എഴുന്നൂറ്റിയൻപതോളം മത്സരാർഥികളിൽ നിന്ന് ഇരുപതു പേർ, രണ്ടു മാസത്തിലേറെയായുള്ള ഒരുക്കങ്ങൾ, പല ഇടങ്ങളിലായി അരങ്ങേറിയ പല വിവിധ മത്സരങ്ങൾ, ദേശത്തിന്റെ നാനാഭാഗത്തു നിന്നും വന്ന ഗ്രൂമേഴ്സ്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ, ക്യാംന്പസ് പരിപാടികൾ, ഡിജിറ്റൽ മത്സരങ്ങളും ആവേശ പങ്കാളിത്തവും...

എഴുന്നൂറ്റിയൻപതോളം മത്സരാർഥികളിൽ നിന്ന് ഇരുപതു പേർ, രണ്ടു മാസത്തിലേറെയായുള്ള ഒരുക്കങ്ങൾ, പല ഇടങ്ങളിലായി അരങ്ങേറിയ പല വിവിധ മത്സരങ്ങൾ, ദേശത്തിന്റെ നാനാഭാഗത്തു നിന്നും വന്ന ഗ്രൂമേഴ്സ്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ, ക്യാംന്പസ് പരിപാടികൾ, ഡിജിറ്റൽ മത്സരങ്ങളും ആവേശ പങ്കാളിത്തവും... അകമഴിഞ്ഞ സഹകരണവുമായി നിന്ന് എല്ലാത്തിനും ചുക്കാൻ പിടിച്ച സ്പോൺസേഴ്സ്... എല്ലാ പരിശ്രശ്രമങ്ങളുടേയും കൊട്ടിക്കലാശമായി ഇന്നാണ്  ആവേശക്കൊടുമുടിലെത്തുന്ന ആ ഗ്രാന്റ് ഫിനാലെ– കല്യാൺ സിൽക്സ് വനിത മിസ് കേരള 2025!!

ഇന്നു വൈകുന്നേരം കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ ഒരുങ്ങുന്ന വർണശഭളമായ വേദിയിൽ വച്ച് കേരളം കാത്തിരുന്ന ആ വിജയപ്രഖ്യാപനം നടക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സ്വപ്നതുല്യമായ അവസരങ്ങളിലേക്കുള്ള ചവിട്ടുപടി ഒരുക്കി സൗന്ദ്യര്യമത്സര രംഗത്ത് കല്യാൺ സിൽക്സ് വനിത മിസ് കേരള ഒരു പുതു ചരിത്രം തന്നെ കുറിക്കും.

ADVERTISEMENT

കല്യാൺ സിൽക്സ് വനിത മിസ് കേരളയിൽ പങ്കെടുക്കുന്ന ഇരുപത് മത്സരാർഥികളും ഇന്ത്യയിലേ ഏറ്റവും മികച്ച ടെക്‌സ്‌റ്റൈൽ ബ്രാന്റായി പേരെടുത്ത കല്യാൺ സിൽക്സ് ഒരുക്കുന്ന വസ്‌ത്രങ്ങളാണ് അണിയുക. മത്സരവേദിയിലെത്തുന്ന മത്സരാർഥികൾക്ക് കല്യാൺ ഒരുക്കുന്നത് ഏറ്റവും പുതിയ ഡിസൈനിൽ പ്രത്യേകമായി തയ്യാറാക്കിയ ലെഹങ്കകളും സാരികളുമാണ്. പുതുമോടിയിലൊരുങ്ങുന്ന വസ്‌ത്രങ്ങൾക്ക് മാറ്റ് കൂട്ടാൻ ഗ്രാന്റ് ഫിനാലെയിലെത്തുന്ന ഇരുപത് മത്സരാർഥികൾക്കുമുള്ള ആഭരണങ്ങൾ മികവേടെ ഒരുക്കുന്നത് അമേറ ജ്വലറിയും.

ഒരാഴ്ചയോളം നീണ്ട മത്സരാർത്ഥികൾക്കായുള്ള വിവിധയിനം ഗ്രൂമിങ്ങ് സെഷനുകൾ കൊച്ചിയിലെ ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് നടന്നത്.

ADVERTISEMENT

ബുദ്ധിയും സൗന്ദര്യവും വിവേകവും വ്യക്തിത്വവും മാറ്റുരയ്ക്കുന്ന വേദിയിൽ വിധികർത്താക്കളായി എത്തുന്നത് നാലു പേരാണ്. ജനപ്രിയ സിനിമാ നടിയും ഒസ്‌കർ വേദയിലടക്കം സാന്നിധ്യമായ ഡിസൈനർ ബ്രാന്റിനെ നയിക്കുന്ന പൂർണിമ ഇന്ദ്രജിത്ത്, പ്രശസ്‌ത സിനിമാ നടിയും അവതാരകയും ആർ ജെ യുമായ നൈല ഉഷ, കാണികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് നാരായണൻ, അഭിനയത്രിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ എന്നിവരാണ് ക‌ല്യാൺ സിൽക്സ് വനിത മിസ് കേരള 2025ന്റെ  വിധി നിർണയിക്കുക. പ്രശസ്‌ത തെന്നിന്ത്യൻ സിനിമാ താരം ഐശ്വര്യാ ലക്ഷ്മി ഫിനാലെയുടെ മുഖ്യാതിഥിയായെത്തും.

ഷോ ഡയറക്ടറായി അനു അഹൂജ. നർത്തകിയും നടിയുമായ ഇഷാ ഷെർവാണി, നർത്തകരായ ശക്തി മോഹൻ– മുക്തി മോഹൻ, ഗായിയ സിതാര കൃഷ്ണകുമാർ എന്നവരവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷവേദിയുടെ തിളക്കം കൂട്ടും.

ADVERTISEMENT

കല്യാൺ സിൽക്ക്സ് മുഖ്യ സ്പോൺസറായ വനിതാ മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയാണ്. കംഫർട്ട് പാർട്ട്ണർ വിസ്റ്റാർ, ജ്യുവലറി പാർട്ണർ അമേറ ജ്യുവൽസ്, സ്കിൻ ആൻഡ് ഹെയർ കെയർ പാർട്ണർ മെഡി മിക്സ്, ബ്യൂട്ടി പാർട്ണർ ഡാസ്‌ലർ, ഡ്രീം ഹോം പാർട്ണർ റെഡ് പോർച്ച് നെസ്റ്റ്.

ADVERTISEMENT