ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കലക്കൻ രുചിയിൽ ചിക്കൻ റോസ്‌റ്റ്, വെറൈറ്റി റെസിപ്പി!
ചിക്കൻ റോസ്‌റ്റ് 1.ചിക്കൻ ബ്രെസ്‌റ്റ് – രണ്ട് 2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ തൈര് – ഒരു വലിയ സ്പൂൺ 3.എണ്ണ – മൂന്നു വലിയ സ്പൂൺ 4.സവാള – ഒന്ന്, പൊടിയായി

ചിക്കൻ റോസ്‌റ്റ്
1.ചിക്കൻ ബ്രെസ്‌റ്റ് – രണ്ട്
2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ
തൈര് – ഒരു വലിയ സ്പൂൺ
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
കാപ്സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
5.സോയ സോസ് – ഒരു വലിയ സ്പൂൺ
6.കശുവണ്ടിപ്പരിപ്പ് – അഞ്ച്, കുതിർത്തത്
തൈര് – മൂന്നു വലിയ സ്പൂൺ
വെള്ളം – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ നീളത്തിൽ മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ തിരിച്ചും മറിച്ചുമിട്ടു ഗ്രിൽ ചെയ്തു മാറ്റി വയ്ക്കണം.
∙ഇതേ എണ്ണയിൽ നാലാമത്തെ ചേരുവ വഴറ്റുക.
∙സോയ സോസും വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി വഴറ്റണം.
∙ആറാമത്തെ ചേരുവ മിക്സിയിൽ അരച്ചതു ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങാം.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.