ഓലന്‍ 1. തേങ്ങ – മൂന്ന് 2. വന്‍പയര്‍ കുതിർത്തത് – ഒരു കപ്പ് ഉപ്പ് – പാകത്തിന് 3. മത്തങ്ങ, ചേമ്പ്, കുമ്പളങ്ങ, അച്ചിങ്ങ എന്നിവ ചതുരക്കഷണങ്ങളാക്കിയത് – ഓരോന്നും ഒരു കപ്പ് വീതം 4. വെളിച്ചെണ്ണ, കറിവേപ്പില – പാകത്തിന് പാകം െചയ്യുന്ന വിധം ∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടു മൂന്നും പാലെടുത്തു

ഓലന്‍

1. തേങ്ങ – മൂന്ന്

ADVERTISEMENT

2. വന്‍പയര്‍ കുതിർത്തത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

ADVERTISEMENT

3. മത്തങ്ങ, ചേമ്പ്, കുമ്പളങ്ങ, അച്ചിങ്ങ എന്നിവ     ചതുരക്കഷണങ്ങളാക്കിയത് – ഓരോന്നും ഒരു കപ്പ് വീതം

4. വെളിച്ചെണ്ണ, കറിവേപ്പില – പാകത്തിന്

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടു മൂന്നും പാലെടുത്തു വയ്ക്കണം.

∙ വന്‍പയര്‍ ഉപ്പും മൂന്നാംപാലും ചേര്‍ത്തു വേവുമ്പോള്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക.

∙ ഇതിലേക്കു രണ്ടാംപാലൊഴിച്ചു കുറുക്കി വാങ്ങി വ യ്ക്കണം.

∙ ഇതിലേക്ക് ഒന്നാംപാലും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വിളമ്പാം. 

സ്റ്റ്യൂ

1. വെളിച്ചെണ്ണ – പാകത്തിന്

2. കടുക് – രണ്ടു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – അഞ്ച്, മുറിച്ചത്

കറിവേപ്പില – രണ്ടു തണ്ട്

3. ഉരുളക്കിഴങ്ങ് ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

സവാള ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

പച്ചവെണ്ടയ്ക്ക കനം കുറച്ച് അരിഞ്ഞത് – ഒരു കപ്പ്

4. ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

തേങ്ങാപ്പാല്‍ – ഒരു ലീറ്റര്‍

5. ഒന്നാംപാൽ – ഒരു ഗ്ലാസ്

പാകം െചയ്യുന്ന വിധം

∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ താളിക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വേവിക്കണം.

∙ അടുപ്പില്‍ നിന്നു വാങ്ങി വച്ച ശേഷം ഒന്നാംപാല്‍ ഒഴിച്ച് ഇളക്കി വിളമ്പാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്- റെജിമോന്‍ പി. എസ്. കിച്ചണ്‍ എക്സിക്യൂട്ടീവ് ക്രൗണ്‍ പ്ലാസ, കൊച്ചി.

ADVERTISEMENT