സമ്പത്തു കാലത്ത് മിച്ചംപിടിച്ചു കോടികൾ നേടുന്നതെങ്ങനെ? ഇതാ ഒരു എളുപ്പവഴി Understanding Systematic Investment Plans (SIP)
സമ്പത്തു കാലത്ത് മിച്ചംപിടിച്ചു കോടികൾ നേടുന്നതെങ്ങനെ? ഇതാ ഒരു എളുപ്പവഴി
മ്പത്തുകാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? സമ്പത്തു കാലത്ത് അൽപം മിച്ചം പിടിച്ചുകൊണ്ടു കോടികൾ നേടുന്നതെങ്ങനെയെന്നു നോക്കിയാലോ?
ഇപ്പോൾ വളരെയധികം കേട്ടുവരുന്ന വാക്കാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. ആർഡി സംവിധാനം തന്നെയാണ് എസ്ഐപിയും. മ്യൂച്വൽ ഫണ്ടിന്റെ വരവോടെ എസ്ഐപി എന്ന പേരിലേക്കു മാറിയെന്നു മാത്രം.
സാമ്പത്തിക അച്ചടക്കം തരുമെന്നതാണ് എസ്ഐപിയുടെ നേട്ടം. നിശ്ചിത തുക എല്ലാ മാസവും എസ്ഐപിയിലേക്ക് മാറ്റാം. അക്കൗണ്ടിൽ നിന്നു തുക നേരിട്ട് എസ്ഐപിയിലേക്ക് പോകുന്നതു കൊണ്ട്, ബാങ്കിൽ ക്യൂ നിൽക്കേണ്ട. നിക്ഷേപം മ്യൂച്വൽ ഫണ്ടിലേക്കു മാറ്റുന്നതിന്റെ ഉത്തരവാദിത്വം ഫണ്ട് മാനേജ്മെന്റ് കമ്പനിക്കാണ്. ഷെയർ മാർക്കറ്റ്, രാജ്യാന്തരഫണ്ടുകൾ തുടങ്ങി എവിടേക്കു മാറ്റുന്നതാകും ലാഭകരമെന്ന് ഫണ്ട് മാനേജർക്ക് ധാരണയുണ്ടാകും. എസ്ഐപിയിലൂടെ സ്വർണം, വെള്ളി നാണയങ്ങൾ വാങ്ങി വയ്ക്കുന്നവരുമുണ്ട്.
എസ്ഐപിയുടെ ഗുണങ്ങൾ
∙ ചെറിയ തുകയ്ക്കു നിക്ഷേപം ആരംഭിക്കാം. താരതമ്യേന റിസ്ക് കുറവാണ്.
∙ ദീർഘനാൾ എസ്ഐപികളാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നല്ലൊരു തുക തിരികെ ലഭിക്കും.
∙ സ്റ്റോക്ക് മാർക്കറ്റിൽ ഉയർച്ച താഴ്ചകളുണ്ടെങ്കിലും ഇതു ദീർഘകാല നിക്ഷേപകർക്ക് അനുകൂലമായേക്കാം.
എസ്ഐപിയിലേക്ക് ആദ്യ ചുവട്
മ്യൂച്വൽ ഫണ്ട്കമ്പനികളുടെ വെബ്സൈറ്റിലൂടെയോ ബാങ്കുകളിലൂടെയോ സ്‌റ്റോക്ക് ബ്രോക്കർമാർ വഴിയോ എസ്ഐപി അക്കൗണ്ട് ആരംഭിക്കാം. എസ്ഐപി ആരംഭിക്കാൻ സഹായിക്കുന്ന ആപ്പുകളുമുണ്ട്.
നിലവിലെ ഏറ്റവും താഴ്ന്ന നിക്ഷേപത്തുക 500 രൂപയാണ്. ചില ഫണ്ടുകൾ നൂറു രൂപയ്ക്കും ലഭ്യമാണ്. ദിവസവേതനത്തിനു ജോലി ചെയ്യുന്നവർക്കും എസ്ഐപിയിൽ നിക്ഷേപിക്കാം. എല്ലാ മാസവും നിശ്ചിത തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തണം. എസ്ഐപി ക്രയവിക്രയം മുടങ്ങിയാൽ ബാങ്കുകൾ പിഴയീടാക്കും.
എസ്ഐപി തുടങ്ങാൻ പാൻ കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമായി വേണം. സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുണ്ടെങ്കിൽ എസ്ഐപി ആരംഭിക്കാം. എൻആർഐ ആണെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തെ മേൽവിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. പണം നിക്ഷേപിച്ചു തുടങ്ങിയാൽ എപ്പോൾ വേണമെങ്കിലും നിർത്താനും അടയ്ക്കുന്ന തുകയിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം എസ്ഐപി നിക്ഷേപകനു നൽകുന്നു.
എസ്ഐപി പലവിധം
എസ്ഐപി നിക്ഷേപങ്ങൾ കാലാവധി നിർദേശിക്കുന്നില്ലെങ്കിലും കുറഞ്ഞത് അഞ്ചു വർഷത്തേക്കെങ്കിലും നിക്ഷേപിക്കുന്നതാണു ലാഭകരം. നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കണമെങ്കിൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.
അധികം റിസ്ക് എടുക്കാൻ താത്പര്യമില്ല, ലാഭത്തിൽ അൽപം കുറവു വന്നാലും സാരമില്ല എന്ന മനോഭാവമാണുള്ളതെങ്കിൽ ഡെബ്റ്റ് ഫണ്ടും ഇക്വിറ്റി ഫണ്ടും ചേർന്നു വരുന്ന ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ഇവിടെ ഡെബ്റ്റ് ഫണ്ടിന്റെ സ്ഥിരവരുമാനവും ഇക്വിറ്റി ഫണ്ടിന്റെ ലാഭവും കിട്ടും.
അഞ്ചു വർഷത്തിനു മുകളിൽ കാലാവധിയുണ്ടെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്:
നിഖിൽ ഗോപാലകൃഷ്ണൻ
പെന്റാഡ് സെക്യൂരിറ്റീസ്