1. അരിപ്പൊടി – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

ADVERTISEMENT

കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

വെണ്ണ – ഒരു വലിയ സ്പൂണ്‍

ADVERTISEMENT

2. ബീറ്റ്റൂട്ട് നീര് – ഒന്നര വലിയ സ്പൂണ്‍

3. ചൂടുവെള്ളം – ഒരു കപ്പ്

ADVERTISEMENT

4. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്            

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി കൈകൊണ്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു ബീറ്റ്റൂട്ട്നീരു ചേര്‍ത്തു വീണ്ടും കുഴയ്ക്കണം.

∙ ചൂടുവെള്ളം അല്‍പാല്‍പം വീതം ചേര്‍ത്തു കുഴച്ചു മയമുള്ള മാവു തയാറാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

∙ കയ്യിൽ മയം പുരട്ടി തയാറാക്കിയ മാവ് അല്‍പമെടുത്ത് ഉരുട്ടിയ ശേഷം കയ്യിൽ വച്ചു തന്നെ മെല്ലേ അമര്‍ത്തി കനം കുറച്ചു വട്ടത്തില്‍ പരത്തുക.    

∙ ഓരോന്നു വീതം ചൂടായ എണ്ണയിലിട്ട് ഇരുവശവും കരുകരുപ്പാകും വരെ വറുത്തെടുക്കണം.

∙ ബീറ്റ്റൂട്ട് നീരു തയാറാക്കാന്‍ നാലു കഷണം ബീറ്റ്റൂട്ട് അല്‍പം വെള്ളം ചേര്‍ത്തു നന്നായി അരച്ച് അരിച്ചെടുത്താല്‍ മതി.    

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി

ADVERTISEMENT