‘പ്രസവശേഷം പഴയ വസ്ത്രങ്ങളിലേക്കു നോക്കാൻ പോലും പേടിയായിരുന്നു’; അമ്മയായ ശേഷം നേരിട്ട വെല്ലുവിളികൾ, പേർളി മാണി പറയുന്നു
‘‘നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ... ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
‘‘നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ... ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
‘‘നിലൂ... നിറ്റാര... നിക്കെടാ...’’ കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ... ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു
‘‘നിലൂ... നിറ്റാര... നിക്കെടാ...’’
കുഞ്ഞുടുപ്പിട്ടു രണ്ടു കുസൃതിക്കുടുക്കകൾ മുന്നിലോടി. ഹെയർ ബാൻഡും ക്ലിപ്പുകളുമായി ‘അമ്മ’ റോളിൽ മലയാളികളുടെ സ്വന്തം പേർളി മാണി തൊട്ടു പിന്നാലെ...
ഫോട്ടോഷൂട്ടിനായി ഒരുക്കിയ കുഞ്ഞുപൂന്തോട്ടത്തിൽ പമ്മിയിരുന്ന കുറുമ്പികളുടെ കുസൃതിച്ചിരിയിൽ അമ്മയുടെ പിടിവീണു. രണ്ടു പേരേയും മടിയിലിരുത്തി മുടി ചീകിയൊതുക്കിയശേഷം പേർളിയുടെ ഡയലോഗ്, ‘‘അമ്മമാർക്കെന്നും മദേഴ്സ് ഡേ ആണെടാ.’’
കുട്ടികളോടൊരു ഷോർട് ബ്രേക് പറഞ്ഞ് അമ്മ വിശേഷങ്ങളുമായി പേർളി വനിതയ്ക്കൊപ്പം കൂടി. സംസാരത്തിനിടയിലും പേർളിയുടെ അമ്മ നോട്ടങ്ങൾ നിലയിലേക്കും നിറ്റാരയിലേക്കും നീളുന്നുണ്ടായിരുന്നു.
എങ്ങനെയുണ്ട് അമ്മ റോൾ?
അമ്മയായിരിക്കുക ഒട്ടും എളുപ്പമല്ല. പക്ഷേ, ഞാനതിൽ വളരെ റിലാക്സ്ഡാണ്. ഞാൻ പറയുന്നതിനോട് എല്ലാ അമ്മമാർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നു തോന്നുന്നു. പക്ഷേ, പേരന്റിങ്ങൊക്കെ പഠിച്ചുവരുന്നതേയുള്ളു. ഓരോ അമ്മയും കുഞ്ഞും വ്യത്യസ്തമാണ്. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അവരുടെ അമ്മയ്ക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. അതു പൂട്ടും താക്കോലും പോലെ വളരെ മാജിക്കലായ ബോണ്ട് ആണ്.
കുട്ടികൾക്ക് ഇഷ്ടമല്ലാത്ത ഒന്നും നിർബന്ധിച്ചു ചെയ്യിക്കില്ല. നിലുവിനു സ്കൂളിൽ പോകാൻ മൂഡ് ഇല്ലെങ്കിൽ വിടില്ല. ചെറുപ്പത്തിൽ എന്നെ നിർബന്ധിച്ചു സ്കൂളിൽ വിട്ടിരുന്ന ദിവസങ്ങൾ ഇന്നും എന്റെ മനസ്സിൽ വലിയ സങ്കടമാണ്. എന്നാൽ, ഞാനത്ര കൂൾ മോം അല്ല കേട്ടോ. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഇടങ്ങളിൽ വളരെ റെസ്പോൺസിബിൾ മോം ആണ്. എപ്പോഴും കളിച്ചു നടന്നാൽ കുഞ്ഞിനു തോന്നില്ലേ, ‘ശ്ശോ അമ്മ എന്നേക്കാൾ കുഞ്ഞാണല്ലോ’ എന്ന്. അതു പാടില്ല.
കുഞ്ഞുങ്ങളെ ഉറക്കെ സംസാരിക്കാനും ആർത്തുവിളിക്കാനും പാട്ടുപാടാനുമെല്ലാം പ്രോത്സാഹിപ്പിക്കണം. മഴയിൽ കളിക്കുന്നതും ദേഹത്തു ചെളി പറ്റുന്നതുമൊക്കെ നല്ലതാണ്. അവർ എല്ലാം എക്സ്പ്ലോർ ചെയ്യട്ടേ. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നോർത്തു കുട്ടികളെ ഞങ്ങൾ ചട്ടം പഠിപ്പിക്കാറില്ല.
ശ്രീനിഷ്: പേരന്റിങ്ങിൽ ഞങ്ങളുടെ ചിന്താഗതി ഒരുപോലെയാണ്. കുഞ്ഞുങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കാനാണിഷ്ടം. അവർ ഒരു കാര്യം ഇഷ്ടമല്ല എന്നു പറയുമ്പോ ൾ അതിനുപിന്നിലെ കാരണം മനസ്സിലാക്കി അതു ഫിക്സ് ചെയ്യാൻ നമ്മൾ സഹായിക്കണം. ഞാനൽപം പ്രൊട്ടക്ടീവ് അപ്പയാണ്. കുട്ടികൾ പാർക്കിൽ കളിക്കുകയാണെങ്കിലും ശ്രദ്ധ മുഴുവൻ ചുറ്റുപാടുമായിരിക്കും. ഏതെങ്കിലും റൈഡിൽ കയറിയാൽ വീഴുമോ, നടക്കുമ്പോൾ എവിടെയെങ്കിലും തട്ടുമോ തുടങ്ങി നൂറു ചിന്തകളാണ്.
നിലയുടേയും നിറ്റാരയുടേയും സ്നേഹം പേർളിയിൽ എന്തൊക്കെ മാറ്റങ്ങൾ സമ്മാനിച്ചു?
നിലയും നിറ്റാരയും വന്നതിൽപ്പിന്നെ ഇമോഷനലി ഞാനൊരുപാടു മാറി. ഒരു സ്ത്രീയുടെയുള്ളിൽ എത്രത്തോളം സ്നേഹവും കരുതലും ശക്തിയുമൊക്കെയുണ്ടെന്ന് അവൾ തിരിച്ചറിയുക അമ്മയായതിനു ശേഷമാണ്. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കിയതു മാതൃത്വമാണ്. ഇപ്പോൾ കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ടാണ് എന്റെ ദിവസങ്ങൾ പ്ലാൻ ചെയ്യുന്നത്. കരിയറിലും ഈ മാറ്റത്തിന്റെ പ്രതിഫലനമുണ്ട്. ഓടിനടന്നു വർക്ക് ചെയ്യുന്ന ആളായിരുന്നു ഞാൻ.
എന്നാലിപ്പോൾ അധികം യാത്ര ചെയ്യേണ്ടതോ വീട്ടിൽ നിന്നു മാറി നിൽക്കേണ്ടതോ ആയ ജോലികൾ പരമാവധി ഒഴിവാക്കും. ആവശ്യമുള്ളതും മനസ്സിനു സന്തോഷം തരുന്നതുമായ ജോലികൾ മാത്രം ചെയ്തു തുടങ്ങി.
നില, റെയ്ൻ, കായ്, നിറ്റാര– നാലു മക്കളെ വളർത്തി, എ ക്സ്പീരിയൻസ്ഡ് അമ്മയായോ?
നിലുവിൽ ഞാൻ നൂറു ശതമാനം ന്യൂ മോം ആണെങ്കിൽ നിറ്റാരയിലേക്ക് എത്തുമ്പോൾ ഞാനൊരു എക്സ്പെർട് മോം ആണ്. ഞാൻ ജനിച്ചതും വളർന്നതും കൂട്ടുകുടുംബത്തിലാണ്.
പേരക്കുട്ടികളിൽ നിലയാണ് ആദ്യത്തെ കൺമണി. അ തുകൊണ്ടുതന്നെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും അങ്കിൾമാരും ആന്റിമാരുമെല്ലാം അവളുടെ വരവ് ആഘോഷമാക്കി. ഒരുപാടു വർഷം കഴിഞ്ഞാണല്ലോ വീട്ടിൽ ഒരു കുഞ്ഞുവാവയെ അടുത്തുകിട്ടുന്നത്. അതിനുശേഷം അനിയത്തി റേച്ചലിനു റെയ്നും കായ്‌യും ജനിച്ചു. മൂന്നു വർഷത്തിനുള്ളിൽ ജനിക്കുന്ന നാലാമത്തെ വാവയാണു നിറ്റാര. ആദ്യ മൂന്നു കുഞ്ഞുങ്ങളും ഉപയോഗിച്ചതും അവർക്കു ഗിഫ്റ്റായി കിട്ടിയതുമായ കളിപ്പാട്ടങ്ങളും ഉടുപ്പുകളുമൊക്കെയാണു നിറ്റാരയ്ക്കു കിട്ടിയത്. അതൊക്കെയൊരു രസമല്ലേ.
അമ്മയായ ശേഷം നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?
ശ്രീനിയും കുടുംബവും ഭയങ്കര സപ്പോർട്ടീവ് ആയതുകൊണ്ടു തന്നെ പോസ്റ്റ്പാർട്ടം ദിനങ്ങൾ അധികം ദുഷ്കരമായിരുന്നില്ല. നില ഭയങ്കര ഹാപ്പി കിഡ് ആണ്. വെറുതേയുള്ള കരച്ചിലും പിണക്കവും ഒന്നുമില്ല. നിറ്റാരയും അങ്ങനെ തന്നെ.
പ്രസവം കഴിഞ്ഞു വ്യായാമവും ഡയറ്റുമെല്ലാം കൃത്യമായി പിന്തുടർന്നാൽ ശരീരം പഴയപടിയാകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഒന്നും മാറിയില്ല. ശാരീരികമായുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കുറച്ചധികം സമയം വേണ്ടി വന്നു. പ്രസവശേഷം പഴയ വസ്ത്രങ്ങളിലേക്കു നോക്കാൻ പോലും പേടിയായിരുന്നു. ഇതിനു പുറമേ സ്കിൻ –ഹെയർ പ്രശ്നങ്ങളും. ആ ദിവസങ്ങളിൽ, എല്ലാം ശരിയാകുമെന്നു പറഞ്ഞു ധൈര്യം പകർന്നതു ശ്രീനിയായിരുന്നു.
ശ്രീനിഷ്: വൈകാരികമായി പേർളിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഞാൻ കണ്ട ബബ്ലി പേർളിയിൽ നിന്നു റെസ്പോൺസിബിൾ മോമിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. രണ്ടു പ്രസവസമയത്തും ഞാൻ ലേബർ റൂമിലുണ്ടായിരുന്നു. അവൾ അനുഭവിച്ച വേദനയുെട ഒരംശം പോലും ഞാനറിഞ്ഞിട്ടില്ല. അതുകൊണ്ട് അമ്മയും കുഞ്ഞും വീട്ടിലെത്തിയശേഷം അവരുടെ എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു. അതു ത്യാഗമൊന്നുമല്ല. കടമയാണ്.
പ്രസവത്തിനുശേഷവും പേർളിയുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. സപ്ലിമെന്റുകൾ കൃത്യമായി കഴിക്കുന്നുണ്ടെന്നും മീ റ്റൈം എടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. ഇത്തരം മാറ്റങ്ങൾ സംഭവിച്ചെങ്കിലും വീട്ടിൽ ഇപ്പോൾ മൂന്നു കുട്ടികളാണുള്ളത്. നിലുവും നിറ്റാരയും പേർളിയും. (കണ്ണിൽ കുറുമ്പു നിറച്ചു പേർളി ശ്രീനിഷിനെ നോക്കി. മമ്മി ബേബിയാണോ എന്നു നിറ്റാരയോടൊരു ചോദ്യവും)
നിലയും നിറ്റാരയും തമ്മിലുള്ള അടുപ്പം ക്യൂട്ട് ആണല്ലോ?
അവർ തമ്മിലുള്ള കളിയും കൊഞ്ചലും കണ്ടിരിക്കാൻ ഭയങ്കര രസമാണ്. ചേച്ചി റോൾ ആസ്വദിക്കുകയാണു നില. നിലയാണു നിറ്റാരയുടെ സംരക്ഷക. നിറ്റാര കരഞ്ഞാൽ നില കരയും. നിറ്റാരയ്ക്കു വേദനിച്ചാൽ നിലയ്ക്കു വേദനിക്കും. അത്രയ്ക്ക് അടുപ്പമാണു തമ്മിൽ. ദാ കണ്ടില്ലേ, നിറ്റാരയെ എങ്ങനെ കെയർ ചെയ്യണമെന്നു നിലയ്ക്കറിയാം. (കുഞ്ഞു നിറ്റാരയെ കൈപിടിച്ചു നടത്തുന്ന നിലയെ നോക്കി പേർളി പറഞ്ഞു).
രണ്ടാമതു ഗർഭിണിയായപ്പോൾ ഒരുപാടുപേര്‍ നിലയെ മാറ്റിനിർത്തണം എന്നു പറഞ്ഞു. ഞാനതു ചെയ്തില്ലെന്നു മാത്രമല്ല ഈ കാഴ്ചപ്പാടുള്ളവരെ തിരുത്തുകയും ചെയ്തു.