കുഞ്ഞുങ്ങളിൽ ജനനം മുതലോ ജനിച്ച് ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമോ വരണ്ട ഉയർന്നുനിൽക്കുന്ന ശൽക്കങ്ങളോടുകൂടിയ തൊലിയും, ചൊറിച്ചിലും ഒക്കെയായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത് അടോപ്പിക്ക് ഡെർമടൈറ്റിസ്. ആയുർവേദത്തിൽ പൊതുവേ ഇതിനെ കരപ്പൻ എന്ന രോഗാവസ്ഥയായിട്ടാണ് കാണാറുള്ളത്. മുഖത്തും കവിളുകളിലും ശലഭ

കുഞ്ഞുങ്ങളിൽ ജനനം മുതലോ ജനിച്ച് ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമോ വരണ്ട  ഉയർന്നുനിൽക്കുന്ന ശൽക്കങ്ങളോടുകൂടിയ തൊലിയും, ചൊറിച്ചിലും ഒക്കെയായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത് അടോപ്പിക്ക് ഡെർമടൈറ്റിസ്. 

ആയുർവേദത്തിൽ പൊതുവേ ഇതിനെ കരപ്പൻ എന്ന രോഗാവസ്ഥയായിട്ടാണ് കാണാറുള്ളത്. മുഖത്തും കവിളുകളിലും ശലഭ ചിറകുകൾക്കു സമാനമായ രീതിയിൽ വരണ്ട  ത്വക്ക് കാണുന്നത് ഇതിന്റെ സവിശേഷ ലക്ഷണമായി മനസ്സിലാക്കണം. 

ADVERTISEMENT

കുട്ടികളുടെ കയ്യുകളുടെയും കാലുകളുടെയും മടക്കുകളിൽ  ഉൾപ്പെടെ ദേഹമെമ്പാടും  ഇത്തരം വരണ്ട ശൽക്കങ്ങൾ കാണാനാവും. കുടുംബത്തിൽ നിലനിൽക്കുന്ന അലർജിയുടെ ചരിത്രം തന്നെയാണു പലപ്പോഴും ഈ രോഗത്തിന്റെ പശ്ചാത്തലമായി കാണാറുള്ളത്. അസുഖത്തിന്റെ തുടക്കത്തിൽ അലർജിക്കും ചൊറിച്ചിലിനും ഉള്ള ചികിത്സ തന്നെയാണ് ചെയ്യേണ്ടത്. അതിനുശേഷം, വരണ്ട ത്വക്കിന്റെ ഘടന പരിഹരിക്കുന്നതിനു വേണ്ടി  സ്നിഗ്ദമായ, (oily) ചികിത്സാക്രമങ്ങൾ ചെയ്യണം. ഇത്തരം അവസ്ഥകളിൽ തൊലിപ്പുറം പുരട്ടുന്നതിന് അനുയോജ്യമായ ധാരാളം കേര തൈലങ്ങൾ ആയുർവേദം നിർദേശിക്കുന്നുണ്ട്.

ശരീരത്തിന് അകത്തും സ്നിഗ്ദമായ പ്രയോഗങ്ങൾ തന്നെയാണ് ആവശ്യമുള്ളത്. ഔഷധങ്ങൾ ഇട്ടു കാച്ചിയ നെയ്യുകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദീർഘകാലം നിലനിൽക്കുന്ന ഒരു അസുഖമാണ് എന്നതുകൊണ്ട് തന്നെ, തുടർച്ചയും കൃത്യമായ അവലോകനവും ഇവിടെ അനിവാര്യമാണ്.

ADVERTISEMENT

കൃത്യതയോടെയും  ആവശ്യമായ ക്ഷമയോടെയും സമീപിച്ചാൽ നല്ല രീതിയിൽ മാറ്റിയെടുക്കാനാവുന്ന ഒരു അസുഖം കൂടിയാണിത്.

മാറാത്ത വയറുവേദന

ADVERTISEMENT

ചില കുട്ടികളെ നിരന്തരം അലട്ടുന്ന പ്രശ്നമാണ് അതി കഠിനമായ വയറുവേദന. ഒപ്പം ഛർദി, വയറിളക്കം, പനി എന്നിവ കൂടെയുണ്ടെങ്കിൽ അതു  മീസെൻട്രിക് ലിംഫഡിനൈറ്റിസ് (mesentric lymphadinitis.) ലക്ഷണമാണോയെന്നു പ രിശോധിക്കേണ്ടതുണ്ട്.

ആമാശയത്തിലെ, മിസെൻട്രി  എന്ന ഭാഗത്തു പലവിധം അണുബാധകളോടുള്ള പ്രതികരണം എന്ന നിലയിൽ കഴലകൾ (ലിംഫ് നോഡ്‌സ്) വീങ്ങുന്ന അസുഖമാണിത്. ആധുനിക ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സകൊണ്ടു പെട്ടെന്നു രോഗം ശമിക്കുമെങ്കിലും അധികം വൈകാതെ   ഇത്തരം ലക്ഷണങ്ങൾ പുനരവതരിക്കുന്നതാണു കാണാറുള്ളത്.

ആമാശയത്തിലെ കഴലകൾ  വീങ്ങുന്നതിന്റെ അടിസ്ഥാന കാരണം  കുട്ടിയുടെ ദീർഘകാലമായി നിലനിൽക്കുന്ന ദഹന പ്രശ്നങ്ങൾ തന്നെയാണ്. നിരന്തരമായി ഭക്ഷണത്തിന്റെ സമയക്രമം പാലിക്കാതിരിക്കുക, ഫാസ്റ്റ് ഫൂഡുകളുടെ അമിത  ഉപയോഗം എന്നിവയെല്ലാം  ഇതിനു കാരണമാണ്. കാലക്രമേണ ദഹനവൈഷമ്യങ്ങൾ ഉണ്ടാക്കി വിഷാംശങ്ങൾ അടിഞ്ഞുകൂടുന്ന ഒരു പ്രക്രിയ സൃഷ്ടിക്കപ്പെടുന്നതു തന്നെയാണ്  അടിസ്ഥാന കാരണം.

അഗ്നി മാന്ദ്യം എന്ന് ആയുർവേദം പറയുന്ന ഈ അവസ്ഥയെ ദീപന പാചന സ്വഭാവമുള്ള ചൂർണ ഔഷധങ്ങ ൾ കൊണ്ടും അരിഷ്ടങ്ങൾ കൊണ്ടുമൊക്ക സമയോചിതമായി ചികിത്സിക്കുകയാണെങ്കിൽ  തിരിച്ചുവരവില്ലാത്ത വിധം ശമനം ഉണ്ടാക്കാനാകും.      

Understanding Atopic Dermatitis in Children:

Atopic dermatitis, also known as eczema, is a chronic skin condition characterized by dry, scaly, and itchy skin in infants and children, often linked to family history of allergies. Mesentric lymphadinitis, a condition involving swollen lymph nodes in the abdomen, can manifest as severe stomach pain, vomiting, diarrhea, and fever in children, and is often rooted in long-term digestive issues.

ADVERTISEMENT