ഗർഭകാലത്ത് കുഞ്ഞിന്റെ അനക്കം നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്; ആദ്യ ഗർഭത്തിൽ ഏകദേശം 20 ആഴ്ച മുതൽ അനക്കം അനുഭവപ്പെട്ടു തുടങ്ങും, പിന്നീട് ഇത് 16-18 ആഴ്ചയിലേക്ക് ചുരുങ്ങാം. ഓരോ ദിവസവും ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ ഇടതുവശം ചെരിഞ്ഞുകിടന്ന് കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കുക, 10 ചവിട്ടുകൾ ലഭിച്ചാൽ കുഞ്ഞ് ആരോഗ്യവാനാണെന്ന് അനുമാനിക്കാം. പതിവിലും കുറഞ്ഞതോ ശക്തമായതോ ആയ അനക്കം, അല്ലെങ്കിൽ ഒരു മണിക്കൂറിലധികം അനക്കമില്ലായ്മ എന്നിവ ഡോക്ടറെ സമീപിക്കാൻ കാരണമാകാം. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനങ്ങൾ കാരണം ചൂട്, വിയർപ്പ്, ഉറക്കമില്ലായ്മ, യോനിയിലെ വരൾച്ച, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം, അവ ദൈനംദിന ജീവിതത്തെ ബാധിച്ചാൽ വൈദ്യസഹായം തേടേണ്ടതാണ്. ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം ഗർഭാശയ അർബുദത്തിന്റെ സൂചനയാകാം. ഈ ഘട്ടത്തിൽ ഹൃദ്രോഗം, അമിത രക്തസമ്മർദം, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നതിനാൽ വർഷത്തിലൊരിക്കൽ വിശദമായ ഗൈനക് പരിശോധന, സ്തന പരിശോധന, രക്തപരിശോധനകൾ, പാപ്സ്മിയർ ടെസ്റ്റ് (50-65 വയസ്സിനിടയിൽ 5 വർഷത്തിലൊരിക്കൽ), എല്ലുകളുടെ ആരോഗ്യത്തിനായി DXA ടെസ്റ്റ് എന്നിവ നടത്തുന്നത് പ്രധാനമാണ്.

‌അഞ്ചു മാസം ഗർഭിണിയാണ്. കുഞ്ഞിന്റെ അനക്കം എപ്പോൾ മുതലാണ് അറിഞ്ഞു തുടങ്ങുക? എങ്ങനെയാണ് അനക്കം പരിശോധിക്കേണ്ടത്?

- ഉർവശി, ചെങ്ങന്നൂർ

ADVERTISEMENT

ഗർഭസ്ഥശിശുവിന്റെ അനക്കം നിരീക്ഷിക്കേണ്ടതു കുഞ്ഞിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ആദ്യ ഗർഭത്തിൽ കുഞ്ഞിന്റെ അനക്കം ഏകദേശം 20 ആഴ്ച (അഞ്ചു മാസം) മുതലാണ് അറിഞ്ഞു തുടങ്ങുക. തുടർന്നുള്ള ഗർഭങ്ങളിൽ 16–18 ആഴ്ചയിൽ തന്നെ അനക്കം അറിയാൻ സാധിക്കും. കുഞ്ഞു വളരുന്നതനുസരിച്ച് അനക്കം കൂടുകയും 28 ആഴ്ച ആകുമ്പോഴേക്ക് അനക്കത്തിന്റെ എണ്ണവും ക്രമവും നിശ്ചിത രീതിയിലാകുകയും ചെയ്യും. ഇത് ഏകദേശം 36 ആഴ്ച വരെ തുടരും. അതിനുശേഷം കുഞ്ഞിന്റെ വളർച്ച ഏകദേശം പൂർണമാകുന്നതു കൊണ്ട് ഗർഭാശയത്തിനകത്തെ സ്ഥലം കുറയും. അപ്പോൾ അനക്കം താരതമ്യേന കുറയും.

ഓരോ കുഞ്ഞിന്റെയും അനക്കത്തിന്റെ എണ്ണവും ക്രമവും വ്യത്യാസമാണ്. അതുകൊണ്ടുതന്നെ കൃത്യമായ കണക്കു പറയാനാകില്ല. എന്നിരുന്നാലും പൊതുവായി നിഷ്കർഷിക്കുന്ന രീതി പറയാം.

ADVERTISEMENT

എല്ലാ ദിവസവും ഒരു നേരത്തെ (ഗർഭിണികൾക്കു സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം) ആഹാരത്തിനു ശേഷം രണ്ടു മണിക്കൂർ ഇടതുവശം ചെരിഞ്ഞു കിടന്ന് അനക്കം ശ്രദ്ധിക്കുക. കുഞ്ഞു ചവിട്ടുന്ന (Kicking) അനക്കം 10 തവണ ലഭിച്ചാൽ ഗർഭസ്ഥശിശുവിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് അനുമാനിക്കാം.

പതിവിലും കുറവായോ ശക്തമായോ കുഞ്ഞിന്റെ അ നക്കം ലഭിക്കുക, ഒരു മണിക്കൂറിലേറെയായിട്ടും ഒരു തവണ പോലും കുഞ്ഞിന്റെ അനക്കം അനുഭവപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ  ഡോക്ടറെ കാണണം. മറുപിള്ളയിൽനിന്ന് കുഞ്ഞിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവ്, കുഞ്ഞിന്റെ  വളർച്ചക്കുറവ്, കുഞ്ഞു കിടക്കുന്ന അമ്‌നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവ്, പൊക്കിൾകൊടിയിലുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയാകാം അനക്കക്കുറവിന്റെ പ്രധാന കാരണങ്ങൾ.

ADVERTISEMENT

ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ ഗൈനക്കോളജിസ്റ്റിനെ കാണേണ്ട സാഹചര്യങ്ങൾ ഏതെല്ലാമാണ് ? ആർത്തവവിരാമത്തിന് ശേഷം തുടർച്ചയായി ചെയ്യേണ്ട ടെസ്റ്റുകളുണ്ടോ  ?

- ലിസ്സി, പെരിന്തൽമണ്ണ

ആർത്തവവിരാമത്തോടുകൂടി സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ തോത് താഴ്ന്നു പോകുന്നതിനാൽ  ശാരീരികവും മാനസികവുമായ മാറ്റങ്ങളുണ്ടാകും. 80 ശതമാനം സ്ത്രീകള്‍ക്കും അമിതമായ ചൂടും വിയർപ്പും അനുഭവപ്പെടും. രാത്രിയിൽ വിയർക്കുക,  ഉറക്കം കുറയുക, യോനിയിൽ വരൾച്ച, ശാരീരികബന്ധത്തിലേർപ്പെടാൻ പ്രയാസം, അമിതക്ഷീണവും ഉത്കണ്ഠയും, മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ളവയും വരാം.

കാലക്രമേണ ഈ പ്രശ്നങ്ങൾ കുറയുമെങ്കിലും ഇവ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം.

ആർത്തവവിരാമത്തിനുശേഷം ഉണ്ടാകുന്ന രക്തസ്രാവം അതീവശ്രദ്ധ വേണ്ട ആരോഗ്യപ്രശ്നമാണ്. ഗർഭപാത്രത്തെയോ ഗർഭാശയഗളത്തെയോ ബാധിക്കുന്ന കാൻസറിന്റെ ലക്ഷണമാകാമിത്. ഗർഭപാത്രത്തെ താങ്ങി നിർത്തുന്ന പേശികളുടെ ബലക്ഷയം കൊണ്ടു ഗർഭപാത്രം, മലാശയം, മൂത്രസഞ്ചി എന്നിവ താഴേക്ക് ഇടിഞ്ഞു വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ ഡോക്ടറെ കാണാന്‍ വൈകരുത്.

ആർത്തവവിരാമത്തോടെ ആരോഗ്യകരമായ എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയുകയും അനാരോഗ്യകരമായ എൽഡിഎൽ കൊളസ്ട്രോൾ കൂടുകയും ചെയ്യുന്നതിനാൽ ഹൃദ്രോഗസാധ്യത വർധിക്കും. അമിതരക്തസമ്മർദം, പേശികളുടെയും എല്ലുകളുടെയും ബലക്ഷയം, അമിതഭാരം എന്നീ ആരോഗ്യപ്രശ്നങ്ങളും വരാം.

വർഷത്തിൽ ഒരു തവണയെങ്കിലും വിശദമായ ഗൈനക് പരിശോധനയും സ്തന പരിശോധനയും നടത്തണം. കൂടാതെ Complete Blood Count, Lipid Profile, 75gm Glucose test/Fasting Blood Sugar, TSH, Urine Routine Examination, Stool for Blood എന്നിവ അടങ്ങുന്ന ഹെൽത് ചെക്കപ്പ് ചെയ്യുന്നതും ആരോഗ്യ പരിപാലനത്തിൽ പ്രധാനമാണ്.

50 വയസ്സിനുശേഷം 65 വയസ്സുവരെ അഞ്ചുവർഷത്തിലൊരിക്കൽ പാപ്സ്മിയർ ടെസ്റ്റ് ചെയ്യണം. എല്ലുകളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആർത്തവവിരാമമായി അഞ്ചു വർഷത്തിനുശേഷം DXA Test ടെസ്റ്റ് ചെയ്യുന്നതും നല്ലതാണ്.

Understanding Fetal Kicks and When to Worry:

Fetal movement monitoring is crucial for a baby's safety during pregnancy. The first kicks are typically felt around 20 weeks in a first pregnancy, or 16-18 weeks in subsequent ones, becoming more consistent by 28 weeks and gradually decreasing as the baby approaches full term due to limited space in the uterus. To monitor, lie on your left side for two hours after a meal and count 10 kicks; if you notice significant changes or no movement for over an hour, consult a doctor, as it could indicate issues with blood flow, fetal growth, amniotic fluid, or the umbilical cord. Meanwhile, post-menopause, women experience hormonal shifts leading to hot flashes, sleep disturbances, vaginal dryness, fatigue, anxiety, and hair loss, and should seek medical advice if these impact daily life. Post-menopausal bleeding is a serious concern that could signal uterine or cervical cancer, and pelvic organ prolapse is also a risk due to weakened muscles. Hormonal changes increase the risk of heart disease, hypertension, bone weakness, and weight gain. Regular gynecological check-ups, breast exams, and health screenings including blood tests, glucose tests, TSH, and urine/stool analysis are recommended annually. Pap smears should be done every five years from 50 to 65, and a DXA scan five years after menopause to assess bone health.

ADVERTISEMENT