മത്സരങ്ങൾ കണ്ടുനിന്നവർ ഒന്നടങ്കം പറഞ്ഞൊരു കമന്റ് ‘‘ഒന്നിനൊന്ന് മികച്ച മിടുമിടുക്കികളാണല്ലോ മത്സരിക്കുന്നത്!’. അതേ, ലോകത്തിന്റെ പല കോണിൽ നിന്നുള്ള മിടുമിടുക്കി മലയാളി പെൺകുട്ടികളാണ് കല്യാൺ സിൽക്സ് വനിത മിസ് കേരള മത്സരങ്ങൾക്കായി എത്തിയത്. അവരെ മികച്ച രീതിയിൽ ട്രെയിൻ ചെയ്യിക്കാനുള്ള ഗ്രൂമിങ്ങ്

മത്സരങ്ങൾ കണ്ടുനിന്നവർ ഒന്നടങ്കം പറഞ്ഞൊരു കമന്റ് ‘‘ഒന്നിനൊന്ന് മികച്ച മിടുമിടുക്കികളാണല്ലോ മത്സരിക്കുന്നത്!’. അതേ, ലോകത്തിന്റെ പല കോണിൽ നിന്നുള്ള മിടുമിടുക്കി മലയാളി പെൺകുട്ടികളാണ് കല്യാൺ സിൽക്സ് വനിത മിസ് കേരള മത്സരങ്ങൾക്കായി  എത്തിയത്.

അവരെ മികച്ച രീതിയിൽ ട്രെയിൻ ചെയ്യിക്കാനുള്ള ഗ്രൂമിങ്ങ് സെഷനുകളാണ് ഈ ബഹുമുഖ പരിപാടിയിൽ പങ്കെടുക്കാൻ വന്ന മത്സരാർഥികൾക്ക് കിട്ടുന്ന ഏറ്റവും വലിയ മുതൽക്കൂട്ട്. പല പുതിയ കാര്യങ്ങളും പഠിക്കാനും പഠിച്ചു പഴകിപ്പോയ കാലപ്പഴക്കമേറ്റ് മങ്ങിയ ചില കാര്യങ്ങൾ ‘അൺ–ലേൺ’ ചെയ്യാനുമുള്ള അവസരമാണ് ഈ ഗ്രൂമിങ്ങ് സെഷനുകളിലൂടെ മത്സരാർഥികൾക്ക് സ്വന്തമായത്.

ADVERTISEMENT

കല്യാൺ സിൽക്ക്സ് വനിത മിസ്കേരളയിലെ മത്സരാർഥികളെ ഒരുക്കാനായെത്തിയത് രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തരായ പരിശീലകരാണ്.

വനിതാ മിസ് കേരളയുടെ പേജെന്റ് കോച്ചായി എത്തിയത് ദീപ്തി ഗുജ്‌റാൾ റാപ് വാക്ക് മോഡലും ദേശീയ തലത്തിൽ തന്നെയുള്ള മത്സരാർഥികളെ മത്സരങ്ങൾക്കായി ഒരുക്കിയ ട്രെയിനറുമാണ്. ദീപ്തിയുടെ നേരിട്ടുള്ള സെഷനുകൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

ADVERTISEMENT

20 വർഷത്തോളം ശബ്‌ദ മാധ്യമ രംഗത്തുള്ള വോയിസ് ആർട്ടിസ്റ്റും ട്രെയിനറുമായ മോനാസ് റനൈനയാണ് വോയിസ് ക്രാഫ്റ്റിങ്ങ് ആൻ കമ്മ്യൂണിക്കേഷൻ എന്ന സെഷൻ നയിച്ചത്. ഫിലിം ഫെയറും പാരിസ് ഫാഷൻ വീക്കും അടക്കമുള്ള ഇവ്‌ന്റുകളുടെ ശബ്‌ദ സാന്നിദ്ധ്യമായ മോനാസിന്റെ അനുഭവ പരിചയവും പാഠങ്ങളും മത്സരാർഥികൾക്ക് ശബ്ദത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിൽ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്.

ക്രിയേറ്റീവ് ഡിറക്ടറും ഫാഷൻ കമന്റേറ്ററും ബ്രാന്റ് കൺസൾട്ടന്റുമൊക്കെയായ ഭരത് ഗുപ്തയും ആത്മവിശ്വാസത്തോടെ വസ്ത്രങ്ങളണിഞ്ഞ്  വേദിയിലെത്താൻ പരിശീലനം നൽകി കഴിഞ്ഞു. ‍

ADVERTISEMENT

സ്‌കിൻ കെയർ സെഷൻ നയിച്ചത് ഡോ. ഫാത്തിമ നിലൂഫർ ഷെരീഫാണ്.   ഈഷ ഫൗണ്ടേഷന്റെ കീഴിൽ പ്രിയങ്ക നായരാണ് മത്സരാർഥികൾക്കുള്ള യോഗ വിഭാഗം കൈകാര്യം ചെയ്തത്.  മൈന്റ് ഗ്രൂമിങ്ങ് എന്ന് വിഭാഗവുമായി എഴുത്തുകാരനായ ജോസഫ് അന്നംകുട്ടി ജോസും ഗ്രൂമിങ്ങ് സെഷനിൽ ഒപ്പം ചേർന്നു. മത്സരാർഥികൾക്കുള്ള എല്ലാ ഗ്രൂമിങ്ങ് സെഷനുകളും നടക്കുന്നത് കൊച്ചിയിലെ വിശാലമായ ജെയിൻ യൂണിവേഴ്‌സിറ്റി ക്യാംപസിലാണ്.

ഗ്രൂമിങിലൂടെ നേടിയ ആത്മവിശ്വാസത്തിന്റെ ചുവടുകളുമായി 20 മത്സരാർഥികളും എത്തുന്നത് ശനിയാഴ്ച സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഡഗംഭീരമായ കല്യാൺസിൽക്സ് വനിത മിസ്കേരള വേദിയിലേക്കാണ്. മലയാള സിനിമയിൽ  കൈയൊപ്പിട്ട പ്രമുഖരടങ്ങുന്ന ജഡ്ജിങ് പാനൽ വിജയികളെ തിരഞ്ഞെടുക്കും.

കല്യാൺ സിൽക്ക്സ് മുഖ്യ സ്പോൺസറായ വനിതാ മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയാണ്. കംഫർട്ട് പാർട്ട്ണർ വിസ്റ്റാർ, ജ്യുവലറി പാർട്ണർ അമേറ ജ്യുവൽസ്, സ്കിൻ ആൻഡ് ഹെയർ കെയർ പാർട്ണർ മെഡി മിക്സ്, ബ്യൂട്ടി പാർട്ണർ ഡാസ്‌ലർ, ഡ്രീം ഹോം പാർട്ണർ റെഡ് പോർച്ച് നെസ്റ്റ്.

ADVERTISEMENT