മലയാളി വായനക്കാർക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ജി.ആർ ഇന്ദുഗോപൻ. പത്രപ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ജീവചരിത്രകാരൻ എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് ‘ആനോ’. ചരിത്രവും ഭാവനയും ഇടകലരുന്ന ഈ നോവൽ,

മലയാളി വായനക്കാർക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ജി.ആർ ഇന്ദുഗോപൻ. പത്രപ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ജീവചരിത്രകാരൻ എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് ‘ആനോ’. ചരിത്രവും ഭാവനയും ഇടകലരുന്ന ഈ നോവൽ,

മലയാളി വായനക്കാർക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ജി.ആർ ഇന്ദുഗോപൻ. പത്രപ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ജീവചരിത്രകാരൻ എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് ‘ആനോ’. ചരിത്രവും ഭാവനയും ഇടകലരുന്ന ഈ നോവൽ,

മലയാളി വായനക്കാർക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ജി.ആർ ഇന്ദുഗോപൻ. പത്രപ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ജീവചരിത്രകാരൻ എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് ‘ആനോ’. ചരിത്രവും ഭാവനയും ഇടകലരുന്ന ഈ നോവൽ, അഞ്ച് നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയ കഥയാണ് പറയുന്നത്. 1511 ഡിസംബറിൽ, കൊച്ചിയിൽ നിന്ന് ലിബ്സൺ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു വെളുത്ത ആൽവിനോ ആനക്കുട്ടിയും അതുമായി ബന്ധപ്പെട്ടു വരുന്ന മനുഷ്യരുമാണ് നോവലിലുള്ളത്. അക്കാലത്ത് റോമിൽ ആരും ആനയെ കണ്ടിട്ടുണ്ടായിരുന്നില്ലത്രേ. മലബാറിലെ ഭാഷ അവർക്കറിയുമായിരുന്നില്ല. എന്നിട്ടും ആന എന്ന പദം ആനോ ആയി. ആ ആനോ പാപ്പയുടെ ഓമനയായി. ഇക്കഥയാണ് നോവലിൽ ഇതൾ വിരിയുന്നത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ആനോ’യുടെ പശ്ചാത്തലത്തിൽ ജി.ആർ ഇന്ദുഗോപൻ ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

താങ്കളുടെ സമീപകാല രചനകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്തും വേറിട്ട, മറ്റൊരു തലത്തിൽ നിൽക്കുന്നതാണ് ‘ആനോ’. ചരിത്രവും സങ്കൽപ്പവും ഇഴചേർന്ന ആഖ്യാനം. ഇങ്ങനെയൊരു മാറ്റം തീരുമാനിച്ചുറപ്പിച്ചാണോ ഈ നോവലിലേക്കെത്തിയത് ?

ADVERTISEMENT

പറയാനായി നല്ല കഥയുണ്ടോ ? അതു തേടിനടക്കുന്ന ഒരാളാണ് ഞാന്‍. ‘ആനോ’ ഒരു വലിയ കഥയാണ്. പക്ഷേ, പറയേണ്ടത് 500 കൊല്ലം പിറകോട്ടു പോയാണ്. നമ്മള്‍ അങ്ങോട്ട് സഞ്ചരിച്ചു. സര്‍വസന്നാഹങ്ങളും ആ കാലത്തു നിന്ന് സ്വാംശീകരിക്കെടുക്കേണ്ടി വരുന്നു. അതാണ് വ്യത്യാസം. അല്ലാതെ മാറ്റം ഉദ്ദേശിച്ചല്ല. കഥയാണ് വലുത്. അതിന്റെ പ്രതലം മാറിവരും. ഇവിടെ ബൃഹത്തായ ഒരു ആഖ്യാനം ആവശ്യപ്പെടുന്ന കഥാതന്തുവായിരുന്നു. അതിലേയ്ക്ക് കാലം, പരിശ്രമം ഒക്കെ ഏറെ വേണ്ടിവരുന്നു എന്നത് സ്വാഭാവികമാണ്.

ചരിത്രവും സങ്കൽപ്പവും ഇഴചേർന്ന ആഖ്യാനം എന്ന സാധ്യത നോവല്‍ സാഹിത്യത്തിൽ പുതുമയല്ല. പക്ഷേ, താങ്കൾ അതിനായി തിരഞ്ഞെടുത്ത സംഭവവും അതിന്റെ പശ്ചാത്തലവും അത്രയെളുപ്പം മറ്റൊരാളും എത്തിച്ചേരാൻ ഇടയുള്ളതല്ല. ഈ ആശയത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു, വിശദമാക്കാമോ ?

ADVERTISEMENT

ഭയങ്കരമായ കഥയല്ലേ ? ഒരു ആന നമ്മുടെ നാട്ടില്‍ നിന്ന് പോകുന്നു. ലോകത്തിലെ അന്നത്തെ ഏറ്റവും സമ്പന്ന നഗരമായ ലിസ്ബനിലേയ്ക്ക്. അവിടുന്ന് ലോകം തന്നെ നിയന്ത്രിക്കുന്ന സഭാരാജ്യങ്ങളുടെ തലവന്‍ കൂടിയായ മാര്‍പ്പാപ്പയിലേയ്ക്ക്. പാപ്പയും ആനയും തമ്മില്‍ സവിശേഷമായ ഒരു ബന്ധമുണ്ടാകുന്നു. നവോത്ഥാനകാലമായിരുന്നു റോമില്‍. ലിയനര്‍ദോ ഡ വിഞ്ചി, റാഫേല്‍, മൈക്കലാഞ്ചലോ തുടങ്ങിയവര്‍ക്കൊപ്പമാണ് ജീവിതം. റാഫേല്‍ ആ ആനയുടെ ചിത്രം വരച്ചു. നമ്മുടെ നാട്ടുകാരനായ ഒരു പാപ്പാന്‍ അവിടുണ്ട്. അയാളുടെ കാഴ്ചപ്പാടിലാണ് ഈ നോവല്‍. മധ്യകാലത്തെ ലോകചരിത്രത്തില്‍ ഒരു ‘മലയാളി’ യുടെ (അന്ന് മലയാളം ഉരുത്തിരുഞ്ഞില്ലെങ്കിലും) വലിയ ഇടപെടലാണ്. അതൊരു മനുഷ്യനല്ല. ഒരു ജന്തു. ഒരു ആന. ലോകം വായിച്ചു പഠിച്ച ചരിത്രപുസ്തകത്തിലെ മതനവോത്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ഈ ആനയെയാണ്. സഭയുടെ ധൂര്‍ത്തിന് ഉദാഹരണമായി അവതരിപ്പിച്ചത് കൊച്ചിയില്‍ നിന്ന് കൊണ്ടുപോയ ഈ ആനയെ ആണ്. ഇത് നമ്മള്‍ പറയേണ്ടതല്ലേ ? നമ്മുടെ പക്ഷത്തു നിന്നുള്ള രാഷ്ട്രീയമായി ഇതിനെ അവതരിപ്പിക്കേണ്ടതല്ലേ ? അതായിരുന്നു തോന്നല്‍.

വളരെപ്പഴയ കാലമാണ് നോവലിന്റെ പശ്ചാത്തലം. വലിയ ഗവേഷണങ്ങൾ ആവശ്യമായിട്ടുണ്ടാകുമല്ലോ ?

ADVERTISEMENT

വലിയ ഗവേഷണങ്ങള്‍. ഒരുപാട് പുസ്തകങ്ങൾ‍. ഒരുപാട് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ ഒക്കെ ക്രോഡീകരിച്ചുള്ള ഒരു രീതിയായിരുന്നു. ഗവേഷകയായ പ്രിയാ ദിനേശാണ് അതിനെ ക്രോഡീകരിച്ചത്. വലിയ പരിശ്രമം വേണ്ടി വന്നു.

ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇത് കൈയ്യിൽ നിൽക്കില്ല എന്നു തോന്നിയോ ?

അത് എഴുതുന്നതിന് മുന്‍പുള്ള ഘട്ടത്തില്‍ ഉണ്ടായിരുന്നു. പിന്നെ പത്രപ്രവര്‍ത്തകനായിരുന്നു ദീര്‍ഘനാള്‍ എന്നതിനാല്‍ ഗവേഷണത്തില്‍ ധാരണയുണ്ടായിരുന്നു. എന്റെ മണല്‍ജീവികള്‍, ഐസ്, മുതലലായനി എന്നീ നോവലുകളില്‍ കുറേയേറെ പഠനം നടത്തിയ പരിശീലനമുണ്ടായിരുന്നു. എങ്കിലും നമ്മളെ ശാരീരികമായി ഇത് വല്ലാതെ ബാധിച്ചു. പെട്ടെന്ന് എടുത്തുയര്‍ത്താവുന്ന ഭാരമായിരുന്നു. അഞ്ഞൂറിലേറെ കഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ട്. യൂറോപ്യന്‍ ഉച്ചാരണം ഒക്കെ പ്രശ്‌നമായിരുന്നു.

എത്രകാലമാണ് ഇതിന്റെ എഴുത്തിനായി നീക്കി വച്ചത് ? തിരുത്തിയെഴുത്തുകൾ ഉണ്ടായോ ?

ആകെ പത്തു വര്‍ഷം. 2013ലാണ് ഈ ആനയെ സംബന്ധിച്ച ഒരു ലേഖനം കാണുന്നത്. 2015ല്‍ മനോരമ ഞായറാഴ്ചയുടെ മുഖലേഖനമായി ഞാനീ ആനക്കഥയെഴുതി. പിന്നീട് എട്ടു കൊല്ലം. ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്താന്‍ തന്നെ എട്ടു മാസം വേണ്ടി വന്നു. അപ്പോള്‍ തന്നെ തിരുത്തുകള്‍ നടന്നു. വീണ്ടും മാറ്റിയെഴുതേണ്ടി വന്നു.

താങ്കളുടെ നോവലുകളിൽ ഇതുവരെയുള്ളവയിൽ ഏറ്റവും വലുതാണ് ആനോ. വലിയ ആഖ്യാനങ്ങൾ പൊതുവേ ശ്രമിക്കാത്തതതാണല്ലോ. ആശയം ആവശ്യപ്പെടുന്നതിനാലാണോ ആനോയുടെ ഈ വലുപ്പം ?

അതേ, ആഖ്യാനമാണ് വലിപ്പം തീരുമാനിക്കുന്നത്. പറയേണ്ടത് ബൃഹത്തായ മനുഷ്യചരിത്രമാണ്. യൂറോപ്പില്‍ നിന്ന് കേരളത്തെ നോക്കി കാണുകയാണ്. മുക്കാല്‍ ഭാഗവും അവിടെ നിന്നാണ് കഥ പറയുന്നത്. കൂടുതലും കടല്‍ കടന്നു വരുന്നു. കാലം, സംഭവങ്ങള്‍, കത്തോലിക്കാ സഭ, വാസ്തുകല, ശില്‍പം, ചിത്രകല ഒക്കെ വരുന്നു. കഥാപാത്രങ്ങള്‍ അത്ര പ്രഗല്‍ഭരാണ്. എഴുത്തച്ഛന്‍ മുതല്‍ ഡാവിഞ്ചി വരെ.

ADVERTISEMENT