എടിഎം ചാർജ്, എസ്എംഎസ് തലവേദന... ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ട് എങ്ങനെ ക്ലോസാക്കാം? How to close unuded bank account
മിക്കവരും ഒന്നിലധികം ബാങ്കിൽ അക്കൗണ്ട് ഓപ്പ ൺ ചെയ്തിട്ടുണ്ടാകും. പക്ഷേ, പതിവായി ഉപയോഗിക്കുന്നത് ഒരു അക്കൗണ്ട് മാത്രമാകും. രണ്ടു വർഷത്തോളം ഉപയോഗിക്കാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണു നല്ലത്. ഏത് അക്കൗണ്ടാണു ക്ലോസ് ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിക്കുക. ലോൺ, ഇൻഷുറൻസ്, ഇൻകംടാക്സ്, ഇൻവെസ്റ്റ്മെന്റ്സ്

മിക്കവരും ഒന്നിലധികം ബാങ്കിൽ അക്കൗണ്ട് ഓപ്പ ൺ ചെയ്തിട്ടുണ്ടാകും. പക്ഷേ, പതിവായി ഉപയോഗിക്കുന്നത് ഒരു അക്കൗണ്ട് മാത്രമാകും. രണ്ടു വർഷത്തോളം ഉപയോഗിക്കാത്ത അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണു നല്ലത്. ഏത് അക്കൗണ്ടാണു ക്ലോസ് ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിക്കുക.
ലോൺ, ഇൻഷുറൻസ്, ഇൻകംടാക്സ്, ഇൻവെസ്റ്റ്മെന്റ്സ് ഇവയിൽ ഏതിനെങ്കിലും ഈ അക്കൗണ്ട് നൽകിയിട്ടുണ്ടാകാം. അ തൊക്കെ ഡീലിങ്ക് ചെയ്തു പകരം മറ്റൊരു അക്കൗണ്ട് നമ്പർ ചേർക്കണം. ക്രെഡിറ്റ് കാർഡ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയവയിലും അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടാകും. അവയും ഡീആക്ടിവേറ്റ് ചെയ്യണം. രണ്ടു വർഷമായി ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ നൽകി ആക്ടീവ് ആക്കിയ ശേഷം വേണം ക്ലോസ് ചെയ്യാൻ.
അതതു ബാങ്ക് ശാഖയിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ അക്കൗണ്ട് ക്ലോസിങ് ഫോം പൂരിപ്പിച്ചു നൽകാം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ എല്ലാവരുടെയും ഒപ്പു വേണം. ഡെബിറ്റ് കാർഡോ ചെക് ബുക്കോ ഉണ്ടെങ്കിൽ അതും അപേക്ഷയ്ക്കൊപ്പം നൽകണം. ക്ലോസ് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ നേരിട്ടു വാങ്ങാനോ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാനോ സാധിക്കും. തുട ങ്ങി 14 ദിവസത്തിനുള്ളിലോ ഒരു വർഷത്തിനു ശേഷമോ ആ ണെങ്കിൽ ക്ലോസ് ചെയ്യാൻ ചാർജ് ഈടാക്കില്ല.
വിവരങ്ങൾക്ക് കടപ്പാട്:
വി.കെ.ആദർശ്
അസിസ്റ്റന്റ് ജനറൽ മാനേജർ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ