നിറം പടർന്നു പിടിച്ചതും ആണികൊണ്ടു കീറിയതുമായ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകുന്ന ‘ഫിർ’ ഒരുക്കി മൈത്രി രവിശങ്കർ How 'Phir' Transforms Your Old Clothes into New Treasures
വളരെ ഇഷ്ടപ്പെട്ടൊരു കുർത്തി മെഷീനിലിട്ട് കഴുകിയെടുത്തപ്പോൾ അതിലേക്ക് കളർബ്ലീഡ് ചെയ്തിരിക്കുന്നത് കണ്ട് കരച്ചിൽ വന്ന അവസ്ഥ... ഏറെ ആഗ്രഹിച്ചു വാങ്ങിയൊരു കോട്ടൺ പാന്റ് ധൃതിയിലുള്ള ഒട്ടത്തിനിടെ തലപൊങ്ങി നിന്നൊരു ആണിയിൽ കൊണ്ട് കീറിയതു കണ്ട് കുറേ നേരത്തേക്ക് മിണ്ടാട്ടം മുട്ടിപ്പോയ വേദന... ഇതൊക്കെ നമ്മിൽ
വളരെ ഇഷ്ടപ്പെട്ടൊരു കുർത്തി മെഷീനിലിട്ട് കഴുകിയെടുത്തപ്പോൾ അതിലേക്ക് കളർബ്ലീഡ് ചെയ്തിരിക്കുന്നത് കണ്ട് കരച്ചിൽ വന്ന അവസ്ഥ... ഏറെ ആഗ്രഹിച്ചു വാങ്ങിയൊരു കോട്ടൺ പാന്റ് ധൃതിയിലുള്ള ഒട്ടത്തിനിടെ തലപൊങ്ങി നിന്നൊരു ആണിയിൽ കൊണ്ട് കീറിയതു കണ്ട് കുറേ നേരത്തേക്ക് മിണ്ടാട്ടം മുട്ടിപ്പോയ വേദന... ഇതൊക്കെ നമ്മിൽ
വളരെ ഇഷ്ടപ്പെട്ടൊരു കുർത്തി മെഷീനിലിട്ട് കഴുകിയെടുത്തപ്പോൾ അതിലേക്ക് കളർബ്ലീഡ് ചെയ്തിരിക്കുന്നത് കണ്ട് കരച്ചിൽ വന്ന അവസ്ഥ... ഏറെ ആഗ്രഹിച്ചു വാങ്ങിയൊരു കോട്ടൺ പാന്റ് ധൃതിയിലുള്ള ഒട്ടത്തിനിടെ തലപൊങ്ങി നിന്നൊരു ആണിയിൽ കൊണ്ട് കീറിയതു കണ്ട് കുറേ നേരത്തേക്ക് മിണ്ടാട്ടം മുട്ടിപ്പോയ വേദന... ഇതൊക്കെ നമ്മിൽ
വളരെ ഇഷ്ടപ്പെട്ടൊരു കുർത്തി മെഷീനിലിട്ട് കഴുകിയെടുത്തപ്പോൾ അതിലേക്ക് കളർബ്ലീഡ് ചെയ്തിരിക്കുന്നത് കണ്ട് കരച്ചിൽ വന്ന അവസ്ഥ... ഏറെ ആഗ്രഹിച്ചു വാങ്ങിയൊരു കോട്ടൺ പാന്റ് ധൃതിയിലുള്ള ഒട്ടത്തിനിടെ തലപൊങ്ങി നിന്നൊരു ആണിയിൽ കൊണ്ട് കീറിയതു കണ്ട് കുറേ നേരത്തേക്ക് മിണ്ടാട്ടം മുട്ടിപ്പോയ വേദന... ഇതൊക്കെ നമ്മിൽ പലരും അനുഭവിച്ചു കാണും. പക്ഷേ, സങ്കടത്തിനപ്പുറം ആ വസ്ത്രങ്ങൾക്ക് എന്തു സംഭവിക്കുന്നു? ഭൂമിയെ മലിനമാക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് നിങ്ങളുടെ വകയൊരു സംഭാനവനയായി അവ മാറുമോ?
കാലാകാലങ്ങളായി തുടർന്നു വരുന്ന ഈ രീതിക്ക് ഒരു വ്യത്യാസം വരുത്തണം എന്ന ഉദ്ദേശത്തോടെ മൈത്രി തുടങ്ങിയൊരു സംരംഭമാണ് ‘ഫിർ’. ഫിർ എന്ന ഉറുദു/ഹിന്ദി വാക്കിനർഥം വീണ്ടും, ഇനിയും, എന്നിട്ട് എന്നൊക്കെയാണ്... അതു തന്നെയാണ് ഫിറിലേക്ക് എത്തുന്ന തുണിത്തരങ്ങൾക്കും സംഭവിക്കുന്നത്. ഇനിയില്ല എന്നു കരുതിയിരുന്നൊരിടത്തു നിന്ന് അവയിലേക്ക് വീണ്ടും ഒരിറ്റു ജീവശ്വാസം വന്നു വീഴുന്നു... അവ വീണ്ടും മനോഹരമായി ശ്വസിച്ചു തുടങ്ങുന്നു... നമുക്ക് ഫിറിനെ അടുത്തറിയാം...
ശേഖരിച്ചു ചേർത്തു പിടിച്ച അറിവുകൾ
‘‘ഞാൻ എൻ.ഐ.ഡി. (നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ) അഹ്മദാബാദിൽ നിന്നും ടെക്സ്റ്റൈൽ ഡിസൈനിങ്ങിലാണ് ബിരുദമെടുത്തത്. ആ സമയത്താണ് ഫിറിന്റെ ആദ്യ വിത്ത് മനസിൽ പൊട്ടിമുളച്ചത് എന്നു വേണമെങ്കിൽ പറയാം. അക്കാലത്ത് ഒരു സുഹൃത്തുമായി ചേർന്ന് ഒരു ഓൾട്ടറേഷൻ പരിപാടി തുടങ്ങിയിരുന്നു. ഒരത്യാവശ്യത്തിനുള്ള കാശിനു വേണ്ടി പെട്ടന്ന് തോന്നിയൊരു കാര്യം ചെയ്തു നോക്കിയ പരീക്ഷണം. ‘നിങ്ങളുടെ കീറിയതും പിഞ്ഞിയതുമായ വസ്ത്രങ്ങൾ ശരിയാക്കി തരാം’ എന്നായിരുന്നു ഞങ്ങൾ വച്ച ഓഫർ. ഒന്നോ രണ്ടോ പേർ എന്തേലും തന്നാൽ തന്നു എന്നു കരുതിയിടത്ത് പക്ഷേ, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് നല്ല റെസ്പോൺസ് വന്നു. അതിൽ നിന്നും ഞങ്ങൾക്ക് പെട്ടന്നു ചെയ്തു കൊടുക്കാൻ പറ്റുന്നുന്ന ചില ഓഡറുകൾ എടുത്തു.ചെയ്തു. പൈസ കിട്ടി. നിർത്തി.
എന്നാലും അത്രയും ആവശ്യക്കാർ ഉണ്ടായിരുന്നല്ലോ എന്ന ചിന്ത മനസിൽ കിടന്നു. കോളേജിലുള്ള സമയത്ത് തന്നെ ആപ്ലിക് വർക്ക്, കുറച്ച് എംബ്രോയിഡറി എന്നിവ അതു ചെയ്യുന്ന തനത് കലാകാരിൽ നിന്നും പഠിച്ചിരുന്നു.. അതൊക്കെ ചേർത്തു വച്ച് കുറച്ചു നാൾ അമ്മയ്ക്കൊപ്പം ജോലി ചെയ്തു.. അമ്മ തയ്ക്കും. ആ സമയത്തും ആളുകൾ വന്ന് ഈ പഴയ സാരി എന്തേലും കുഷ്യൻ കവറോ മറ്റോ ആയി മാറ്റി തരുമോ എന്നൊക്കെ ചോദിക്കുന്നതു കേട്ടിട്ടുണ്ട്.
അതും കഴിഞ്ഞ് എനിക്ക് താൽപര്യമുള്ളൊരു ബ്രാന്റുമായി ചേർന്നു ബംഗ്ലൂരുവിൽ കുറച്ചു നാൾ ജോലി ചെയ്തു. അവിടുന്നാണ് ഈ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികൾ മനസിലാക്കിയത്. അവിടെവച്ചൊരു ദിവസം പാഴായിക്കിടന്നൊരു തുണിക്കഷ്ണത്തിൽ എംബ്രോയിഡറി ചെയ്തിരുന്നു. അതു കണ്ടിഷ്ടപ്പെട്ടതും അവിടുത്തുകാർ രണ്ടുമൂന്നു സാംപിളുകൾ കൂടി ചെയ്യാമോ എന്നു ചോദിച്ചു... ഞാനതും ചെയ്തു. അങ്ങനെ അതിനൊരു ആവശ്യക്കാരൻ വന്നു... ആ സമയത്ത് അത്ര ബൾക്കായി ചെയ്യാനുള്ളത്ര ആളുകൾ ഉണ്ടായിരുന്നില്ല. അങ്ങനെ മറ്റുള്ളവരെ ട്രെയിൻ ചെയ്യാനുള്ളൊരു കരിക്കുലം ഞാൻ സെറ്റ് ചെയ്തു. എംബ്രോയിഡറിയും നന്നായി പഠിച്ചു. യാത്ര ചെയ്ത് ഗ്രാമങ്ങളിൽ പോയി ഒരുപറ്റം പെൺകുട്ടികളെ ട്രെയിൻ ചെയ്തു.
2019ൽ ജോലിയൊക്കെ വിട്ട് കുറച്ചു നാൾ ഫ്രീലാൻസറായി ജോലി ചെയ്തു. അക്കാലത്ത് ബംഗ്ലരൂരുവിൽ നിറയെ ആളുകൾ വെയ്സ്റ്റ് ക്ലോത്ത് റീസൈക്ലിങ്ങിലേക്ക് വരുന്നുണ്ടായിരുന്നു..
പലയിടത്തും ഒരാഘോഷം വരുമ്പോഴോ വർഷത്തിലൊരിക്കലോ ഒക്കെ വീട്ടിലുള്ളതൊക്കെ പുതുക്കുന്ന രീതിയുണ്ട്. അവിടുന്നൊക്കെ വലിയൊരളവിൽ തുണികൾ ചവറ്റുകൂനയിലേക്കും പോകുന്നു. ഇതൊക്കെയെന്നെ അസ്വസ്ഥയാക്കുന്നുണ്ട്... എന്തു ചെയ്യാനാകുമെന്ന ചിന്തയും ഒപ്പം.
അതേപൊലെ എനിക്ക് വളരെയേറെ ഇഷ്ടമുള്ളൊരു പാവാടയുണ്ടായിരുന്നു.. വീട് മാറുന്നതിനിടയ്ക്ക് അതു മറ്റുള്ള തുണികളുമായി ചേർന്നിരുന്നിട്ട് എടുത്തപ്പോൾ അതിൽ നിറയെ കറ. അതു കണ്ടതും കുറേനേരം കരഞ്ഞുപോയി. കരച്ചിലൊക്കെ കഴിഞ്ഞ് ഇഷ്ടമുള്ളൊരു ഉടുപ്പിന് ഞാനെങ്ങനെ പുതുജീവതം കൊടുക്കുമെന്നായി ചിന്ത. അങ്ങനെ അതിൽ ആപ്ലിക്കും എംബ്രോയിഡറി ചെയ്തു. പിന്നെ പല തരം തുണിത്തരങ്ങളിൽ വർക്ക് ചെയ്തു പഠിച്ചു. പതിയെ എന്തൊക്കെ മെത്തേഡ് എവിടെയൊക്കെ ഉപയോഗിക്കാമെന്നുള്ളൊരു ബോധ്യമുണ്ടായി വന്നു.
അതിനു ശേഷം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ പലതരം വസ്ത്രങ്ങൾ വാങ്ങി, അതിലൊക്കെ പരീക്ഷണങ്ങൾ നടത്തി നോക്കി. ഒടുക്കം 2022 ഡിസംബറിൽ ‘ഫിർ’ ലോഞ്ച് ചെയ്തു...
ലക്ഷ്യത്തിലുറച്ച് മുന്നോട്ടു പോക്ക്
ആദ്യമൊക്കെ ധാരാളം കസ്റ്റമൈസേഷനുകൾ വന്നിരുന്നു. പക്ഷേ, അവ ചെയ്യാൻ നല്ല സമയവും നല്ല പണച്ചിലവും വരും. അങ്ങനെ വന്നപ്പോഴാണ് ഞാനിതു തുടങ്ങിയതിന്റെ പ്രധാനലക്ഷ്യം എന്തെന്നുള്ള ചോദ്യം സ്വയം ചോദിച്ചത്. അതിനുത്തരം തുണികൾ പാഴാകുന്നത് കുറയ്ക്കുക എന്നതാണ്. അങ്ങനെ കൂടുതൽ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന തരത്തിൽ ബ്രാന്റിനെ നിലനിർത്തി..
ഇന്നിപ്പോൾ പല തലത്തിലാണ് ഫിറിന്റെ സർവീസുകൾ നൽകുന്നത്...
1. മുൻപേ ചെയ്തു വച്ച പാറ്റേണുകൾ നോക്കി ആളുകൾക്ക് അവരവരുടെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാം.. അതു അവരുടെ ഉടുപ്പിൽ ചെയ്തു കൊടുക്കും.
2. ചെയ്തു വച്ച പാറ്റേണുകളിൽ നിന്നു നിങ്ങൾക്കു വേണ്ട ചില മാറ്റങ്ങൾ തുണിത്തരങ്ങൾക്കനുസരിച്ചും മറ്റും ചർച്ച ചെയ്ത് മാറ്റാം. (സെമി കസ്റ്റമൈസ്ഡ്)
3. നേരിട്ട് കണ്ട് കസ്റ്റമറുമായി സംസാരിച്ച് പുതിയൊരു വർക്ക് ചെയ്തു കൊടുക്കുന്നു. ഇതിൽ തന്നെ എന്റെ കൈയിലുള്ള കാറ്റലോഗിലെ ഡിസൈനുകളിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള വലിപ്പത്തിലും നിറത്തിലുമൊക്കെ അവ ഉടുപ്പിൽ ചെയ്തെടുക്കാം. ചില ഡിസൈനുകൾ ചില തുണിത്തരങ്ങൾക്ക് ചേരില്ല, അത്തരം സാഹചര്യങ്ങളിൽ അവർക്ക് പറ്റുന്ന ഓപ്ഷനുകൾ കൊടുക്കും.. (ഫുള്ളി കസ്റ്റമൈസ്ഡ്)
4. ഈയടുത്ത് ലോഞ്ച് ചെയ്ത ഒന്നാണ് പാച്ചസ്. തുണിയുടെ ബാന്റ്എയ്ഡ് എന്നാണ് ഞാൻ ഇതിനെ വിളിക്കുക. നിങ്ങളുടെ വസ്ത്രത്തിലൊരു കീറലോ മറ്റോ വന്നാൽ മുഴുവൻ എംബ്രോയിഡറി ചെയ്തിട്ടുള്ള ഈ പാച്ചുകൾ വാങ്ങി, അതു തുന്നിച്ചേർക്കാം.. ആവശ്യമുള്ള നൂലും സുചിയും ഒക്കെ ഒപ്പം നൽകും. ഒരാൾ അയാളുടെ വസ്ത്രം ഒരുക്കാനായി 15 മിനിറ്റെങ്കിലും ചിലവഴിച്ചാൽ അതിനോടയാൾക്കൊരു ആത്മബന്ധം തോന്നും. അതു കൂടുതൽ നാൾ ഉപയോഗിക്കും എന്നൊരു ഉദ്ദേശവും കൂടി പാച്ചസിനു പിന്നിലുണ്ട്.
നിലവിൽ എല്ലാ ഓഡറുകളും ‘സ്റ്റുഡിയോ. ഫിർ’ എന്ന ഇൻസ്റ്റഗ്രാം പെയ്ജ് വഴിയാണ് എടുക്കുന്നത്. കൊച്ചിയിലുള്ള ആളുകളെയാണ് നേരിട്ട് കാണാറ്.
ഇതാണ് ഫിറിന്റെ ഇതുവരെയുള്ള കഥ... ഒരു പാട്ടു പോലെ മൈത്രിയതു പറഞ്ഞു വയ്ക്കുന്നു...