ചായക്കൊപ്പമാക്കാം ടാർട്ട് വിത് ബ്രിൻജോൾ & മൊസറെല്ല
ബേസിന് 1. മൈദ – 200 ഗ്രാം വെണ്ണ – 100 ഗ്രാം മുട്ട – ഒന്ന് ഫില്ലിങ്ങിന് 2. വഴുതനങ്ങ – അരക്കിലോ, കാൽ ഇഞ്ച് വട്ടത്തിൽ മുറിച്ചത് 3. ഉപ്പ് – അര–മുക്കാൽ ചെറിയ സ്പൂൺ 4. എണ്ണ – പാകത്തിന് 5. വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത് 6. ബേസിൽ ലീവ്സ് അരിഞ്ഞത് – ഒരു വലിയ സ്പൂൺ ഒറീഗാനോ –

ബേസിന്
1. മൈദ – 200 ഗ്രാം
വെണ്ണ – 100 ഗ്രാം
മുട്ട – ഒന്ന്
ഫില്ലിങ്ങിന്
2. വഴുതനങ്ങ – അരക്കിലോ, കാൽ ഇഞ്ച് വട്ടത്തിൽ മുറിച്ചത്
3. ഉപ്പ് – അര–മുക്കാൽ ചെറിയ സ്പൂൺ
4. എണ്ണ – പാകത്തിന്
5. വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്
6. ബേസിൽ ലീവ്സ് അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഒറീഗാനോ – ഒരു ചെറിയ സ്പൂൺ
പുതിനയില അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ
തക്കാളി – മൂന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
7. മൊസെറല്ല ചീസ്, ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
പാർമെസൻ ചീസ്, ഗ്രേറ്റ് ചെയ്തത് – ആറു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മിക്സിയിൽ യോജിപ്പിച്ചു മൂടി മാറ്റി വയ്ക്കുക. ഇതാണു പേസ്ട്രി മിശ്രിതം.
∙ അവ്ൻ 220 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ ഫില്ലിങ് തയാറാക്കാൻ വഴുതനങ്ങാക്കഷണങ്ങൾ ഒരു പാത്രത്തിൽ നിരത്തി ഉപ്പ് വിതറി 10–15 മിനിറ്റ് വച്ച ശേഷം ഒരു ടിഷ്യൂ പേപ്പർ കൊണ്ടു തുടച്ചുണക്കി വയ്ക്കുക. ഇതു പേപ്പറിട്ട ഒരു ബേക്കിങ് ഡിഷിൽ നിരത്തുക.
∙ മുകളിൽ എണ്ണ ബ്രഷ് ചെയ്തു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്ത ശേഷം പാത്രത്തിലേക്കു മാറ്റുക.
∙ ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റിയ ശേഷം അടുപ്പിൽ നിന്നു വാങ്ങി ആറാമത്തെ ചേരുവ ചേർത്തിളക്കി വയ്ക്കുക.
∙ പേപ്പറിട്ട ബേക്കിങ് ഡിഷിൽ പേസ്ട്രി മിശ്രിതം പരത്തി വയ്ക്കുക. ഒരു ഫോർക്ക് ഉപയോ ഗിച്ച് അങ്ങിങ്ങായി കുത്തിയശേഷം ചെറുപയർ നിറച്ച് 350 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 15–20 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ടാർട്ട് തയാറായ ശേഷം ചെറുപയർ എടുത്തു മാറ്റണം. ടാർട്ടിൽ ഏഴാമത്തെ ചേരുവയുടെ പകുതി വിതറി ഒരു ലെയർ വഴുതനങ്ങയും തക്കാളി മിശ്രിതവും നിരത്തുക. ബാക്കി ചീസ് കൂടി വിതറി 350 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 15–20 മിനിറ്റ് ബേക്ക് ചെയ്യുക. ചീസ് നന്നായി ഉരുകുന്നതാണു പാകം.
∙ ചായക്കൊപ്പം കഷ്ണങ്ങളായി മുറിച്ചു വിളമ്പാം.
Bina Mathew