ലോകസിനിമാ ചരിത്രത്തില്‍ ‘ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍’ എന്ന ചലചിത്രത്തിനും അതിന്റെ സംവിധായകനായ സെർജി ഐസന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാജൻ തുവ്വാരയുടെ ‘ഐസന്‍സ്റ്റീന്‍

ലോകസിനിമാ ചരിത്രത്തില്‍ ‘ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍’ എന്ന ചലചിത്രത്തിനും അതിന്റെ സംവിധായകനായ സെർജി ഐസന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാജൻ തുവ്വാരയുടെ ‘ഐസന്‍സ്റ്റീന്‍

ലോകസിനിമാ ചരിത്രത്തില്‍ ‘ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍’ എന്ന ചലചിത്രത്തിനും അതിന്റെ സംവിധായകനായ സെർജി ഐസന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാജൻ തുവ്വാരയുടെ ‘ഐസന്‍സ്റ്റീന്‍

ലോകസിനിമാ ചരിത്രത്തില്‍ ‘ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍’ എന്ന ചലചിത്രത്തിനും അതിന്റെ സംവിധായകനായ സെർജി ഐസന്‍സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസന്‍സ്റ്റീന്‍ എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാജൻ തുവ്വാരയുടെ ‘ഐസന്‍സ്റ്റീന്‍ സിനിമയും ജീവിതവും’. ഈ പുസ്തകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘കാലാതീതമായ ഭാവനകൾ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

സെർജി ഐസന്‍സ്റ്റീൻ എന്ന ചലചിത്ര സംവിധായകനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് ഗുരുവായൂർ ശ്രീകൃഷ്ണ കോളജില്‍ പഠിക്കുന്ന കാലത്താണ്. രാവിലെ എളവള്ളിയില്‍ നിന്ന് ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികള്‍ അരികന്നിയൂരുള്ള ശ്രീകൃഷ്ണ കോളേജിലേക്ക് കാല്‍നടയായാണ് പോയിരുന്നത്. ആ നടത്തയാത്രയില്‍ സര്‍വമാന കാര്യങ്ങളും ചര്‍ച്ചാവിഷയമാവും. ചർച്ചയിലേക്ക് സാഹിത്യവും സിനിമയും ചിത്രകലയും കടന്നുവരും. ശ്രീനു എന്ന് ഞാൻ സ്നേഹപൂര്‍വം വിളിച്ചിരുന്ന ചിത്രകാരനും ബുദ്ധിജീവിയുമായ ആളൂര്‍ ശ്രീനിവാസനില്‍ നിന്നാണ് ഞാന്‍ സാര്‍ത്രിനെയും കമ്യുവിനെയും ദാലിയെയും പിക്കാസൊയെയും കുറിച്ച് കേള്‍ക്കുന്നത്. അന്ന് എന്നെ ആത്ഭുതപ്പെടുത്തിയ ചിത്രകാരനും വായനക്കാരനുമായിരുന്നു ശ്രീനു (പിന്നീട് ബോംബെയില്‍ അയാള്‍ ചിത്രപ്രദര്‍ശനം നടത്തി. വലിയ ഉദ്യോഗം ലഭിച്ചതോടെ ചിത്രമെഴുത്ത് നിന്നു എന്നാണ് ഞാൻ അനുമാനിക്കുന്നത്). എക്സിസ്റ്റന്‍ഷ്യലിസം എന്ന സംജ്ഞ കോളജിലെ ബുദ്ധിജീവികള്‍ക്കിടയില്‍ വേരുപിടിച്ചിട്ടില്ലായിരുന്നുവെങ്കിലും ശ്രീനുവിന് അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുമായിരുന്നു. തുലോം ബാലനായിരുന്ന ഞാന്‍ ഇവരെക്കുറിച്ചൊന്നും അതിനുമുമ്പ് കേട്ടിട്ടില്ലായിരുന്നു. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന കവി കെ.വി.രാമകൃഷ്ണൻ മാഷ് ഒരിക്കല്‍ സാര്‍ത്രിനെ കുറിച്ചും കമ്യുവിനെ കുറിച്ചും ക്ലാസില്‍ ഏതോ സന്ദര്‍ഭത്തില്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

ADVERTISEMENT

നടേ സൂചിപ്പിച്ചതുപോലുളള ഒരു കോളേജ് നടത്തത്തിനിടയിലാണ് സിനിമയും സിനിമക്കാരും ചര്‍ച്ചയിലേക്ക് കടന്നുവന്നത്. പതെർ പഞ്ചലി, അജന്ത്രിക്, സത്യജിത് റെ, ഘട്ടക്ക് എന്നീ പേരുകൾക്ക് പുറമേ ശ്രീനു ഒരു സിനിമയുടെ പേര് പറഞ്ഞു. ‘ബാറ്റില്‍ഷിപ് പൊട്ടംകിന്‍’. ഐസൻസ്റ്റീന്‍ എന്നപേരും അതിനോടൊപ്പം അയാള്‍ ചേർത്തുപറഞ്ഞു. ഐന്‍സ്റ്റീൻ എന്ന് ഞാന്‍ തെറ്റിച്ച് പറഞ്ഞപ്പോഴൊക്കെ ശ്രീനു തിരുത്തി.

പിന്നീട് സെര്‍ജി ഐസന്‍സ്റ്റീനെ കുറിച്ച് കേട്ടത് ഫിലിം സൊസിറ്റിക്കാരില്‍ നിന്നാണ്. എസ് എഫ് ഐ നേതവും മാഗസില്‍ എഡിറ്ററുമായിരുന്ന അബുസാലിയായിരുന്നു ക്ലാസിക്കല്‍ സിനിമ പ്രദര്‍ശിപ്പുക്കുന്നതിന്റെ ഉല്‍സാഹക്കാരില്‍ പ്രധാനി എന്നാണ് എന്റെ ഓര്‍മ. നാടക നടനും സംവിധായകനുമായ എം.കെ.ദേവരാജനും അതിനിടയിലേക്ക് കയറിവന്നതായി ഞാന്‍ ഓര്‍ക്കുന്നു. കോളജ് കാലത്തിനുശേഷം വളരെക്കഴിഞ്ഞ് ഏതാണ്ട് മുപ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഐസന്‍സ്റ്റിന്റെ ‘ഫിലിം സെന്‍സ്’, ‘ഫിലിം ഫോം’ എന്നീ പുസ്തകങ്ങള്‍ ഞാന്‍ ഹൈദരബാദ് യൂനിവേഴ്സിറ്റിയിലെ ഒരു ഗവേഷകന്റെ മേശപ്പുറത്ത് കണ്ടു. ഫിലിം സെന്‍സിന്റെ കുറച്ചു ഭാഗം മാത്രമേ ചില സമയവിഘ്നങ്ങള്‍ മൂലം എനിക്ക് വായിക്കാന്‍ കഴിഞ്ഞുള്ളു. ആ പുസ്തകങ്ങള്‍ യൂനിവേഴ്സിറ്റി ലൈബ്രറിയിലേതായിരുന്നു.

ADVERTISEMENT

പിന്നീട് ഐസൻസ്റ്റീൻ പുസ്തകങ്ങള്‍ 2005 ല്‍ ബംഗ്ലൂരില്‍ നിന്ന് ഞാന്‍ കണ്ടെടുത്തു. അവിടത്തെ പ്രശസ്ത പുസ്തകശാലയായ ബ്ലോസമില്‍ നിന്നാണ് ഐസന്‍സ്റ്റീന്റെ ആത്മകഥ ‘ബിയൊണ്ട് ദി സ്റ്റാഴ്സ്’ എനിക്ക് ലഭിച്ചത്. ആദ്യം അവയെല്ലാം പരിഭാഷ ചെയ്യണമെന്ന് ആര്‍ത്തിപൂണ്ടു. എന്നാല്‍ കൂടുതല്‍ ആലോചിക്കുന്തോറും അതിനുള്ള വായനക്കാര്‍ വളരെ പരിമിതമായിരിക്കുമെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതിനാല്‍ പരിഭാഷാ ദൗത്യം ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം നീലന്‍ എഴുതിയ ‘മൊണ്ടാഷ്’ വായിക്കാനിടയായി. ആ വായന എന്നെ വീണ്ടും ഐസന്‍സ്റ്റിനിലേക്ക് കൊണ്ടുവന്നു. ബാറ്റില്‍ഷിപ് പൊട്ടെംകിനും ഐവാന്‍ ദി ടെറിബിളും ക്വെവിവ മെക്സിക്കോയും ഒരിക്കല്‍ കൂടി കണ്ടു.

ആ സിനിമകള്‍ പുതിയ സാഹചര്യത്തിലും പക്വതയിലും കണ്ടപ്പോള്‍ ഐസന്‍സ്റ്റീന്റെ ജീവിതത്തിനു പ്രാധാന്യം നല്‍കി ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹം എനിക്ക് അടക്കാന്‍ കഴിയാതായി. ടെക്നോളജി കരുത്ത് തെളിയിക്കുന്ന ഉത്തരാധുനികകാല സിനിമകൾ ചലച്ചിത്ര കലയെ സ്വാധീനിക്കുമ്പോഴും ഐസന്‍സ്റ്റീന്‍ നിര്‍മിച്ച മഹത്തായ സിനിമകള്‍ ഉദാത്തമായി തന്നെ തുടരുമെന്ന് ഞാൻ വിശ്വസിച്ചു. മഹാനായ ആ ചലചിത്രകാരനെ കുറിച്ച് എഴുതാനുള്ള ആഗ്രഹം വര്‍ഷങ്ങളോളം എന്റെ മനസ്സില്‍ കിടന്നു. പത്തു വര്‍ഷം മുമ്പാണ് അങ്ങനെയൊരു പുസ്തകം എഴുതുന്നതിനെ കുറിച്ച് ആലോചിച്ചത്. തൊട്ടടുത്ത വർഷം ഞാന്‍ അതിനു തുടക്കമിട്ടു. രണ്ടുവര്‍ഷം കൊണ്ട് ഞാന്‍ ‘ഐസന്‍സ്റ്റീന്‍ സിനിമയും ജീവിതവും’ എന്ന പുസ്തകം പൂര്‍ത്തിയാക്കി.

ADVERTISEMENT

അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വിധേയമായി സഞ്ചരിക്കുവാന്‍ തയ്യറുള്ളതായിരുന്നു ഐസന്‍സ്റ്റീന്റെ ചലചിത്രജീവിതം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്ന മഹാനായ ചലചിത്രകാരന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സെര്‍ജി ഐസന്‍സ്റ്റീന്‍. പ്രതിഭാധനനായ ഈ ചലചിത്രകാരന്റെ പ്രസക്തിക്ക് ഒക്ടോബര്‍ എന്ന ചിത്രത്തിന്റെ നിര്‍മാണത്തോടെ ഊനം തട്ടുന്നതും നമ്മള്‍ കണ്ടു. എന്നാല്‍ അലക്സാണ്ടര്‍ നെവ്സ്കി എന്ന ചിത്രം ഐസന്‍സ്റ്റീനെ മഹാപ്രതിഭകളുടെ നിരയിലേക്ക് ഒരിക്കല്‍ കൂടി ആനയിച്ചു. ഐവാന്‍ ദി ടെറിബിള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തു വന്നതോടെ ഐസന്‍സ്റ്റീന്‍ വീണ്ടും പ്രതിസന്ധിയിലായി. സ്റ്റാലിന്‍ ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയില്ല. നികിതക്രൂഷേവ് സോവിയറ്റ് യൂനിയനിൽ അധികാരത്തില്‍ എത്തിയപ്പോള്‍ ഐസന്‍സ്റ്റീന്‍ വീണ്ടും ആഘോഷിക്കപ്പെട്ടു. ഐസന്‍സ്റ്റീനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജെയ് ലെയ്ഡ അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തതോടെ ഐസന്‍സ്റ്റിന്റെ സിനിമ സിദ്ധാന്തങ്ങള്‍ക്ക് ലോകസമക്ഷം പ്രചാരം ലഭിച്ചു. ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ എന്ന ക്ലാസിക് ചലച്ചിത്രം തന്നെയാണ് ഐസന്‍സ്റ്റീനെ ചലച്ചിത്രകലയുടെ പതാകവാഹകരില്‍ മുമ്പനാക്കി നിലനിര്‍ത്തുന്നത്. ഈ സിനിമയിലെ ഒഡേസ തുറമുഖത്തെ സ്റ്റെപ്സ് സീക്വന്‍സ് നിരവധി സിനിമകളില്‍ അനുകരണമല്ലാത്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം വൂഡി അലന്റെ ബനാനാസ്, ബ്രയാന്‍ ഡി പാല്‍മയുടെ അണ്‍ ടച്ചബിള്‍സ്.

ഐസന്‍സ്റ്റീനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്ന കൃതിയാണ് അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്റെ വണ്‍ ഡെ ഇന്‍ ദി ലൈഫ് ഓഫ് ഐവാന്‍ ദെനിസോവിച്ച്. രണ്ട് ജയില്‍പുള്ളികള്‍ തമ്മിലുള്ള സംഭാഷണത്തില്‍ അവര്‍ ഐസന്‍സ്റ്റിനെ പരമര്‍ശിച്ചുകൊണ്ട് തര്‍ക്കിക്കുന്നു. ഒന്നാമന്‍ ഐസന്‍സ്റ്റീനെ വാഴ്ത്തുമ്പോള്‍ രണ്ടാമന്‍ ഐസന്‍സ്റ്റീനെ ഏകാധിപന്റെ അടിമയെന്നും പൃഷ്ടം നക്കിയെന്നും വിശേഷിപ്പിക്കുന്നു. ഏകാധിപത്യത്തെ പിന്തുണയ്ക്കുന്ന ചലച്ചിത്രകാരൻ എന്ന ആരോപണം ഐസൻസ്റ്റീൻ നേരിട്ടുവെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ നിതാന്തമായ ചലച്ചിത്ര പാഠപുസ്തകങ്ങളായി തുടരുന്നു.

പുതുതലമുറ അന്വേഷിച്ചറിയേണ്ട മാസ്റ്റര്‍ ഫിലിം മേക്കര്‍ തന്നെയാണ് ഐസന്‍സ്റ്റീന്‍ എന്ന സമീപനമാണ് ഞാന്‍ അംഗീകരിക്കുന്നത്. ഐസന്‍സ്റ്റിന്‍ ആരാണെന്നും എന്താണെന്നും മലയാളത്തിലെ പുതുതലമുറ അറിഞ്ഞിരിക്കണമെന്നും അവര്‍ക്ക് ഐസന്‍സ്റ്റിനില്‍ എത്തിച്ചേരുവാന്‍ മലയാളത്തില്‍ ഒരു പുസ്തകം ആവശ്യമാണെന്നും തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ പുസ്തകരചനക്ക് മുതിര്‍ന്നത്.

ചലച്ചിത്രകലയിലെ കാലാതിവർത്തിയായ അനിവാര്യനെന്ന് കരുതപ്പെടുന്ന മഹാനായ ഈ പ്രതിഭയെ വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിക്കുവാനും അദ്ദേഹത്തിന്റെ സംഭാവനകൾ രേഖപ്പെടുത്തുവാനും ഈ പുസ്തകം വഴി എനിക്ക് സാധിച്ചുവെന്ന ഉറച്ച വിശ്വാസം അനുവാചകരുടെ ബോധ്യത്തിലേക്കായി ഞാൻ സമർപ്പിക്കുന്നു.

The Genesis of 'Eisenstein Sinemayum Jeevithavum':

Eisenstein Sinemayum Jeevithavum by Rajan Thuvvarayil is the first comprehensive Malayalam work examining the art and life of acclaimed filmmaker Sergei Eisenstein, renowned for his groundbreaking film Battleship Potemkin. This book delves into the director's influential career and personal journey, offering a unique perspective for Malayalam readers on a pivotal figure in world cinema.

ADVERTISEMENT