ബി.രവികുമാറിന്റെ പുതിയ കഥാസമാഹാരമാണ് ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’. പത്ത് കഥകളടങ്ങിയ കൃതി. ഈ പുസ്തകത്തിലെ രചനകളെക്കുറിച്ച് ബി.രവികുമാർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ഞാൻ അവിചാരിതമായി കഥയിലേക്കു വന്നു കയറിയതാണ്, അതാവട്ടെ വളരെ വൈകി അറുപതിനോടടുത്ത പ്രായത്തിൽ. നീണ്ടകാലത്തെ അധ്യാപനപരിചയമോ

ബി.രവികുമാറിന്റെ പുതിയ കഥാസമാഹാരമാണ് ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’. പത്ത് കഥകളടങ്ങിയ കൃതി. ഈ പുസ്തകത്തിലെ രചനകളെക്കുറിച്ച് ബി.രവികുമാർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ഞാൻ അവിചാരിതമായി കഥയിലേക്കു വന്നു കയറിയതാണ്, അതാവട്ടെ വളരെ വൈകി അറുപതിനോടടുത്ത പ്രായത്തിൽ. നീണ്ടകാലത്തെ അധ്യാപനപരിചയമോ

ബി.രവികുമാറിന്റെ പുതിയ കഥാസമാഹാരമാണ് ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’. പത്ത് കഥകളടങ്ങിയ കൃതി. ഈ പുസ്തകത്തിലെ രചനകളെക്കുറിച്ച് ബി.രവികുമാർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം – ഞാൻ അവിചാരിതമായി കഥയിലേക്കു വന്നു കയറിയതാണ്, അതാവട്ടെ വളരെ വൈകി അറുപതിനോടടുത്ത പ്രായത്തിൽ. നീണ്ടകാലത്തെ അധ്യാപനപരിചയമോ

ബി.രവികുമാറിന്റെ പുതിയ കഥാസമാഹാരമാണ് ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’. പത്ത് കഥകളടങ്ങിയ കൃതി. ഈ പുസ്തകത്തിലെ രചനകളെക്കുറിച്ച് ബി.രവികുമാർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

ഞാൻ അവിചാരിതമായി കഥയിലേക്കു വന്നു കയറിയതാണ്, അതാവട്ടെ വളരെ വൈകി അറുപതിനോടടുത്ത പ്രായത്തിൽ. നീണ്ടകാലത്തെ അധ്യാപനപരിചയമോ വായനയുടെ പിൻബലമോകൊണ്ട് എഴുത്തിലേക്ക് വന്നതാകണമെന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ അതു നേരത്തെ സംഭവിച്ചേനെ. എല്ലാത്തിനുമതിന്റേതായ ഒരു സമയമുണ്ടെന്നു ദാസനോടു വിജയൻ പറയുന്ന പുതുമൊഴി വഴക്കം പോലെ കൊറോണക്കാലത്തെ നീണ്ട ക്വാറന്റൈൻ കാലത്ത് ‘പുലിക്കോലം’ എന്ന കഥ പൂർത്തിയായി. കൊറോണയുടെ വരവറിയച്ചു കൊണ്ടുള്ള പഞ്ചായത്ത് അധികാരികളുടെ മൈക്ക് അനൗൺസ്മെന്റുകളും ജാഗ്രതാസമിതികളും സമൂഹയടുക്കളയും റൂട്ടുമാപ്പുകളുമൊക്കെ കഥയിൽ കയറിപ്പറ്റി. സമകാലികമലയാളം വാരികയിൽ പതിനെട്ടു പേജുകളിലായി പതിമൂന്ന് ചിത്രങ്ങളോടെ ആഘോഷപൂർവ്വമായിരുന്നു പുലിക്കോലത്തിന്റെ വരവ്. അതുകൊണ്ട് പിന്നീടുണ്ടായ കഥകൾക്കൊന്നും വെളിച്ചം കാണാൻ കാത്തുനിൽക്കേണ്ടി വന്നില്ല.

ADVERTISEMENT

വലുതും ചെറുതുമായ പതിനാറുകഥകൾ ഈ സമാഹാരത്തിലുണ്ട്. ‘തോം ത തോം തിമി ന്തോം’ എന്ന കഥ മധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പൊലിമയായ പടയണിയിലെ പാളക്കോലങ്ങളെ മുൻനിർത്തി എഴുതിയ നാലുകഥകളാണ്. ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്‌സും’ നാലു കഥകൾ ചേർന്നു വരുന്ന കലാലയ കാലത്തെ ഒരു അനുഭലോകം തീർക്കുന്നു. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ജീവിതത്തിൽ നിന്നും ഉള്ളിൽ തട്ടിയ ചിലനിമിഷങ്ങൾ മാത്രമാണ് കഥകളുടെ പശ്ചാത്തലവും പൊരുളും.

പകലിനെക്കാൾ ഏറെ പ്രിയപ്പെട്ടിരുന്ന രാത്രികൾ കൂടെയുണ്ടായിരുന്നത് കൗമാരയൗവന കാലങ്ങളിലാണ്. അച്‌ഛനും അമ്മയും അദ്ധ്യാപകരായിരുന്നെങ്കിലും രാപകൽ അലയുന്നതിൽ വലിയ നിയന്ത്രണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കലയും രാഷ്ട്രീയവും തോന്ന്യവാസവും ഇടകലർന്ന സൗഹൃദങ്ങളോടൊപ്പം ജീവിച്ച ആ കാലം ഓർമ്മയിൽ ഇപ്പോഴും മിന്നി മിന്നി നില്ക്കുന്നു. ഒളിമങ്ങാതെ മിന്നിമിന്നി നിൽക്കുന്ന ആ രാക്കാലങ്ങളാണ് ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’.

ADVERTISEMENT

സമാഹരത്തിലെ പത്തു കഥകളിലും രാത്രി ഒരു കനത്ത കരിമ്പടം പോലെയോ ഒരു നനഞ്ഞ നേര്യതു പോലെയോ മൂടി കിടപ്പുണ്ട്. തെല്ലിതിൻ സ്പർശമില്ലാതെ എന്ന മട്ടിൽ പലമയുള്ള കുറേ രാവുകൾ. ‘കിരാതവൃത്ത’ത്തിൽ കുഞ്ചൻനമ്പ്യാർ കുത്തിയിരുന്ന് ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ പടയണികാണുന്ന രാത്രിയാണ്. ‘ആനപ്പൂരം’ രാത്രിയുടെ ഇരുളിലേക്ക് ലയിച്ചു പോയ കരിവീരന്റെ നൊമ്പരമാണ്. രാവേറെ ഇരുളുമ്പോൾ യക്ഷിയും പിശാചും മറുതയും മാടനും കളം നിറഞ്ഞാടുന്നതാളമാണ് ‘തോം ത തോം തിമിന്തോം’. മാനത്ത് യക്ഷിപ്പകർച്ചകൾ ചൂട്ടു മിന്നിക്കുന്ന രാക്കാലങ്ങളിൽ വീടിന് തീയിടുന്നവനാണ് ‘ദൈവം രാഘവൻ’. ഒരു രാത്രി നീണ്ടിട്ടും അവസാനിക്കാത്ത യാത്രയാണ് ‘പാടവരമ്പത്തെ വീട്’. കർക്കിടകത്തിലെ കറുത്തവാവുള്ള രാത്രിയെ നിവർത്തിയിട്ടിരിക്കുന്നു ‘ചാവോല’.

‘ജമ്നാപ്യാരി’ കുതിച്ചുചാടുന്നത് വൈദ്യുതി നിലച്ച ഒരു രാക്കാലത്തേക്കാണ്. അപ്രതീക്ഷിതമായ രാത്രിയിൽ നാട്ടിലിറങ്ങിയ പുലി ‘പുലിക്കോല’ ത്തിൽ മിത്തായി പരിണമിക്കുന്നു. മനസ്സിൽ ഇരുളു വ്യാപിക്കുന്ന രാത്രിയാണ് ‘നിശ്ചല ചിത്രം’.

ADVERTISEMENT

അങ്ങനെയങ്ങനെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ഉറക്കമൊഴിഞ്ഞു പോയ രാക്കാലമാണ് ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’.

B. Ravikumar's 'Starry Starry Nights': A Collection of Ten Captivating Tales:

Starry Starry Nights is a new short story collection by B. Ravikumar, featuring ten compelling tales. The collection draws from lived experiences and moments that touched the author's heart, exploring themes often set against the backdrop of night.