ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലെ ഐറ്റം ഡാൻസറെ ആരെങ്കിലും മറക്കുമോ? അസാധ്യമായ മെയ്‌വഴക്കവും അംഗവടിവും കൊണ്ട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ സൂപ്പർ ഐറ്റം നമ്പറുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ യുവാക്കളുടെ ഹൃദയത്തുടിപ്പായി മാറിയ നോറ ഫത്തേഹി സെറ വനിത ഫിലിം അവാർഡ്സ് വേദിയിൽ ചടുല നൃത്തത്താൽ

ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലെ ഐറ്റം ഡാൻസറെ ആരെങ്കിലും മറക്കുമോ? അസാധ്യമായ മെയ്‌വഴക്കവും അംഗവടിവും  കൊണ്ട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ സൂപ്പർ ഐറ്റം നമ്പറുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ യുവാക്കളുടെ ഹൃദയത്തുടിപ്പായി മാറിയ നോറ ഫത്തേഹി  സെറ വനിത ഫിലിം അവാർഡ്സ് വേദിയിൽ ചടുല നൃത്തത്താൽ തീപ്പൊരി ചിതറിക്കും. 

ഐറ്റം നമ്പറുകളുടെ റാണിയായ കനേഡിയൻ നർത്തകിയും അഭിനേത്രിയുമായ നോറ കായം കുളം കൊച്ചുണ്ണിയിലെ ‘നൃത്തഗീതികളെന്നും’ എന്ന ഗാനത്തിലൂടെ മലയാളത്തിലും എത്തി.  നോറയുടെ ‘പപീത്ത’ വിഡിയോ സോങ് ചാലഞ്ച് ലോകത്തെമ്പാടുമുള്ള നർത്തർ ഏറ്റെടുത്തിരുന്നു.

ADVERTISEMENT

പവേർഡ് ബേ സ്പോൺസറായി ജോസ്കോയും പോപ്പീസും എത്തുന്ന താര നിശയിൽ മലയാളി ചന്തം നിറയ്ക്കുക താരസുന്ദരികളായ അനു സിത്താര, നമിത പ്രമോദ്,  അനുശ്രീ, നിഖില വിമൽ,  മിയ, ദീപ്തി സതി, രമ്യ നമ്പീശൻ എന്നിവരായിരിക്കും. മികച്ച അഭിനയം കാഴ്ചവച്ചതിലൂടെ മലയാളി പ്രേക്ഷകരുടെ അംഗീകാരമായ വനിത ഫിലിം അവാർഡിൽ  മികച്ച നടിപ്പട്ടത്തിനായുള്ള മത്സരത്തിലും മാറ്റുരയ്ക്കുന്നു ഈ സുന്ദരിമാർ.

മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ കുട്ടി ചാവേറായി എത്തി മലയാള സിനിമയിലെ ‘വണ്ടർ ബോയ്’ ആയ മാസ്റ്റർ അച്യുതന്റെ കലാ പ്രകടനം ഫിലിം അവാർഡിന്റെ ഹൈലൈറ്റുകളിലൊന്നാണ്. കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ശേഷം അഭിനേത്രിയായി മാമാങ്കം സിനിമയിലൂടെ മലയാളത്തിലെത്തിയ സുന്ദരി പ്രാചി തെഹ്ലാനും ആവേശകരമായ കലാപ്രകടനവുമായാണ് സെറ വനിത താര നിശയിലേക്കെത്തുന്നത്. 

ADVERTISEMENT

പുഞ്ചിരിയും പാട്ടും കൊണ്ട് മലയാളിയുടെ മനം നിറയ്ക്കുന്ന  നിത്യ ഹരിത ഗായിക കെ.എസ് ചിത്രയും ഗന്ധർവ നാദത്തിന്റെ പുത്തൻ സൗകുമാര്യം വിജയ് യേശുദാസും കേൾക്കാൻ കൊതിക്കുന്ന  ഈണങ്ങളുമായി താര നിശയെ സമ്പന്നമാക്കും.   മലയാളം നെഞ്ചേറ്റിയ പൂ മുത്തോളേ.. നീ മുകിലോ.. തുടങ്ങിയ ഗാനങ്ങളുടെയും കേരള സംസ്ഥാന  ചലച്ചിത്ര പുരസ്ക്കാരം തിളക്കത്തിന്റെയും ആഘോഷത്തിമിർപ്പിലാണ് വിജയ് എത്തുന്നത്.

മലയാള സിനിമയിലെ അഭിനയ പ്രതിഭകളെ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ജനപ്രിയ താര നിശയായ സെറ– വനിത ഫിലിം അവാർഡ് വില്ലിങ്ടൺ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൗണ്ടിൽ നാളെ ആറു മണിയോടെ അരങ്ങേറും. താരനിശയിൽ പ്രവേശനം പാസ് മുഖേനയാണ്. 

ADVERTISEMENT
ADVERTISEMENT