കടലക്കറി ഒരിക്കലെങ്കിലും ഇങ്ങനെ തയാറാക്കി നോക്കണം, അപാര രുചിയാണ്!
കടലക്കറി 1.വെള്ളക്കടല – അരക്കപ്പ് 2.എണ്ണ – രണ്ടു വലിയ സ്പൂൺ 3.ഉലുവ – ഒരു നുള്ള് കറുവാപ്പട്ട – ഒരു ചെറിയ കഷണം ഗ്രാമ്പൂ – രണ്ട് ഏലയ്ക്ക – രണ്ട് ജാതിപത്രി – ഒന്നിന്റെ പകുതി തക്കോലം – ഒരു ചെറിയ കഷണം പെരുംജീരകം – അര വലിയ സ്പൂൺ 4.കശുവണ്ടിപ്പരിപ്പ് – 10–15 ഇഞ്ചി അരിഞ്ഞത് – ഒരു വലിയ

കടലക്കറി
1.വെള്ളക്കടല – അരക്കപ്പ്
2.എണ്ണ – രണ്ടു വലിയ സ്പൂൺ
3.ഉലുവ – ഒരു നുള്ള്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – രണ്ട്
ഏലയ്ക്ക – രണ്ട്
ജാതിപത്രി – ഒന്നിന്റെ പകുതി
തക്കോലം – ഒരു ചെറിയ കഷണം
പെരുംജീരകം – അര വലിയ സ്പൂൺ
4.കശുവണ്ടിപ്പരിപ്പ് – 10–15
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സവാള – രണ്ടു വലുത്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
6.തക്കാളി – രണ്ട്, അരിഞ്ഞത്
7.തേങ്ങ ചിരകിയത് – അരക്കപ്പ്
8.പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
9.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙വെള്ളക്കടല വൃത്തിയാക്കി ഒരു രാത്രി കുതിർത്തു വേവിച്ചു വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙നാലാമത്തെ ചേരുവയും ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റി തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ തേങ്ങ ചിരകിയതും ചേർത്തിളക്കി വാങ്ങാം.
∙തണുക്കുമ്പോള്‍ അൽപം വെള്ളം ചേർത്തു മയത്തിൽ അരയ്ക്കണം.
∙ഇതു തിരിച്ചു പാനിൽ ചേർത്തു തിളപ്പിക്കുക.
∙ഇതിലേക്ക് എട്ടാമത്തെ ചേരുവയും വേവിച്ചു വച്ചിരിക്കുന്ന വെള്ളക്കടലയും ചേർത്തിളക്കണം.
∙കുറുകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്തിളക്കി വിളമ്പാം.