നെയ്യിന്റെ നറുമണവും സ്വാദും ചേരും സേവയ്യന്; സൂപ്പര്‍ റെസിപ്പി
1. നെയ്യ് – നാല്–അഞ്ചു വലിയ സ്പൂണ്‍
2. ബദാം, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – അലങ്കരിക്കാന്‍
3. കനം കുറഞ്ഞ വെര്‍മിസെല്ലി – 200 ഗ്രാം
4. പഞ്ചസാര – അരക്കപ്പ്/പാകത്തിന്
5. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ്‍
പാല്‍ – മുക്കാല്‍ കപ്പ്
6. വെള്ളം – മുക്കാല്‍ കപ്പ്
പാകം െചയ്യുന്ന വിധം
∙ പാനില്‍ ഒരു വലിയ സ്പൂണ്‍ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ വറുത്തു മാറ്റി വയ്ക്കുക.
∙ ഇതേ പാനില്‍ ബാക്കി നെയ്യ് ചൂടാക്കി വെര്‍മിസെല്ലി ചെറുതീയില്‍ രണ്ട്–മൂന്നു മിനിറ്റ് വറുത്തെടുക്കണം.
∙ ഇതിലേക്കു പഞ്ചസാര ചേര്‍ത്തു നന്നായിളക്കി രണ്ട്–മൂന്നു മിനിറ്റ് വേവിക്കുക.
∙ ഇതില്‍ ഏലയ്ക്കാപ്പൊടിയും പാലും ചേര്‍ത്തു നന്നായിളക്കണം. ചെറുതീയില്‍ വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.
∙ ഇതിലേക്കു വെള്ളം ചേര്‍ത്തു നന്നായിളക്കിയ ശേഷം ചെറുതീയില്‍ എട്ട്–പത്തു മിനിറ്റ് വേവിക്കുക.
∙ വറുത്തു വച്ച രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായിളക്കി പപ്പടത്തിനൊപ്പം വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി