എന്താണ് ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ? റീലിൽ കണ്ട ഇൻഫ്ലുവൻസർ അണിഞ്ഞ വസ്ത്രങ്ങൾ എനിക്കിണങ്ങുമോ? പുതിയ വെബ്സീരീസിലെ നായകനോളം ഉയരവും നിറവും എനിക്കുണ്ടോ? കൂട്ടുകാരിയേക്കാൾ സുന്ദരിയാണോ ഞാൻ? കൂട്ടുകാരനാണോ എനിക്കാണോ മസിൽ കൂടുതൽ? തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ആശങ്കകളിലൂടെയാണു കൗമാരക്കാർ കടന്നുപോകുന്നത്. സ്വന്തം

എന്താണ് ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ? റീലിൽ കണ്ട ഇൻഫ്ലുവൻസർ അണിഞ്ഞ വസ്ത്രങ്ങൾ എനിക്കിണങ്ങുമോ? പുതിയ വെബ്സീരീസിലെ നായകനോളം ഉയരവും നിറവും എനിക്കുണ്ടോ? കൂട്ടുകാരിയേക്കാൾ സുന്ദരിയാണോ ഞാൻ? കൂട്ടുകാരനാണോ എനിക്കാണോ മസിൽ കൂടുതൽ? തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ആശങ്കകളിലൂടെയാണു കൗമാരക്കാർ കടന്നുപോകുന്നത്. സ്വന്തം

എന്താണ് ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ? റീലിൽ കണ്ട ഇൻഫ്ലുവൻസർ അണിഞ്ഞ വസ്ത്രങ്ങൾ എനിക്കിണങ്ങുമോ? പുതിയ വെബ്സീരീസിലെ നായകനോളം ഉയരവും നിറവും എനിക്കുണ്ടോ? കൂട്ടുകാരിയേക്കാൾ സുന്ദരിയാണോ ഞാൻ? കൂട്ടുകാരനാണോ എനിക്കാണോ മസിൽ കൂടുതൽ? തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ആശങ്കകളിലൂടെയാണു കൗമാരക്കാർ കടന്നുപോകുന്നത്. സ്വന്തം

എന്താണ് ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ?

റീലിൽ കണ്ട ഇൻഫ്ലുവൻസർ അണിഞ്ഞ വസ്ത്രങ്ങൾ എനിക്കിണങ്ങുമോ? പുതിയ വെബ്സീരീസിലെ നായകനോളം ഉയരവും നിറവും എനിക്കുണ്ടോ? കൂട്ടുകാരിയേക്കാൾ സുന്ദരിയാണോ ഞാൻ? കൂട്ടുകാരനാണോ എനിക്കാണോ മസിൽ കൂടുതൽ? തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ആശങ്കകളിലൂടെയാണു കൗമാരക്കാർ കടന്നുപോകുന്നത്. സ്വന്തം ശരീരത്തോടും ബാഹ്യസൗന്ദര്യത്തോടും തോന്നുന്ന
അമിതമായ പ്രിയമാണ്  
‘ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ’.  

ADVERTISEMENT

സ്കൂൾ ബാഗിൽ ലിപ്സ്റ്റികും കോംപാക്റ്റ് പൗഡറും കരുതുന്നതും ചെറിയപ്രായത്തിൽ പട്ടിണികിടന്നും ജിമ്മിൽപോയും ശരീരത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

സ്വന്തം ശരീരത്തോടും ബാഹ്യസൗന്ദര്യത്തോടും തോന്നുന്ന അത്യധികമായ പ്രിയമാണ് ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ. സമപ്രായക്കാരുമായും സെലിബ്രിറ്റികളുമായുള്ള താരതമ്യങ്ങളാണു പ്രധാനമായും കുട്ടികളെ ബോഡി ബ്യൂട്ടിഫുൾ ഒബ്സഷന്‍ എന്ന അവസ്ഥയിൽ എത്തിക്കുന്നത്.

ADVERTISEMENT

ഡിജിറ്റൽ മിറർ എന്ന മായക്കണ്ണാടി

കുറച്ചു വർഷങ്ങൾക്കു മുൻപു വരെ കുട്ടികൾ കണ്ടുപഠിക്കുന്നതും അനുകരിക്കാൻ ശ്രമിക്കുന്നതും അച്ഛനേയും അമ്മയേയുമാണ്. അമ്മ ഒരുങ്ങുന്നതുപോലെ അണിഞ്ഞൊരുങ്ങാനും സാരിയുടുക്കാനുമായിരുന്നു പെൺകുട്ടികൾക്കിഷ്ടമെങ്കിൽ ആൺകുട്ടികളുടെ ഹീറോ അച്ഛനായിരുന്നു.

ADVERTISEMENT

എന്നാൽ, ജെൻസീ കൂട്ടുകാർ സ്വയം നോക്കിക്കാണുന്നതും വിലയിരുത്തുന്നതും സോഷ്യൽ മീഡിയ എന്ന ഡിജിറ്റ ൽ മിററിലൂടെയാണ്. സുഹൃത്തുക്കൾ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ തുടങ്ങി അങ്ങു കൊറിയയിലേക്കും ജപ്പാനിലേക്കും വരെ നീളുന്നു കുട്ടികളുടെ ലോകം. ജെൻസീയുടെ റെഫറൻസ് ബുക്ക് ആയി ഇവർ മാറിക്കഴിഞ്ഞു. ഓരോ സ്ക്രോളിലും റീലിലും അവർ സ്വയമറിയാതെ താരതമ്യപ്പെടുത്തുന്നു.

അപകടം പതിയിരിക്കുന്നത് ഇവിടെ

ബോഡി ബ്യൂട്ടിഫുൾ ഒബ്സഷൻ എന്ന അവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഏതൊക്കെയെന്നു നോക്കാം.

∙ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുക.

∙ ഇടയ്ക്കിടെ കണ്ണാടിക്കു മുന്നിൽ നിന്നു സ്വന്തം സൗന്ദര്യത്തേയും ആകാരഭംഗിയേയും വിലയിരുത്തുക.

∙ സെൽഫികൾ എടുത്തു മുഖത്തെ ചുളിവുകളും പാടുകളും കണ്ടെത്താൻ ശ്രമിക്കുക.

∙ അൽപമൊന്നു വണ്ണം വച്ചാലോ നിറം കുറഞ്ഞാലോ അനാവശ്യമായി ആകുലപ്പെടുക.

∙ ഫിൽറ്ററുകളുടേയും റീ ടച്ചിങ് ആപുകളുടേയും അമിത ഉപയോഗം.

∙ ശരീരഭാരം, നിറം, ഉയരം തുടങ്ങിയവയെക്കുറിച്ച് അനാവശ്യമായി അപകർഷതാബോധം ഉടലെടുക്കും.

∙ ആരോഗ്യകരമല്ലാത്ത ഡയറ്റുകൾ പിന്തുടരുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും പതിവാകും

∙ പോസ്റ്റുകൾക്കും റീലുകൾക്കും ലഭിക്കുന്ന ലൈക്കുകൾക്കും കമന്റുകൾക്കും പ്രാധാന്യം നൽകും.

∙ ആഘോഷങ്ങളിൽ നിന്നും ഒത്തു ചേരലുകളിൽ നിന്നും വിട്ടു നിൽക്കാനുള്ള പ്രവണത.

∙ സൗന്ദര്യമാണ് ആത്മവിശ്വാസത്തിന്റെ അളവുകോൽ എന്ന തെറ്റിദ്ധാരണ.

∙ ആകർഷകത്വമില്ലെന്ന തോന്നലിൽ നിന്നുടലെടുക്കുന്ന നിരാശ, സങ്കടം, ദേഷ്യം തുടങ്ങിയ വികാരങ്ങൾ.

∙ മറ്റുള്ളവരെപ്പോലെയാകണം എന്ന ചിന്തയിൽ വസ്ത്രധാരണം, പെരുമാറ്റം എന്നിവയിൽ മാറ്റം വരുത്തുക.

കുട്ടികളെ കേൾക്കാം

∙തണലാകാം: ഹോർമോൺ വ്യതിയാനങ്ങൾകൊണ്ടും മറ്റു പല കാരണങ്ങളാലും വളരെയേറെ ആശയക്കുഴപ്പങ്ങളിലൂടെ കുട്ടികൾ കടന്നുപോകുന്ന ഘട്ടമാണു കൗമാരപ്രായം. ഇ വിടെ കുട്ടികൾക്ക് ആവശ്യം അവരെ കേട്ടിരിക്കുന്ന നല്ല സുഹൃത്തിനെയാണ്. അത്തരമൊരു സുഹൃത്താകാൻ മാതാപിതാക്കൾക്കു സാധിക്കണം.

മാതൃകയാകാം: അച്ഛന്റേയും അമ്മയുടേയും വാക്കുക ൾ കുട്ടികളുടെയുള്ളിൽ വളരെ വേഗത്തിൽ പതിയും. സ്വന്തം ശരീരത്തെക്കുറിച്ചോ മറ്റുള്ളവരുടെ സൗന്ദര്യത്തെക്കുറിച്ചോ മോശമായി സംസാരിക്കാതിരിക്കുക.

ഉറപ്പേകാം: ബാഹ്യസാന്ദര്യത്തിനപ്പുറം കുട്ടിയുടെ കഴിവുകളെയും പ്രവൃത്തികളേയും പ്രശംസിച്ചു സംസാരിക്കാം.

∙ സോഷ്യൽ മീഡിയയെക്കുറിച്ചും പരസ്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുക. എഡിറ്റിങ്ങിന് മുൻപും പിൻപുമുള്ള ചിത്രങ്ങളും വിഡിയോകളും കാണിച്ചുകൊടുക്കുന്നതും ഫലപ്രദമാണ്.

∙ മാതാപിതാക്കളിൽ നിന്നാണു കുട്ടികൾ ആത്മവിശ്വാസം പഠിക്കുന്നത് എന്നതു മറക്കാതിരിക്കുക.

∙ മറ്റുള്ളവരുടെ മുന്നിൽ വച്ചു കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാതിരിക്കുക.

∙ ഡിപ്രഷൻ, ഉത്കണ്ഠ, അമിതമായ ദേഷ്യം തുടങ്ങിയ വ്യത്യാസങ്ങൾ കുട്ടിയിൽ കാണുന്നുവെങ്കിൽ വിദഗ്ദോപദേശം തേടാം. സൗന്ദര്യസങ്കൽപങ്ങൾ എല്ലാക്കാലവും മാറിമറിയും. എന്നാൽ മനസ്സിന്റെ സൗന്ദര്യവും ഉള്ളിലെ കഴിവുകളും ഒരു കാലവും മാറുന്നില്ലെന്നു തിരിച്ചറിയുന്നതോടെ ജീവിതം കൂടുതൽ മനോഹരമാകും.

വിവരങ്ങൾക്കു കടപ്പാട്:
ഡോ.എം.കെ.സി. നായർ
ഡയറക്ടർ, നിംസ് സ്പെക്ട്രം ചൈൽഡ്  
ഡെവലപ്മെന്റ് റിസർച്ച് സെന്റർ, തിരുവനന്തപുരം

ADVERTISEMENT