങ്ങൾക്കൊപ്പം തെറ്റിദ്ധാരണകളും കടന്നുകൂടുന്നു. പ്രത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. അത്തരം ചില തെറ്റിദ്ധാരണകൾ നേരെയാക്കാം. വെളിച്ചെണ്ണ.. നല്ലതോ ചീത്തയോ ഒരു തലമുറ തന്നെ വെളിച്ചെണ്ണയെ

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും കൂടി വന്നതോടെ എല്ലാ വിവരങ്ങളും ഉണ്ട് വിരൽത്തുമ്പിൽ. പക്ഷേ, പലപ്പോഴും ശരിയായ വിവരങ്ങൾക്കൊപ്പം തെറ്റിദ്ധാരണകളും കടന്നുകൂടുന്നു. പ്രത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. അത്തരം ചില തെറ്റിദ്ധാരണകൾ നേരെയാക്കാം.

വെളിച്ചെണ്ണ.. നല്ലതോ ചീത്തയോ

ADVERTISEMENT

ഒരു തലമുറ തന്നെ വെളിച്ചെണ്ണയെ തള്ളിപ്പറഞ്ഞു. കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും ഉണ്ടാക്കുമെന്നു പറഞ്ഞു മാറ്റിനിർത്തിയ വെളിച്ചെണ്ണ അത്ര കുഴപ്പക്കാരനല്ലെന്നു കാലം തന്നെ തെളിയിച്ചു. പാശ്ചാത്യർ അവരുടെ പ്രാതലിനുള്ള ധാന്യങ്ങളിലും ആരോഗ്യപാനീയങ്ങളിലും സ്പൂൺ കണക്കിനു വെളിച്ചെണ്ണ ചേർക്കുമ്പോൾ നമ്മൾ പേടി കാരണം ഇതിനെ മാറ്റിനിർത്തി. 

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന അതേ ഘടനയിലുള്ള medium chain triglyceride ആണ് വെളിച്ചെണ്ണയിലും ഉള്ളത്. കൊഴുപ്പ് ഉരുക്കാനും വിശപ്പടക്കാനും വെളിച്ചെണ്ണയ്ക്കു കഴിവുണ്ട്. അതിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ് ഇതിനു കാരണം. കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ആണ് മറ്റൊരു ഗുണം. Anti depressant ആയും സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്‌ഷൻ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്ക്കു സാധിക്കും.

ADVERTISEMENT

ചോക്‌ലെറ്റ് കഴിച്ചാൽ മുഖത്തു കാര

പുതിയ പഠനങ്ങൾ അനുസരിച്ച് ചോക്‌ലെറ്റ് കഴിക്കുന്നതു തലച്ചോറിൽ Serotonin-ന്റെ പ്രവർത്തനത്തെ ഉയർത്തുമെന്നു പറയുന്നു. സെറാട്ടോണിൻ മനസ്സിനു ശാന്തതയും സ്ഥിരതയും നൽകുമത്രേ.

ADVERTISEMENT

മുഖക്കാരയുടെ പ്രധാന കാരണം മാനസിക സമ്മര്‍ദമാണെന്നു പറയുമ്പോൾ സെറാട്ടോണിൻ ഉൽപാദിപ്പിച്ചു മനസ്സിനു ശാന്തത നൽകുന്ന ചോക്‌ലെറ്റ് കഴിച്ചാൽ മുഖക്കാര കുറയുകയല്ലേ ചെയ്യുന്നത്. അപ്പോൾ മുഖക്കാര ഉണ്ടാകുന്നതിന് നിങ്ങൾ കഴിക്കുന്ന വറുത്ത ഭക്ഷണങ്ങളിലെ എണ്ണയെ കുറ്റം പറയൂ.. ചോക്‌ലെറ്റിനെ വെറുതെ വിടൂ..

ഏത്തപ്പഴം കഴിച്ചാൽ വണ്ണം വയ്ക്കും

ഒരു ഏത്തപ്പഴത്തിൽ ആപ്പിളിനെക്കാളും ഓറഞ്ചിനെക്കാളും കാർബോഹൈഡ്രേറ്റ് ഉണ്ടെന്നു പറയുന്നു. ഇടത്തരം ഏത്തപ്പഴത്തിൽ 60 കാലറിയുള്ളപ്പോൾ ഓറഞ്ചിലും ആപ്പിളിലും 50 കാലറിയുണ്ട്. കൊഴുപ്പു വളരെക്കുറവാണെന്നതി നാൽ ദോഷത്തെക്കാളേറെ ഗുണമാണ് ചെയ്യുന്നത്. കൂടാതെ പെട്ടെന്ന് ഉണർവുണ്ടാകാനുള്ള പോഷകങ്ങളും ഇതിലുണ്ട്. 

രക്തസമ്മർദം കുറയ്ക്കാനുള്ള പൊട്ടാസ്യം, തലച്ചോറിന്റെ ക്ഷീണം മാറ്റാനുള്ള വൈറ്റമിൻ ബി–6, നാര്, കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് തുടങ്ങി ഏറെ ഗുണകരമായ ഘടകങ്ങൾ ഏത്തപ്പഴത്തിലുണ്ട്. വയറിലെ അസ്വസ്ഥതകൾക്കും ഏത്തപ്പഴം സൂപ്പർ പരിഹാരം.

കടപ്പാട്: Renu Thomas, Kochi

ADVERTISEMENT