പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ദൈനംദിന ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന മാറ്റങ്ങൾ വളരെ പ്രധാനമാണ്. വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന അയമോദകം, നെല്ലിക്ക, ഞാവൽ പഴം, വെളുത്തുള്ളി, മുരിങ്ങയില, ഉലുവ, ബദാം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപാദനവും സംവേദനത്വവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

സ്മാർട്ടായ തിരഞ്ഞെടുപ്പുകളാണ് പ്രമേഹ നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലെ ദൈനംദിന തിരഞ്ഞെടുപ്പുകൾ ഇവിടെ നിർണായകമാകുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ വീട്ടിൽ ലഭ്യമായ ചില വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു നോക്കാം. 

1. അയമോദകം ചായ

ADVERTISEMENT

ഭക്ഷണത്തിനു ശേഷം അയമോദകം ചേർത്ത ചായ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിൽ സഹായകമാണ്. വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അയമോദകവും ഒരു ടേബിൾസ്പൂൺ ജീരകവും കാൽ ടേബിൾ സ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് ഈ ചായ തയാറാക്കാം. 

 2. നെല്ലിക്ക

ADVERTISEMENT

വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക പാൻക്രിയാറ്റൈറ്റിസിനെ ചികിത്സിക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ക്രോമിയം പഞ്ചസാര കുറച്ച് ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തും. 

 3. ഞാവൽ പഴം

ADVERTISEMENT

പ്രമേഹത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ് ഞാവൽ. ഇതില്‍ അടങ്ങിയിരിക്കുന്ന ജാംബോലൈൻ, ജാംബോസൈൻ എന്നിവ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു. 

4. വെളുത്തുള്ളി

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്നു. 

5. മുരിങ്ങയില

മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ശരീരത്തിന്റെ ഇൻസുലിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകൾക്ക് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ശേഷിയുണ്ട്. 

6. ഉലുവ വെള്ളം

ഒരു സ്പൂൺ ഉലുവ രാത്രിയിൽ വെള്ളത്തിൽ കുതിർക്കാനിട്ട ശേഷം രാവിലെ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കും. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്താനും ഉലുവ വെള്ളം നല്ലതാണ്.

7. ബദാം

പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി പതിനഞ്ചോളം അവശ്യപോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ബദാം സഹായിക്കും. ദിവസവും 30 ഗ്രാം ബദാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും. യാത്ര ചെയ്യുമ്പോൾ ഉൾപ്പെടെ എല്ലായ്‌പ്പോഴും ബദാം കയ്യിൽ കരുതുക. ഏറെ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണിത്. 

Natural Home Remedies for Effective Diabetes Management:

Diabetes management relies heavily on making smart daily choices regarding diet and lifestyle to effectively control blood sugar levels. Ajwain tea consumed after meals aids in sugar regulation when prepared with cumin and cinnamon powder. Amla, rich in vitamin C and chromium, improves insulin sensitivity and helps reduce blood glucose. Jamun contains jamboline and jambosine, which act as natural remedies for lowering blood sugar. Garlic effectively manages both cholesterol levels and blood glucose. Drumstick leaves boost the body's insulin production while reducing inflammation through antioxidants. Fenugreek water improves insulin sensitivity when soaked overnight and consumed in the morning. Almonds provide essential nutrients, proteins, and healthy fats that benefit type 2 diabetes patients.

ADVERTISEMENT