നാവിൽ രുചി നിറയ്ക്കും ഈ ’പ്ലംപ് ഡക്ക് കാഫ്രിൽ’
താറാവിറച്ചി കൊണ്ട് വ്യത്യസ്തമായൊരു വിഭവം പരിചയെപ്പെട്ടാലോ ..
ആവശ്യമുള്ള സാധനങ്ങൾ
1. കറുവാപ്പട്ട - അര ഗ്രാം
കുരുമുളക് - അര ഗ്രാം
ജീരകം - അര ഗ്രാം
ഗ്രാമ്പൂ - രണ്ട്
2. മല്ലിയില - 20 ഗ്രാം
പുതിനയില - ആവശ്യത്തിന്
പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - 5 ഗ്രാം
ഇഞ്ചി - 5 ഗ്രാം
സവാള - 3 എണ്ണം(പൊടിയായി അരിഞ്ഞത്)
വിനാഗിരി - 10 ഗ്രാം
പഞ്ചസാര - ഒരു ഗ്രാം
3.താറാവ് - 400 ഗ്രാം
ഉപ്പ് - പാകത്തിന്
നാരങ്ങാനീര് - ആവശ്യത്തിന്
വിനാഗിരി - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
താറാവ് കഴുകി വൃത്തിയാക്കി തുടച്ചുണക്കി വയ്ക്കുക. ഇതിൽ അഞ്ചാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വയ്ക്കണം..
ഒന്നാമത്തെ ചേരുവകൾ എണ്ണയില്ലാതെ വറുത്തു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് മയത്തിൽ അരയ്ക്കണം. ഇതിലേക്ക് എണ്ണ കുറേശ്ശേ ചേർത്ത് അടിച്ചു കട്ടിയുള്ള മസാല തയാറാക്കണം.
തയാറാക്കിയ മസാല താറാവിലേക്ക് പുരട്ടി ഒരു രാത്രിയോ കുറഞ്ഞത് രണ്ട് -മൂന്നു മണിക്കൂറോ ഫ്രിഡ്‌ജിൽ വയ്ക്കണം..
ചുവടുകട്ടിയുള്ള പാനിൽ അൽപം എണ്ണ ചൂടാക്കി, മസാല പുരട്ടി വച്ച താറാവു ചേർത്ത് ഇടത്തരം തീയിൽ വച്ച് മസാല കാരമലൈസ്‌ഡ് ആയി താറാവിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിൽ തിരിച്ചും മറിച്ചുമിട്ടു വേവിക്കണം. ഇത് അടച്ചു വച്ച് ചെറുതീയിൽ നന്നായി മൃദുവാകും വരെ ഏകദേശം 20-25 മിനിറ്റ് വേവിക്കുക. താറാവിൽ നിന്നു വരുന്ന ജ്യൂസ് ഇടയ്ക്കിടെ പുരട്ടിക്കൊടുക്കണം..പ്ലംപ് കാഫ്രിൽ ഡക്ക് റെഡിയായി..മല്ലിയിലയോ സവാള വളയങ്ങളോ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
(170°Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്തും എടുക്കാവുന്നതാണ്)..