പഠിക്കുക എന്നാൽ അറിവ് തലച്ചോറിൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ്. ആവശ്യമായ സമയത്ത് അത് ഓർത്തെടുക്കാനും കഴിയണം. തലച്ചോറിന്റെ സ്വഭാവം കണക്കാക്കി ഫലപ്രദമായി പഠിക്കാൻ സഹായിക്കുന്ന രണ്ട് ടെക്‌നീക്കുകളാണ് പൊമൊഡോറോ ടെക്‌നീക്, ഫൈൻമെൻ ടെക്‌നീക് എന്നിവ. പൊമഡോറോ ടെക്‌നീക് പേര് കേട്ടാൽ കടിച്ചാൽ പൊട്ടാത്തതായി

പഠിക്കുക എന്നാൽ അറിവ് തലച്ചോറിൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ്. ആവശ്യമായ സമയത്ത് അത് ഓർത്തെടുക്കാനും കഴിയണം. തലച്ചോറിന്റെ സ്വഭാവം കണക്കാക്കി ഫലപ്രദമായി പഠിക്കാൻ സഹായിക്കുന്ന രണ്ട് ടെക്‌നീക്കുകളാണ് പൊമൊഡോറോ ടെക്‌നീക്, ഫൈൻമെൻ ടെക്‌നീക് എന്നിവ. പൊമഡോറോ ടെക്‌നീക് പേര് കേട്ടാൽ കടിച്ചാൽ പൊട്ടാത്തതായി

പഠിക്കുക എന്നാൽ അറിവ് തലച്ചോറിൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ്. ആവശ്യമായ സമയത്ത് അത് ഓർത്തെടുക്കാനും കഴിയണം. തലച്ചോറിന്റെ സ്വഭാവം കണക്കാക്കി ഫലപ്രദമായി പഠിക്കാൻ സഹായിക്കുന്ന രണ്ട് ടെക്‌നീക്കുകളാണ് പൊമൊഡോറോ ടെക്‌നീക്, ഫൈൻമെൻ ടെക്‌നീക് എന്നിവ. പൊമഡോറോ ടെക്‌നീക് പേര് കേട്ടാൽ കടിച്ചാൽ പൊട്ടാത്തതായി

 പഠിക്കുക എന്നാൽ അറിവ് തലച്ചോറിൽ  വ്യക്തമായി അടയാളപ്പെടുത്തുകയാണ്.  ആവശ്യമായ സമയത്ത് അത് ഓർത്തെടുക്കാനും കഴിയണം. തലച്ചോറിന്റെ സ്വഭാവം കണക്കാക്കി ഫലപ്രദമായി പഠിക്കാൻ സഹായിക്കുന്ന രണ്ട് ടെക്‌നീക്കുകളാണ് പൊമൊഡോറോ ടെക്‌നീക്, ഫൈൻമെൻ ടെക്‌നീക് എന്നിവ.

പൊമഡോറോ ടെക്‌നീക്

ADVERTISEMENT

പേര് കേട്ടാൽ കടിച്ചാൽ പൊട്ടാത്തതായി തോന്നുമെങ്കിലും സിംപിളാണ് പൊമൊഡോറോ (Pomodoro) ടെക്‌നീക്ക്.  സമയം ഫലപ്രദമായി ഉപയോഗിച്ച് ശ്രദ്ധയോടെ പഠിക്കാൻ സഹായിക്കുന്ന പഠന രീതിയാണിത്. 25 മിനിറ്റ് പഠനം അതിനു ശേഷം 5 മിനിറ്റ് ഇടവേള എന്ന ക്രമമാണ്. ഒരു വിഷയം പഠിക്കാൻ തുടങ്ങും മുൻപ് 25 മിനിറ്റ് ടൈമർ/അലാം സെറ്റ് ചെയ്യുക. ഇരുപത്തിയഞ്ച് മിനിറ്റ് കഴിഞ്ഞാൽ അഞ്ചു മിനിറ്റ് വിശ്രമിക്കുക. വീണ്ടും ഇരുപത്തിയഞ്ച് മിനിറ്റ് പഠനം. ഇങ്ങനെ നാല് പൊമൊഡോറോ കഴിഞ്ഞാൽ 15–30 മിനിറ്റ് ബ്രേക്കെടുക്കാം. നാല്  പൊമൊഡോറോയിലും ഒരേ വിഷയം പഠിക്കുകയാണ് നല്ലത്.

പഠനം കഴിഞ്ഞാൽ ചെയ്യേണ്ടത് പഠിച്ചതിനെ പുനരോർമ്മപ്പെടുത്തൽ അഥവാ ആക്ടീവ് റീകോൾ ആണ്.  പഠിച്ചത് തലച്ചോറിൽ ഉറപ്പിക്കാൻ സഹായിക്കുന്ന ശക്തമായ മാർഗമാണിത്. പുസ്തകം അടച്ചു വച്ച് പഠിച്ച ഭാഗത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഉത്തരം  ഓർത്തെടുക്കുക. ഉത്തരം ശരിയാണോ എന്നു പരിശോധിക്കുക.  ഇതു പല വട്ടം ചെയ്യുമ്പോൾ ഓരോ വീണ്ടെടുക്കലും പഠിച്ചതിനെ തലച്ചോറിൽ ആഴത്തിൽ ഉറപ്പിക്കും.

ADVERTISEMENT

പൊമൊഡോറോ ടെക്‌നീക്കിന്റെ ഗുണങ്ങൾ

∙ ശ്ര‍ദ്ധ വർധിക്കും
∙മടുപ്പ് കുറയും
∙സമയം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും
∙സമയം നഷ്ടപ്പെടുത്തുന്നത് തടയും
∙പഠനത്തിന്റെ സമ്മർദ്ദം കുറയും.

ADVERTISEMENT

ഫൈൻമെൻ ടെക്‌നീക്

അധ്യാപകൻ പഠിപ്പിക്കുന്നതു പോലെ സ്വയം പാഠങ്ങൾ പഠിപ്പിക്കുന്ന ടെക്‌നീക് ആണ് ഫൈൻമെൻ ടെക്‌നീക്. . പഠിക്കാനുള്ള വിഷയവും ഭാഗവും തിരഞ്ഞെടുത്ത ശേഷം അധ്യാപകൻ ക്ലാസെടുക്കുമ്പോൾ ചെയ്യുന്നതു  പോലെ  ഉയർന്ന ശബ്ദത്തിൽ വിശദീകരിക്കുക. ഓരോ ഭാഗവും കുട്ടിക്ക് മനസിലാകാൻ എന്ന മട്ടിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കണം. സ്വന്തം ഭാഷയിൽ വിശദീകരിച്ചാൽ മതിയാകും. ഇത് കണ്ണാടിയുടെ മുന്നിൽ നിന്നോ ബോർഡിന് മുന്നിൽ നിന്നോ ചെയ്യാം. ബോർഡിന് മുന്നിലാണെങ്കിൽ പറയുന്നത് എഴുതിക്കൊണ്ട്  ചെയ്യാം. അതിനു ശേഷം ചുരുക്ക നോട്ടുകൾ തയ്യാറാക്കുക. വിശദീകരിക്കാൻ കഴിയാതെ വന്ന ഭാഗങ്ങൾ പഠിക്കുക.

ഫൈൻമെൻ ടെക്‌നീക്കിന്റെ ഗുണങ്ങൾ

∙തിയറി കൂടുതലുള്ള വിഷയങ്ങൾ എളുപ്പം പഠിക്കാം.
∙ നീണ്ട ഉത്തരങ്ങൾ നന്നായി പഠിക്കാം.
∙ ആശയങ്ങൾ വ്യക്തതയോടെ മനസ്സിലുറപ്പിക്കാം.
∙ ആത്മവിശ്വാസം വർധിക്കും.

പരീക്ഷ നന്നായി എഴുതാൻ

പരീക്ഷ നന്നായി എഴുതാൻ പഠനം മാത്രം പോര. തലച്ചോറിന്റെ ആരോഗ്യം, ശാരീരിക – മാനസിക ആരോഗ്യം പരീക്ഷയ്‌ക്കായുള്ള തയാറെടുപ്പ്  എന്നിവ കൂടി വേണം. തലച്ചോറിന് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം, മാനസികമായ സന്തോഷം, ശരീരത്തിന് ഉന്മേഷം എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. അതിനായി ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയിൽ ശ്രദ്ധ വേണം. ഉറക്കമിളച്ചും വിശപ്പ് മറന്നും അനങ്ങാതിരുന്നും പഠിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് പരീക്ഷയിലുള്ള  പ്രകടനത്തെ ബാധിക്കും.

∙ തലച്ചോറിന്റെ ഊർജത്തിനായി – പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള പോഷക ഗുണം കുറഞ്ഞ കൃത്രിമ നിറങ്ങളും രുചികളും ചേർത്ത ഭക്ഷണം (ജങ്ക് ഫുഡ്), മധുര പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. ഏഴ് മണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങുക.

∙ മാനസിക ഊർജത്തിനായി – അമിതമായി പഠിക്കാതിരിക്കുക. ഇത് ‘ബേൺ ഔട്ട്’ ( Burn out) എന്ന അവസ്ഥയിലെത്തിക്കുകയും വിഷാദത്തിലേക്ക് മനസ്സിനെ തള്ളിവിടുകയും ചെയ്തേക്കാം.പഠിച്ച് ക്ഷീണിക്കുമ്പോൾ അല്പനേരം വെറുതേയിരിക്കുക. മുറ്റത്തിറങ്ങി പ്രകൃതിയെ ആസ്വദിക്കുക,.ഇടയ്‌ക്കിടെ ശ്വാസം നന്നായി അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. എന്തു ബുദ്ധിമുട്ട് തോന്നിയാലും മാതാപിതാക്കളോടോ അധ്യാപകരോടോ പറയുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്‌ധനെ സമീപിക്കാൻ മടിക്കരുത്.

∙ ശാരീരിക ഊർജത്തിനായി – ലളിതമായ വ്യായാമങ്ങൾ നിത്യവും അല്പനേരം ചെയ്യുക. സ്ട്രെച്ച് വ്യായാമങ്ങൾ, നടത്തം, ജോഗിങ്, ചെറിയ വർക്കൗട്ടുകൾ എന്നിവ ചെയ്യാം. അമിതമായി വ്യായാമം ചെയ്തു ശരീര വേദനകൾ വരുത്തി വയ്‌ക്കരുത്.

∙ താരതമ്യം വേണ്ട – മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്. അവരെത്ര പഠിച്ചിട്ടുണ്ടാകും, അവർ ജയിക്കുകയും ഞാൻ തോൽക്കുകയും ചെയ്യുമോ തുടങ്ങിയ വിചാരങ്ങൾ ഒഴിവാക്കുക. ഏത് അവസ്ഥയെയും ആത്മവിശ്വാസത്തോടെ നേരിടുക എന്നതു തന്നെ ജീവിത നിപുണതയാണ് എന്നു മനസിലാക്കുക. നല്ലത് മാത്രം പ്രതീക്ഷിക്കുക.

∙ പരീക്ഷാ തലേന്ന് തന്നെ പരീക്ഷ നടക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കി വയ്‌ക്കണം. പരീക്ഷയ്‌ക്ക് ആവശ്യമായ  പേന, പെൻസിൽ, സ്കെയിൽ, ഇറേസർ, ഇൻട്രുമെന്റ് ബോക്സ്, സ്ക്കൂൾ ഐഡന്റിറ്റി കാർഡ് എന്നിവ എടുത്തു വയ്‌ക്കുക. പേന പെൻസിൽ എന്നിവ  അധികം എണ്ണം കരുതുക. എക്സാം ചെക്ക് ലിസ്റ്റ് ഉണ്ടാക്കി ആവശ്യമായവ എടുത്തു വച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.

പഠനാന്തരീക്ഷം എങ്ങനെയാകണം

∙ പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പഠിക്കാനിരിക്കുന്ന സ്ഥലത്തിന് കഴിയും. വലിച്ചു വാരിയിട്ട ഇടങ്ങൾ മനസ്സിന്റെ ഏകാഗ്രത നശിപ്പിക്കും. അതിനാൽ പഠന ഇടം അടുക്കും ചിട്ടയും ഉള്ളതായിരിക്കണം. കടുത്ത അടുക്കും ചിട്ടയും ആവശ്യമില്ല. പുസ്തകങ്ങൾ നിരത്തി വയ്‌ക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല.

∙ പഠിക്കാനിരിക്കുന്ന മുറിയിൽ അല്ലെങ്കിൽ ഇടത്തിൽ ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾ ഉണ്ടാകരുത്. ശാന്തമായിരുന്ന് പഠിക്കാൻ കഴിയണം.

∙ പഠന ഇടം അല്ലെങ്കിൽ മുറിയുടെ സ്വഭാവം നിങ്ങളുടെ ഇഷ്ടത്തിനാകുന്നത് നല്ലതാണ്. ചിലർക്ക് തികഞ്ഞ നിശബ്ദതയാണ് ഇഷ്ടമെങ്കിൽ ചിലർക്ക് പ്രകൃതിയുടെ ചെറു ശബ്ദങ്ങളും ചലനങ്ങളും പ്രചോദനമാണ്.

∙ ‘സ്മാർട്ട് നോട്‌സ്’ പഠനത്തെ  സഹായിക്കും. വെറുതേ നോട്ട്  ഉണ്ടാക്കി വയ്‍ക്കുന്നതിന് പകരം നിറഭേദങ്ങളുള്ള ‘സ്റ്റിക്കി നോട്ട്’ പാഡുകളിൽ കുറിപ്പുകളെഴുതി പഠന ഇടത്തിൽ ഒട്ടിച്ചു വയ്ക്കാം. ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതുന്നത് ഓർമ വയ്‌ക്കാൻ സഹായിക്കും.

∙ അവസാനവട്ട പഠന ശ്രമങ്ങളിൽ പഴയ ചോദ്യപേപ്പറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം വളരെ ഫലപ്രദമാണ്.  പ്രധാനപ്പെട്ടവ തിരഞ്ഞെടുത്തു പഠിക്കാൻ അവ സഹായകമാണ്.

∙ സ്റ്റഡി ആപ്പുകൾ മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.  നോട്ടുകൾ റെക്കോർഡ് ചെയ്തു കേൾക്കുക, പഠിച്ചഭാഗങ്ങൾ അടയാളപ്പെടുത്തി വയ്‌ക്കുക,  ടൈം മാനേജ്മെന്റ് എന്നിവ ചെയ്യാൻ സ്റ്റഡി ആപ്പുകൾ സഹായിക്കും. നിരന്തരമായ ഉപയോഗം ഒഴിവാക്കുക.

ഡോ. ബവിജ് ബാലൻ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
കൊച്ചി