സ്ത്രീകളുടെ പുരോഗതിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ബഡ്ജറ്റിൽ കാര്യമായൊന്നും കാണാൻ സാധിക്കുന്നില്ല: മുൻ കേന്ദ്രധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് Women's Empowerment: Missing in the Budget Blueprint
‘‘കേൾക്കുന്നവരുടേയും കാണുന്നവരുടേയും കണ്ണിൽ പൊടിയിടാൻ ‘വാൗ’എന്നു പറയിക്കാൻ പാകത്തിനുള്ള കുറേയേറെ പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിലുണ്ട്. എന്നാൽ ബഡ്ജറ്റിൽ നടപ്പിലാക്കുമെന്നു പറയുന്ന റെയിൽവേയുടെ ഏഴ് ഹൈസ്പീഡ് കോറിഡോറുകൾ എന്ന പദ്ധതിക്കു വേണ്ട പണം പോലും നീക്കി വച്ചിട്ടില്ല.’’ മനോരമയുടെ 27ാം ബഡ്ജറ്റ്

‘‘കേൾക്കുന്നവരുടേയും കാണുന്നവരുടേയും കണ്ണിൽ പൊടിയിടാൻ ‘വാൗ’എന്നു പറയിക്കാൻ പാകത്തിനുള്ള കുറേയേറെ പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിലുണ്ട്. എന്നാൽ ബഡ്ജറ്റിൽ നടപ്പിലാക്കുമെന്നു പറയുന്ന റെയിൽവേയുടെ ഏഴ് ഹൈസ്പീഡ് കോറിഡോറുകൾ എന്ന പദ്ധതിക്കു വേണ്ട പണം പോലും നീക്കി വച്ചിട്ടില്ല.’’ മനോരമയുടെ 27ാം ബഡ്ജറ്റ് പ്രഭാഷണത്തിനായി കൊച്ചിയിലെത്തിയ മുൻ കേന്ദ്രധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു വച്ചു. നടപ്പിലാക്കാനുള്ള കൃത്യമായ മാർഗരേഖകളിൽ ഇല്ലാത്ത വാഗ്ദാനങ്ങളാണ് ഇത്തവണ നിർമലാ ജീ നമുക്ക് നൽകിയതെന്നായിരുന്നു ഗാർഗിന്റെ പൊതു അവലോകനം.
സ്ത്രീകളെ ആവശ്യത്തിന് പരിഗണിക്കുന്നില്ല
സ്ത്രീകൾക്കായി ഈ ബജ്ഡറ്റിൽ എന്തുണ്ടെന്ന് ചോദ്യത്തിന് ‘‘സ്ത്രീകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള തരത്തിലുള്ള യാതൊരു ഫ്യൂച്ചറിസ്റ്റിക് പദ്ധതിയും ഈ ബഡ്ജറ്റിൽ ഇല്ല. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ളതും ഇല്ല.
ഒരു മനുഷ്യന്റെ ബുദ്ധി ശക്തിയും ഊർജ്ജവും വരുന്നന്നത് കോശത്തിലെ മൈറ്റോകോൺണ്ട്രിയയിൽ നിന്നാണ്. ഇത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് അമ്മ വഴിയാണ്. എന്നിട്ടു പോലും ഇന്നും നമ്മൾ സ്ത്രീകളെ... അമ്മമാരെയൊക്കെ ശക്തി കുറഞ്ഞവരായിട്ടാണ് ഈ നൂറ്റാണ്ടിലും നോക്കിക്കാണുന്നത്. അതു തന്നെ പരിതാപകമാണ്.
ഒരു നല്ല കാര്യം എന്തെന്നാൽ പല മാർഗങ്ങളിലൂടെയുള്ള അവബോധം കാരണം സ്ത്രീകൾക്ക് അവരവരുടെ കഴിവുകൾ എത്രത്തോളമുണ്ടെന്നും അതെന്തൊക്കെ രീതിയിൽ ഉപയോഗിക്കാമെന്നുമുള്ള ബോധ്യം ഉണ്ടായി വരുന്നുണ്ട്.
സ്ത്രീ മുന്നേറ്റ പ്രവർത്തനങ്ങളിൽ ഇന്ത്യ ഇന്നും ഏറെ പിന്നിലാണ്. ഈ ഇഴച്ചിൽ മാറ്റി നമ്മൾ അക്കാര്യത്തിൽ മുന്നേറേണ്ടതുണ്ട്. എന്നെ സംബന്ധിച്ച് പുരുഷന്മാരെക്കാൾ മികച്ച ജീവജാലങ്ങളാണ് സ്ത്രീകൾ.’’