ഇടയ്ക്കു പരിശോധിച്ചാൽ ക്രെഡിറ്റ് സ്കോർ കുറയുമോ?ബാങ്ക് വായ്പക്ക് മികച്ച ക്രെഡിറ്റ് സ്കോർ പ്രധാനമാകുന്നത് ഇങ്ങനെ What is a Credit Score?
നല്ല സ്കോർ ഉണ്ടെങ്കിൽ വായ്പ താരത്യമേന എളുപ്പത്തിൽ ലഭിക്കുമെന്നു മാത്രമല്ല, പലിശനിരക്കിൽ അധികഇളവു കിട്ടും. ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന കാര്യത്തിലും ഈ റിപ്പോർട്ടും സ്കോറും ബാങ്കുകൾ പരിഗണിക്കുന്നു.
നല്ല സ്കോർ ഉണ്ടെങ്കിൽ വായ്പ താരത്യമേന എളുപ്പത്തിൽ ലഭിക്കുമെന്നു മാത്രമല്ല, പലിശനിരക്കിൽ അധികഇളവു കിട്ടും. ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന കാര്യത്തിലും ഈ റിപ്പോർട്ടും സ്കോറും ബാങ്കുകൾ പരിഗണിക്കുന്നു.
നല്ല സ്കോർ ഉണ്ടെങ്കിൽ വായ്പ താരത്യമേന എളുപ്പത്തിൽ ലഭിക്കുമെന്നു മാത്രമല്ല, പലിശനിരക്കിൽ അധികഇളവു കിട്ടും. ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന കാര്യത്തിലും ഈ റിപ്പോർട്ടും സ്കോറും ബാങ്കുകൾ പരിഗണിക്കുന്നു.
ബാങ്ക് വായ്പ തേടുമ്പോൾ അപേക്ഷകരുടെ വായ്പാചരിത്ര രേഖ അഥവാ ക്രെഡിറ്റ് സ്കോർ ബാങ്കുകൾ ആദ്യം തന്നെ പരിശോധിക്കും. എന്താണ് ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം എന്നു ചിന്തിച്ചിട്ടുണ്ടോ. ഇത്ര നാളിനിടെ നിങ്ങൾ എടുത്ത വായ്പകളുടെയെല്ലാം തിരിച്ചടവ് അപഗ്രഥിച്ച് ഉണ്ടാക്കിയ വ്യക്തിഗത മാർക്കിടൽ രീതിയാണിത്. മികച്ച സ്കോർ ഉണ്ടെങ്കിൽ വായ്പാലഭ്യത എളുപ്പമാകും, തിരിച്ചടവിൽ വീഴ്ച ഉണ്ടായിട്ടുണ്ടങ്കിൽ ഈ മാർക് ആനുപാതികമായി കുറയും. ഇതു വായ്പ ലഭിക്കുന്നതിൽ തടസം സൃഷ്ടിക്കാനും, ഒരുപക്ഷെ വായ്പ അപേക്ഷ നിരസിക്കപ്പെടാനും വരെ ഇടയാക്കും.
എന്താണ് ക്രെഡിറ്റ് സ്കോർ എന്നു നോക്കാം. ബാങ്കുകളിൽ നിന്നും അംഗീകൃത ബാങ്കിതര സ്ഥാപനങ്ങളിൽ നിന്നും ഒരാൾ എടുത്ത വായ്പകളുടെ കേന്ദ്രീകൃത വിവരാപഗ്രഥനം, നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ നടത്തി ഓൺലൈനായി തന്നെ സ്കോറും ഓരോ വായ്പയുടെയും വിശദാംശങ്ങളും ചേർത്ത് തയാറാക്കുന്ന രേഖയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്. ഇതിനോടകം എടുത്ത വായ്പകളുടെ പ്രകടനം നോക്കിയാകും നിലവിലെ വായ്പാ അപേക്ഷയിൽ തീരുമാനമെടുക്കുന്നത് എന്നുസാരം.
Equifax, Experian, TransUnion ഒക്കെയായി ഒന്നിലധികം ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ ഇന്ത്യയിലുണ്ട്. ഇതിൽ ട്രാൻസ്യൂണിയന്റെ സിബിൽ ആണ് കൂടുതൽ ജനകീയം. അത്കൊണ്ടാണു പൊതുവിൽ ഈ സ്കോറിനെ സിബിൽ സ്കോർ എന്നും വിളിക്കുന്നത്. നല്ല സ്കോർ ഉണ്ടെങ്കിൽ വായ്പ താരത്യമേന എളുപ്പത്തിൽ ലഭിക്കുമെന്നു മാത്രമല്ല, പലിശനിരക്കിൽ അധികഇളവു കിട്ടുമെന്ന മെച്ചവും ഉണ്ട്. ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന കാര്യത്തിലും ഈ റിപ്പോർട്ടും സ്കോറും വളരെ പ്രധാനമായ കാര്യമായി ബാങ്കുകൾ പരിഗണിക്കുന്നു.
ഇടയ്ക്കു പരിശോധിച്ചാൽ വായ്പാ സ്കോർ കുറയുമോ
ഇടയ്ക്കിടെ ഈ സ്കോർ പരിശോധിച്ചാൽ സ്കോർ കുറയുമോ എന്നതു മിക്കവരുടെയും സംശയമാണ്. രണ്ടു തരത്തിലാണ് ഇതു പരിശോധിക്കാനാകുക, അതാതു കമ്പനികളുടെ വെബ്സൈറ്റ് വഴി നമ്മൾ തനിയെ എടുക്കുന്ന റിപ്പോർട്ടിനെ സോഫ്റ്റ് എൻക്വയറി എന്നാണു വിളിക്കുക. നമ്മുടെ ഫോണിലേക്കു വരുന്ന ഒടിപി രേഖപ്പെടുത്തിയാൽ ലഭിക്കുന്ന ഈ റിപ്പോർട്ട് സിബിൽ സ്കോറിനെയോ റിപ്പോർട്ടിനെയോ ഒരു തരത്തിലും ബാധിക്കില്ല എന്നു മാത്രമല്ല, വായ്പാ തിരിച്ചടവിൽ കൃത്യമായ മേൽനോട്ടം കിട്ടാനും നല്ലതാണ്. വർഷത്തിലൊരിക്കൽ ഈ റിപ്പോർട്ട് എല്ലാ കമ്പനികളും ഇടപാടുകാർക്കു സൗജന്യമായി നൽകണമെന്ന ആർബിഐ നിർദേശവും ഉണ്ട്.
എന്നാൽ വായ്പാ അപേക്ഷ സമർപ്പിക്കുമ്പോൾ ബാങ്കിങ്ങ് സ്ഥാപനങ്ങൾ നടത്തുന്ന റിപ്പോർട് ശേഖരിക്കലിനെ സോഫ്റ്റ് എൻക്വയറി ആയി കണക്കാക്കാറില്ല. ഇതിന്റെയും അന്തിമ സ്കോറിൽ മാറ്റമുണ്ടാകില്ലെങ്കിലും, റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് അന്വേഷണത്തിന്റെ വിവരം ലിസ്റ്റ് ചെയ്യപ്പെടും. ഒരുപക്ഷേ നിങ്ങൾ വായ്പയ്ക്കു മറ്റു ബാങ്കുകളെ സമീപിച്ചു എന്ന വിവരം ഇതിലൂടെ അറിയാൻ സാധിക്കും. അതായതു നിങ്ങൾക്കു പതിവായി വായ്പ തേടുന്ന രീതി ഉണ്ടെന്ന ധ്വനി വരും. ഇത് ശരിയായി ബാങ്കുകൾ വിലയിരുത്തണമെന്നില്ല. അപ്പോൾ വായ്പാ ലഭ്യത കുറഞ്ഞേക്കാം.
വിവരങ്ങൾക്കു കടപ്പാട്: വി.കെ. ആദർശ് (അസിസ്റ്റന്റ് ജനറൽ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ)