പനീർ പസന്ദ് എന്ന ഉത്തരേന്ത്യൻ വിഭവം തയ്യാറാക്കുന്നതിനെക്കുറിച്ചാണ് ലേഖനം വിവരിക്കുന്നത്, ഇതിൽ സാധാരണ പനീർ കറികളിൽ നിന്ന് വ്യത്യസ്തമായ രുചിയാണ്. 150 ഗ്രാം പനീർ, 30 ഗ്രാം പൊടിച്ച പനീർ, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പച്ചമുളക്, ഉപ്പ്, പഞ്ചസാര എന്നിവയാണ് പ്രധാന ഉള്ളിൽ നിറയ്ക്കുന്ന ചേരുവകൾ. പുറമെ പൊതിയുന്നതിനായി മൈദ, കോൺഫ്ളോർ, ഉപ്പ്, വെള്ളം എന്നിവ ഉപയോഗിക്കുന്നു. എണ്ണയിലും വെണ്ണയിലും ബേ ലീഫ്, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ മൂപ്പിച്ച് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി, കശുവണ്ടി അരച്ചത്, പാൽ, ഫ്രെഷ് ക്രീം, കസൂരി മേത്തി, ഗരംമസാല എന്നിവ ചേർത്ത് ഗ്രേവി തയ്യാറാക്കുന്നു. തയ്യാറാക്കിയ ഗ്രേവിയിൽ വറുത്തെടുത്ത പനീർ കഷ്ണങ്ങൾ വെച്ച് ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പുന്നതാണ് രീതി.

ക്രീമിയായ ഗ്രേവിയിൽ തയ്യാറാക്കുന്ന ഒരു ഉത്തരേന്ത്യൻ വിഭവമാണ് പനീർ പസന്ദ. സാധാരണ പനീർ കറികളിൽ നിന്നും തികച്ചും വ്യത്യസ്തമായ രുചിയാണ് ഈ വിഭവത്തിനുള്ളത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. പനീർ –150 ഗ്രാം 
2. പനീർ പൊടിച്ചത് – 30 ഗ്രാം
കശുവണ്ടിപ്പരിപ്പ് – 10 ഗ്രാം
ഉണക്കമുന്തിരി – അഞ്ചു ഗ്രാം
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു നുള്ള്
3.  മൈദ – രണ്ടു ചെറിയ സ്പൂൺ
കോൺഫ്ളോർ – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – രണ്ടു വലിയ സ്പൂൺ
4. എണ്ണ – 100 മില്ലി
വെണ്ണ – ഒരു വലിയ സ്പൂൺ
5. ബേ ലീഫ് – ഒന്ന്
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – രണ്ട്
6. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
7. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
8. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
9. കശുവണ്ടിപ്പരിപ്പ് അരച്ചത് – ഒരു വലിയ സ്പൂൺ
പാൽ – 100 മില്ലി
10. ഫ്രെഷ് ക്രീം – 25 ഗ്രാം 
കസൂരി മേത്തി – ഒരു നുള്ള്
ഗരംമസാലപ്പൊടി – ഒരു നുള്ള്
11. ക്രീം – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പനീർ സ്ലാബുകൾ ഒരറ്റം വിട്ടുപോകാതെ മെല്ലേ കീറി പോക്കറ്റ് പോലെയാക്കണം.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു കീറി വച്ച പനീറിനുള്ളിൽ നിറച്ച് അമർത്തി വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു തയാറാക്കിയ മാവിൽ പനീർ സ്ലാബുകൾ മുക്കി ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
∙ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റുക.
∙ സവാള വാടുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം.
∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തിളക്കി അൽപം വെള്ളവും തളിച്ചു വഴറ്റണം.
∙ മസാല മൂത്ത മണം വരുമ്പോൾ കശുവണ്ടിപ്പരിപ്പ് അരച്ചതും പാലും ചേർത്തിളക്കി മയപ്പെടുത്തണം.
∙ ഇതിലേക്കു പത്താമത്തെ ചേരുവ ചേർത്തിളക്കി ഗ്രേവിയാക്കി വാങ്ങുക.
∙ ഇതിലേക്കു പനീർ മെല്ലേ വച്ചു, ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Delicious Paneer Pasanda Recipe:

Paneer Pasanda is a rich and creamy North Indian delicacy that offers a unique flavor profile compared to other paneer dishes. This recipe provides a detailed guide to creating this delicious vegetarian meal at home, perfect for special occasions or a satisfying weeknight dinner.

ADVERTISEMENT