നാവിൽ വെള്ളമൂറുന്ന പനീർ മാങ്ങാക്കറി... എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നൊന്നര ഡിഷ്
1. പനീർ – 250 ഗ്രാം 2. പച്ചമാങ്ങ – ഒന്ന് 3. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന് 4. തേങ്ങ – ഒന്ന് 5. മുളകുപൊടി – ഒരു വലിയ സ്പൂൺ മല്ലിപ്പൊടി – അര വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 6. എണ്ണ – രണ്ടു വലിയ സ്പൂൺ 7. സവാള – ഒന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് ഇഞ്ചി – ഒരു കഷണം, കനം കുറച്ചു

1. പനീർ – 250 ഗ്രാം
2. പച്ചമാങ്ങ – ഒന്ന്
3. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
4. തേങ്ങ – ഒന്ന്
5. മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
6. എണ്ണ – രണ്ടു വലിയ സ്പൂൺ
7. സവാള – ഒന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – നാല്, നീളത്തിൽ മുറിച്ചത്
ഉപ്പ് – പാകത്തിന്
8. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
9. കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
കറിവേപ്പില – ഒരു തണ്ട്
10. മുളകുപൊടി – കാല്‍ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
പാകം െചയ്യുന്ന വിധം
∙ പനീർ ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙ മാങ്ങ തൊലി ചെത്തി ചരിച്ചു മുറിച്ച ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വയ്ക്കുക.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും രണ്ടു കപ്പ് രണ്ടാംപാലും എടുത്തു വ യ്ക്കുക.
∙ അഞ്ചാമത്തെ ചേരുവ മയത്തിൽ അ രച്ചു വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ അരപ്പു ചേർത്തിളക്കുക. പച്ചമണം മാറുമ്പോൾ രണ്ടാംപാൽ ചേർത്തിളക്കുക.
∙ തിളയ്ക്കുമ്പോൾ മാങ്ങ കഴുകി ഊറ്റി കറിയിൽ ചേർക്കണം. മാങ്ങ അധികം വെന്തു പോകരുത്. ഇതിലേക്ക് ഒന്നാംപാൽ ചേർത്തിളക്കി തിളയ്ക്കും മുൻപ് പനീറും ചേർത്തിളക്കി വാങ്ങുക.
∙ വെളിച്ചെണ്ണ ചൂടാക്കി ഒൻപതാമത്തെ ചേരുവ മൂപ്പിച്ച് തീ അണച്ച ശേഷം പത്താമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി കറിയിൽ ഒഴിക്കുക.