എന്താ രുചി! ചിക്കൻ ഭോർത്ത ഈസിയായി തയ്യാറാക്കാം
പച്ചക്കറികൾ ചെറുതായി വറുത്ത് ഉടച്ചെടുക്കുന്ന ഒരു വിഭവമാണ് ഭോർത്ത. പ്രധാനമായും ഉള്ളി, തക്കാളി, വെളുത്തുള്ളി, വറ്റാൽ മുളക്, ഉരുളകിഴങ്ങ്, വഴുതന, മല്ലിയില എന്നിവയെല്ലാമാണ് ഇതിനായി ഉപയോഗിച്ച് വരുന്നത്.. അതിനൊപ്പം ചിക്കൻ പൊരിച്ചതുകൂടി ചേർത്താൽ ചിക്കൻ ഭോർത്ത തയ്യാറാക്കാം.. ആവശ്യമായ ചേരുവകൾ ചിക്കൻ - 500

പച്ചക്കറികൾ ചെറുതായി വറുത്ത് ഉടച്ചെടുക്കുന്ന ഒരു വിഭവമാണ് ഭോർത്ത. പ്രധാനമായും ഉള്ളി, തക്കാളി, വെളുത്തുള്ളി, വറ്റാൽ മുളക്, ഉരുളകിഴങ്ങ്, വഴുതന, മല്ലിയില എന്നിവയെല്ലാമാണ് ഇതിനായി ഉപയോഗിച്ച് വരുന്നത്.. അതിനൊപ്പം ചിക്കൻ പൊരിച്ചതുകൂടി ചേർത്താൽ ചിക്കൻ ഭോർത്ത തയ്യാറാക്കാം..
ആവശ്യമായ ചേരുവകൾ
ചിക്കൻ - 500 ഗ്രാം
മുളക്പൊടി - 2 ടീസ്പൂൺ
കുരുമുളക് പൊടി - 2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
മഞ്ഞൾപൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
സവാള - 3 എണ്ണം
വെളുത്തുള്ളി - 10 അല്ലി
തക്കാളി - 3 എണ്ണം
വറ്റൽ മുളക് - 3 എണ്ണം
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി വെച്ച ചിക്കനിലേക്ക് മസാലകളും ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് മാറിനേറ്റ് ചെയ്യുക..അൽപ സമയം വെച്ചതിനു ശേഷം നന്നായി പൊരിച്ചെടുക്കുക ..
സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞു വെക്കുക .. ഒരു പാനിൽ വെളുത്തുള്ളിയും വറ്റൽ മുളകും വഴറ്റി എടുക്കുക.. അതെ എണ്ണയിൽ തന്നെ സവാളയും വഴറ്റി എടുത്ത് മാറ്റി വെക്കുക .. തക്കാളി പകുതിയായി മുറിച്ച് എണ്ണയിൽ വേവിച്ചെടുത്ത ശേഷം തൊലി മാറ്റുക ..
വഴറ്റി വെച്ച സവാള, വെളുത്തുള്ളി, വറ്റൽമുളക്, തക്കാളി എന്നിവ ഉപ്പും മല്ലിയിലയും ചേർത്ത് വലിയ പാത്രത്തിൽ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് പിച്ചിയെടുത്ത ചിക്കൻ പൊരിച്ചതും കൂടിചേർത്ത് നന്നായി യോജിപ്പിക്കുക. ചിക്കൻ ഭോർത്ത തയ്യാറായി