വീടുകൾക്ക് ഭംഗിയേകാനും ആകർഷകമായ രൂപങ്ങൾ നൽകാനും ടോപിയറി എന്ന രീതി ഉപയോഗിക്കാം. ഇഷ്ടമുള്ള ആകൃതിയിൽ ചെടികൾ വെട്ടിയൊതുക്കുന്ന ഈ രീതിക്ക് ഇല പൊഴിയാത്ത മരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. അലങ്കാര ഇനങ്ങളായ ആൽമരം, മാൽപീജിയ, പോഡോകാർപസ്, ബൊഗൈൻവില്ല തുടങ്ങിയവ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് യോജിച്ചതാണ്. കോൺ, ബോൾ, സ്പൈറൽ, മൃഗങ്ങളുടെ രൂപങ്ങൾ എന്നിവയാണ് വിപണിയിൽ ലഭ്യമായ ടോപിയറി രൂപങ്ങൾ. നല്ല സൂര്യപ്രകാശവും വെള്ളക്കെട്ടില്ലാത്ത നീർവാർച്ചയുള്ള സ്ഥലങ്ങളുമാണ് ഇവ പരിപാലിക്കാൻ അനുയോജ്യം. കാലാകാലങ്ങളിൽ കമ്പുകൾ കോതി ഭംഗി നിലനിർത്തുകയും, ആവശ്യാനുസരണം ജൈവവളങ്ങൾ നൽകുകയും വേണം. വളഞ്ഞുപുളഞ്ഞ തണ്ടുകൾ രൂപപ്പെടുത്തുന്നത് കമ്പു ചുറ്റിയും ഗ്രാഫ്റ്റിങ് വഴിയുമാണ്. ചില ഇനങ്ങളിൽ മീലിമൂട്ടയുടെ ശല്യം കണ്ടാൽ സോപ്പ് ലായനി ഉപയോഗിച്ചോ ആവശ്യമാണെങ്കിൽ രാസകീടനാശിനികൾ ഉപയോഗിച്ചോ നിയന്ത്രിക്കാം.

ഭംഗിയുള്ള ആകൃതിയിൽ വെട്ടിയൊതുക്കിയ ചെടികൾ നിരന്നു നിൽക്കുന്ന പൂന്തോട്ടം വീടിന്റെ ലുക്ക് തന്നെ മാറ്റും. ചെടികൾക്ക് ഇഷ്ടമുള്ള ആകൃതി നൽകാൻ ടോപിയറി പ്രയോജനപ്പെടുത്താം. പൂന്തോട്ടത്തിനു മനോഹാരിതയേകാൻ ടോപിയറിയെ കൂട്ടു പിടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

ഒരുക്കാം ടോപിയറി

ADVERTISEMENT

ഇഷ്ടമുള്ള ആകൃതിയിൽ ചെടികൾ ഭംഗിയായി വെട്ടിയൊതുക്കി വളർത്തുന്ന രീതിയാണു ടോപിയറി. ചെടികളിൽ ശിഖരങ്ങളുണ്ടാകാനും നന്നായി പൂവിടാനും കമ്പുകോതൽ ഉപകരിക്കും. ഇല പൊഴിയാത്ത ഇലച്ചെടികളാണു ടോപിയറി ചെയ്യാൻ ഉപയോഗിക്കുക. ടോപിയറിക്കായി കമ്പ് കോതുന്നതോടെ ചെടിയിൽ ധാരാളം ശിഖരങ്ങളും അവയിൽ തിങ്ങി നിറഞ്ഞ് ഇലകളുമുണ്ടാകും.

നമ്മുടെ നാട്ടിലെ കാലാവസ്ഥ ടോപിയറി ചെയ്ത ആൽമരത്തിന്റെ അലങ്കാര ഇനങ്ങൾ, മാൽപീജിയ, പോഡോകാർപസ്, ബൊഗൈൻവില്ല എന്നിവ വളർത്താൻ യോജിച്ചതാണ്. കോൺ, ബോൾ, സ്പൈറൽ തുടങ്ങിയ ആകൃതിയിലും മൃഗങ്ങളുടെ ആകൃതിയിലുമുള്ള ടോപിയറിയാണ് വിപണിയിൽ കാണാറ്. പല തട്ടുകളായി ബോൾ ആകൃതിയിൽ ടോപിയറി ചെയ്ത ആൽമരം, കമ്പുകൾ കൊണ്ട് കള്ളികളുള്ള കൂടിന്റെ ആകൃതിയിൽ തയാറാക്കിയ പോഡോകാർപസ് തുടങ്ങിയവ കാണാൻ വേറിട്ട ഭംഗിയാണ്.

ADVERTISEMENT

ടോപിയറി ചെയ്ത ആൽമരത്തിന്റെ റെറ്റ്യുസ, ബെഞ്ചമീന, മൈക്രോകാർപ്പ തുടങ്ങിയ അലങ്കാര ഇനങ്ങൾ, കാറ്റാടി മരം, മാൽപീജിയ, കോണിഫർ മരങ്ങൾ, പോഡോകാർപസ്, ബൊഗൈൻവില്ല, യൂജീനിയ തുടങ്ങിയവ പുൽത്തകിടിയുടെ നടുവിലെ മുഖ്യ ആകർഷണമാക്കാം. നടപ്പാതയുടെ അരികിലോ മതിലിനോടു ചേർന്നു നിരയായോ ഇവ വളർത്തുകയുമാകാം.

ടോപിയറി ചെയ്ത ബൊഗൈൻവില്ലയിൽ വേനൽക്കാലമായാൽ ഇലകൾ മുഴുവൻ മറയുന്നവിധത്തിൽ പൂക്കൾ നിറഞ്ഞു ബൊക്കെ പോലെയാകും. ആൽമരത്തിന്റെ കമ്പുകളിൽ നിന്നു താഴേക്ക് ഉണ്ടാകുന്ന വേരുകൾ കാലക്രമേണ കമ്പുകളെ ചുറ്റിപ്പിണയും. ഒപ്പം നല്ല വണ്ണവും വയ്ക്കും. ഈ രൂപത്തിലായാൽ മരം കാണാൻ പ്രത്യേക അഴകാണ്.

ADVERTISEMENT

പരിപാലനം

ടോപിയറി ചെയ്ത ചെടി നന്നായി വെയിൽ കിട്ടുന്നിടത്താണു നട്ടുപരിപാലിക്കേണ്ടത്. നട്ടിരിക്കുന്നിടത്തു വെള്ളം തങ്ങിനിന്നാൽ അമിതമായി ഇല കൊഴിയാൻ സാധ്യതയുള്ളതുകൊണ്ട് ചെടിക്കു ചുറ്റും നല്ല നീർവാർച്ച ഉറപ്പാക്കണം. അനാകർഷകമായി വളർന്നുവരുന്ന കമ്പുകൾ മുറിച്ചുനീക്കി ചെടി എന്നും ഒരേ ഭംഗിയോടെ നിലനിർത്തണം.

ടോപിയറി ചെയ്ത ചില മരത്തിന്റെ തണ്ടുകൾ ആകർഷകമായ രൂപത്തിൽ വളഞ്ഞുപുളഞ്ഞ ആകൃതിയിലാവും കാണപ്പെടുക. ചെറിയ ചെടിയായിരിക്കുമ്പോൾ ബോൺസായ് ചെടി രൂപപ്പെടുത്തി എടുക്കുന്ന പോലെ തണ്ടുകളിൽ കമ്പി ചുറ്റി ആവശ്യമായ ആകൃതിയിൽ വ ളച്ചെടുത്തും ഗ്രാഫ്റ്റിങ് വഴിയുമാണ് ചെടി ഒരുക്കിയെടുക്കുക.

ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളോ പൊട്ടാസ്യം അടങ്ങിയിട്ടില്ലാത്ത രാസവളമോ നൽകാം. ഇലകൾക്കു നല്ല പച്ചനിറം കിട്ടാൻ മഗ്‌നീഷ്യം സൾഫേറ്റ് വല്ലപ്പോഴും നൽകാം.

വേനൽക്കാലത്ത് ആൽ മരത്തിന്റെ ഇനങ്ങളിൽ ചിലപ്പോൾ മീലി മൂട്ടയുടെ ശല്യം ഉണ്ടാകാറുണ്ട്. ഇലയുടെ അടിഭാഗത്തും ഇളം തണ്ടുകളിലും പഞ്ഞി പോലെ കാണപ്പെടുന്ന ഇവവഴി ഇലകൾ അമിതമായി പൊഴിയാൻ തുടങ്ങും. തുടക്കത്തിൽ കീടബാധ നിയന്ത്രിക്കാൻ സോപ്പ് ലായനി ശക്തിയായി ചീറ്റിച്ചാൽ മതിയാകും. എന്നാൽ, രൂക്ഷമായാൽ രാസകീടനാശിനിയായ ‘അഡ് മയർ’ (1 മില്ലി/ ലീറ്റർ വെള്ളം) ഇലകളിൽ അഞ്ചു ദിവസത്തെ ഇടവേളയിൽ ഒന്ന്–രണ്ട് തവണ തളിക്കണം.

ADVERTISEMENT