വേനല്‍ക്കാലത്ത് ശരീരത്തിനു തണുപ്പു പകരാന്‍ രണ്ടു സൂപ്പര്‍ സാലഡ്
Recipes
വേനല്‍ക്കാലത്ത് ശരീരത്തിനു തണുപ്പു പകരാന്‍ രണ്ടു സൂപ്പര്‍ സാലഡ് ഷ്രിംപ് & മാംഗോ സാലഡ് 1. വിളഞ്ഞ മാങ്ങ – രണ്ട് 2. ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വേവിച്ചത് – രണ്ടു കപ്പ് 3. സാലഡ് ഇലകൾ, ലെറ്റൂസ് – പാകത്തിന് ഡ്രസ്സിങ്ങിന് 4. കട്ടത്തൈര് – ആറു വലിയ സ്പൂൺ മയണീസ് – രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു ചെറിയ

ഷ്രിംപ് & മാംഗോ സാലഡ്
1. വിളഞ്ഞ മാങ്ങ – രണ്ട്
2. ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വേവിച്ചത് – രണ്ടു കപ്പ്
3. സാലഡ് ഇലകൾ, ലെറ്റൂസ് – പാകത്തിന്
ഡ്രസ്സിങ്ങിന്
4. കട്ടത്തൈര് – ആറു വലിയ സ്പൂൺ
മയണീസ് – രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ മാങ്ങ ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.
∙ മാങ്ങയിൽ നിന്ന് ഊറി വരുന്ന നീര് മാറ്റി വച്ച ശേഷം കഷണങ്ങൾ ഒരു ബൗളിൽ എടുത്തു വയ്ക്കുക.
∙ ഇതിലേക്ക് ചെമ്മീൻ വേവിച്ചതു ചേർക്കണം.
∙ നാലാമത്തെ ചേരുവയും മാറ്റി വച്ച മാങ്ങയുടെ നീരും യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.
∙ സാലഡ് ഇലകൾ വിളമ്പാനുള്ള പാത്രത്തിൽ നിരത്തി മുകളിൽ മാങ്ങ–ചെമ്മീൻ മിശ്രിതം വയ്ക്കുക.
∙ ഇതിനു മുകളിൽ തയാറാക്കിയ ഡ്രസ്സിങ് ഒഴിച്ച് ചെമ്മീൻ മു ഴുവനോടെ വച്ച് അലങ്കരിച്ചു വിളമ്പാം.
സുക്കീനി കാർപാച്ചിയൊ
1. പൈൻ നട്സ് – കാൽ കപ്പ്
2. ബേബി സുക്കീനി – അഞ്ച്, റിബൺ പോലെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് സാലഡ് കുക്കുമ്പർ – ഒന്ന്, തൊലി കളഞ്ഞു റിബൺ പോലെ നീളത്തിൽ അരിഞ്ഞത്
റോക്കറ്റ് ലീവ്സ് – ഒരു കപ്പ്
3. പാർമെസൻ ചീസ് ചീകിയത് – അരക്കപ്പ്
ഡിജോൺ വിനിഗരെറ്റിന്
4. ഡിജോൺ മസ്റ്റേർഡ് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പഞ്ചസാര – പാകത്തിന്
വൈറ്റ് വൈൻ വിനിഗർ – ഒന്നര വലിയ സ്പൂൺ
എക്സ്ട്രാ വെർജിൻ ഒലിവ് ഒായിൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ പാൻ ഇടത്തരം തീയിൽ ചൂടാക്കി നട്സ് മെല്ലേ ടോസ്റ്റ് ചെയ്യുക. നട്സ് കരിയാതിരിക്കാൻ പാൻ തുടരെ ഇളക്കുകയോ സ്പൂൺ കൊണ്ട് ഇളക്കിക്കൊടുക്കുകയോ വേണം.
∙ നട്സ് നന്നായി മൂത്തു മണം വരുമ്പോൾ വാങ്ങി ചൂടാറാൻ വ യ്ക്കുക.
∙ ഒരു പ്ലേറ്റിൽ രണ്ടാമത്തെ ചേരുവ നിരത്തണം. ഇതിനു മുകളി ൽ ടോസ്റ്റ് ചെയ്ത നട്സും പാർമെസൻ ചീസും ഒരുപോലെ വിതറുക.
∙ മുകളിലായി ഡിജോൺ വിനിഗരെറ്റ് തളിച്ചു വിളമ്പാം.
∙ സാലഡ് കുടഞ്ഞു യോജിപ്പിക്കേണ്ടതില്ല.
∙ പൈൻ നട്സിനു പകരം വോൾനട്സ് ഉപയോഗിക്കാം. റോക്കറ്റ് ലീവ്സിനു പകരം ബേബി സാലഡ് ലീവ്സോ ബേബി ലെറ്റൂസോ ഉപയോഗിക്കാം.
∙ ഡിജോൺ വിനിഗരെറ്റ് തയാറാക്കാൻ നാലാമത്തെ ചേരുവ യോജിപ്പിച്ച് അടപ്പുള്ള ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കുക.