പാചകത്തിനായി സമയം അധികം പാഴാകാത്ത, തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന, പോഷകസമ്പുഷ്ടമായ ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് ഇതാ... ഡ്രൈ ഫ്രൂട്സ് റോൾ ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് – അരക്കപ്പ് വീതം, ഇടത്തരമായി നുറുക്കിയത്, പിസ്ത –

പാചകത്തിനായി സമയം അധികം പാഴാകാത്ത, തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന, പോഷകസമ്പുഷ്ടമായ ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് ഇതാ...

ഡ്രൈ ഫ്രൂട്സ് റോൾ

ADVERTISEMENT

ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് – അരക്കപ്പ് വീതം, ഇടത്തരമായി നുറുക്കിയത്, പിസ്ത – മൂന്നു വലിയ സ്പൂൺ, മത്തൻ വിത്ത് – രണ്ടു വലിയ സ്പൂൺ, നെയ്യ് – രണ്ടു വലിയ സ്പൂൺ, ഉണക്കമുന്തിരി – രണ്ടു വലിയ ്സപൂൺ, ഈന്തപ്പഴം – ഒന്നരക്കപ്പ്, കുരു കളഞ്ഞത്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ ഒരു പാത്രത്തിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പായി മൂപ്പിച്ചെടുക്കുക.

∙ ഈന്തപ്പഴം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക.

ADVERTISEMENT

∙ ബാക്കി നെയ്യ് ചൂടാക്കി ഉണക്കമുന്തിരി മൂപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചതു കൂടി ചേർത്ത് ചെറുതീയിൽ വഴറ്റി യോജിപ്പിക്കുക.

∙ ഇനി തയാറാക്കി വച്ചിരിക്കുന്ന ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ചേർത്തു യോജിപ്പിക്കുക.

∙ വശങ്ങളിൽ നിന്നു വിട്ടുവരുന്ന പാകത്തിൽ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഉരുട്ടി സിലിണ്ടർ രൂപത്തിലാക്കുക. ഇതു അലുമിനിയം ഫോയിൽ  കൊണ്ടു പൊതിഞ്ഞു രണ്ടു മണിക്കൂർ ഫ്രിജില്‍ വയ്ക്കുക.

∙ പിന്നീട് ഫ്രിജില്‍ നിന്നെടുത്തു വട്ടത്തിൽ മുറിച്ചു വിളമ്പാം. 

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Delicious and Healthy Dry Fruit Roll Recipe:

Dry fruit roll is a nutritious and easy-to-prepare snack that can be made ahead and stored in the refrigerator. This no-bake recipe is perfect for both children and adults, offering a healthy and delicious option for any time of day.

ADVERTISEMENT