സ്കൂളിൽ കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം നൽകണം എന്നു പറയുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ കുട്ടികൾക്കു ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള അവബോധമുണ്ടാക്കാനാണ്. എന്നാൽ മിക്കവാറും ഇടങ്ങളിലും ഒരപകടം സംഭവിക്കാതെ മുൻകരുതലുകൾ എടുക്കുന്നതിനെക്കുറിച്ച് അധികാരികൾ ചിന്തിക്കുന്നില്ല. ഒരു സ്ഥാപനത്തിൽ അപ്പാടെ മാറ്റങ്ങൾ

സ്കൂളിൽ കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം നൽകണം എന്നു പറയുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ കുട്ടികൾക്കു ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള അവബോധമുണ്ടാക്കാനാണ്. എന്നാൽ മിക്കവാറും ഇടങ്ങളിലും ഒരപകടം സംഭവിക്കാതെ മുൻകരുതലുകൾ എടുക്കുന്നതിനെക്കുറിച്ച് അധികാരികൾ ചിന്തിക്കുന്നില്ല. ഒരു സ്ഥാപനത്തിൽ അപ്പാടെ മാറ്റങ്ങൾ വരുത്തിയിട്ട് കുട്ടികൾക്കു നേരെയുള്ള ലൈംഗീകാതിക്രമം തടയാനുള്ള മുൻകരുതലുകൾ സൃഷ്ടിക്കുക പലപ്പോഴും ബുദ്ധിമുട്ടാണ്. പകരം ആരോഗ്യകരമായ ബന്ധങ്ങൾ കാട്ടിയും മനസ്സിലാക്കിയും കുട്ടികളെ വീട്ടിൽ വളർത്താം.

ഒരു വീട്ടിൽ അച്ഛൻ, അമ്മ, മുത്തശ്ശൻ മുത്തശ്ശി എന്നിവരുണ്ടെങ്കിൽ അവരും കുട്ടിക്കുള്ള സുരക്ഷിതമായ ഇടം ഒരുക്കുന്നതിൽ പങ്കാളികളാണ്. ആരോഗ്യകരമായ സംഭാഷണം, കൃത്യമായ അതിർവരമ്പുകൾ, ആരോഗ്യപരമായ വൈകാരിക നിയന്ത്രണം എന്നിവ കുട്ടി വീട്ടിൽ കണ്ടു വളരുന്ന സാഹചര്യം വേണം. അത്തരം കുട്ടികൾക്ക് അനാരോഗ്യകരമായ ആളുകളേയും സമീപനങ്ങളേയും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

ADVERTISEMENT

ഉദാഹരണത്തിനു ചില പ്രത്യേക ഭക്ഷണത്തോടു കുട്ടി അനിഷ്ടം കാട്ടി എന്നു കരുതുക. നമ്മൾ കുട്ടിയോട് അത് കഴിക്കണ്ട എന്ന് പറയുന്നു.

മറ്റൊരു വീട്ടിൽ ഇതേ പോലെ തന്നെ കുട്ടി തന്റെ ബുദ്ധിമുട്ട് പറയുന്നു. പക്ഷേ, അവിടുത്തെ മുതിർന്നവർ സ്നേഹമുണ്ടെങ്കിൽ ഇതു കഴിക്കൂ എന്നോ, ഞാനിതു വാരിത്തരാം, ഇത്രയും ബുദ്ധിമുട്ടിയുണ്ടാക്കിയിട്ടു നീ കഴിച്ചില്ലെങ്കില്‍ എനിക്കു സങ്കടം വരും, കഴിച്ചില്ലെങ്കിൽ ഞാൻ മിണ്ടില്ല, നല്ല കുട്ടിയാണെങ്കിൽ കഴിച്ചിരിക്കും എന്നൊക്കെ പറഞ്ഞു കുട്ടിയെ കൊണ്ട് ആഹാരം കഴിപ്പിക്കും. അത്തരം സാഹചര്യത്തിൽ കുട്ടി സ്വന്തം വികാരവിചാരങ്ങൾ മറച്ചു വയ്ക്കാൻ തുടങ്ങും. കാര്യങ്ങൾ തുറന്നു പറയാതെയാകും. അതു പറഞ്ഞിട്ടും കാര്യമില്ല എന്നു തോന്നും.

ADVERTISEMENT

ഇതു പോലെ തന്നെയാണു ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോഴും. കുട്ടി തുറന്ന് പറയുമ്പോൾ അതവഗണിച്ചാൽ എന്താകും സ്ഥിതി ? ഇനി ഒരാളല്ല വീട്ടിലെ മുഴുവൻ ആളുകളും കുട്ടി പറയുന്ന കാര്യങ്ങൾ ലഘൂകരിച്ചാൽ, കുട്ടിക്കു തോന്നിയതാകാം എന്നു പറഞ്ഞാൽ, കുട്ടിയെ കരുണ യോടെ കേൾക്കാതിരുന്നാലുള്ള അപകടം ആലോചിച്ചു നോക്കൂ... കുട്ടിക്കു തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ കൃത്യമായി തിരിച്ചറിയാൻ പോലും സാധിച്ചെന്നു വരില്ല. ഇനി മനസ്സിലാക്കിയാൽ തന്നെ വീട്ടിൽ വന്നു തുറന്നു സംസാരിക്കാനുള്ള കരുത്തും വിശ്വാസവും കുഞ്ഞുങ്ങൾക്ക് ഉണ്ടാകുമോ?

ചവറുകൂനയ്ക്കരികിൽ നിന്നാൽ കൂട്ടത്തിൽ ഒരു വസ്തു ചീഞ്ഞതിന്റെ മണം തിരിച്ചറിയാൻ ബുദ്ധിമുട്ടല്ലേ ? മറിച്ച് പൂന്തോട്ടത്തിലാണെങ്കിലോ ? ചെറിയൊരു വസ്തു അഴുകിയ മണം വന്നാൽ പോലും പെട്ടെന്ന് തിരിച്ചറിയാം.

ADVERTISEMENT

അതുകൊണ്ടു മാതാപിതാക്കളെന്ന നിലയിൽ കുട്ടിയുടെ ലോകം പുന്തോട്ടമായി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുക. ആരോഗ്യകരമായ സംഭാഷണം, തർക്കം, അതിർത്തികൾ, ശാരീരഭാഷ, വൈകാരിക നിയന്ത്രണം എന്നിവ നിലനിൽക്കുന്ന വീട്ടന്തരീക്ഷം ഒരുക്കാം.

ആരോഗ്യകരമായ ഇടങ്ങളിൽ വളരുന്ന കുട്ടിക്കു ദോഷകരമായ വ്യവസ്ഥകൾ, അനാരോഗ്യകരമായ ബന്ധങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കാനും അവയിൽ നിന്നു വിട്ടുനിൽക്കാനും സാധിക്കും. ഭയക്കാതെ തളരാതെ അവർക്ക് അക്രമത്തിനെതിരെ ശബ്ദമുയർത്താൻ സാധിക്കും. അവരുടെ ശരീരത്തിന്റെ അതിർവരമ്പുകൾ വ്യക്തമായി നിർവചിക്കാൻ സാധിക്കും. മറ്റൊരാളുടെ കമന്റോ പാഴ്‌വാക്കോ അവരെ പൊള്ളിക്കാൻ അവർ ഇടവരുത്തില്ല.

വിവരങ്ങൾക്ക് കടപ്പാട്:

സ്വാതി ജഗ്ദീഷ്
സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ

ADVERTISEMENT