ലോകപ്രശസ്ത ചരിത്രകാരനായ വില്യം ഡാൽറിമ്പിളിന്റെ 'സിറ്റി ഓഫ് ജിൻസ്' എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ ശ്രദ്ധേയമാവുന്നു. 1980-കളിലെ ഡൽഹിയിലെ ഒരു വർഷത്തെ അനുഭവങ്ങളെ ആസ്പദമാക്കി, 1984-ലെ സിഖ് കൂട്ടക്കൊല മുതൽ ആദ്യകാല ഇന്ദ്രപ്രസ്ഥം വരെയുള്ള ഡൽഹിയുടെ ബഹുതല സ്പർശിയായ ചരിത്രത്തെ പുസ്തകം അവതരിപ്പിക്കുന്നു. നഗരത്തെ പല കാലഘട്ടങ്ങളുടെയും സംസ്കാരങ്ങളുടെയും അലയടിക്കുന്ന ഒരു ജീവനുള്ള സ്മൃതിഭൂമിയായി ഡാൽറിമ്പിൾ ചിത്രീകരിക്കുന്നു, ഇവിടെ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ അദൃശ്യമായ 'ജിന്നുകൾ' ആയി നിലകൊള്ളുന്നു. ഗ്രന്ഥകർത്താവ് ആധുനിക ഡൽഹിയുടെ ഗതാഗതക്കുരുക്കുകളെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ അസംബന്ധങ്ങളെയും വിവരിക്കുമ്പോൾ തന്നെ, മുഗൾ സാമ്രാജ്യത്തിന്റെ അവസാന കാലഘട്ടം, 1857-ലെ കലാപം, 1947-ലെ വിഭജനം തുടങ്ങിയ ചരിത്രസംഭവങ്ങളിലൂടെ സഞ്ചരിച്ച്, ഡൽഹിയുടെ വേദനയും അതിജീവനവും പുനർജന്മവും വരച്ചുകാട്ടുന്നു. സാമ്രാജ്യത്വത്തിന്റെ താൽക്കാലികതയെ ചോദ്യം ചെയ്യുന്നതോടൊപ്പം, കോളനിഭരണത്തിന്റെ സങ്കീർണ്ണമായ പാരമ്പര്യങ്ങളെയും ഇത് അടിവരയിടുന്നു. ഭാഷ, ഭക്ഷണം, കല, ആത്മീയത എന്നിവയിലൂന്നിയ ഡൽഹിയുടെ ബഹുസ്വരതയെയും, ആധുനികതയും പഴമയും ഇടകലരുന്ന നഗരജീവിതത്തെയും പുസ്തകം സൂക്ഷ്മമായി അവതരിപ്പിക്കുന്നു. ഇത് വെറുമൊരു ചരിത്രഗ്രന്ഥമല്ല, മറിച്ച് നഗരങ്ങളുടെ ഓർമ്മകളെയും മനുഷ്യാനുഭവങ്ങളെയും പുനർനിർമ്മിക്കാനുള്ള ഒരു ശ്രമമാണ്.

ലോകപ്രശസ്ത ചരിത്രകാരൻ വില്ല്യം ഡാൽറിമ്പിളിന്റെ ഡൽഹി അനുഭവങ്ങളുടെ ഓർമ്മപ്പുസ്തകമാണ് ‘സിറ്റി ഓഫ് ജിൻസ്’.

1980 - കളുടെ അന്ത്യത്തിൽ ഒരു വർഷത്തെ ഡൽഹി വാസക്കാലത്തെ വിവിധ സഞ്ചാരങ്ങളെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984 - ലെ സിഖ് കൂട്ടക്കൊല മുതൽ ഡൽഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രം അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി വിവരിക്കുന്നു. ഈ പ്രശസ്ത കൃതി ഇപ്പോള്‍ മലയാളത്തിലേക്കും മൊഴിമാറ്റി എത്തിയിരിക്കുന്നു. സുരേഷ് എം.ജി.യാണ് വിവർത്തകൻ. ‘സിറ്റി ഓഫ് ജിൻസ്’ വിവർത്തനാനുഭവത്തെക്കുറിച്ച് ‘ജിന്നുകളുടെ നഗരി, ചരിത്രത്തിന്റേയും’ എന്ന പേരിൽ സുരേഷ് എം.ജി. ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

ADVERTISEMENT

ആധുനിക ചരിത്ര പുസ്തകങ്ങളിൽ വ്യത്യസ്തവും ആഴമുള്ളതുമായ കൃതികളിലൊന്നാണ് വില്ല്യം ഡാൽറിമ്പിളിന്റെ ‘സിറ്റി ഓഫ് ജിൻസ്’. ഇതൊരു സാധാരണ ചരിത്ര പുസ്തകമല്ല. ചരിത്രവും നഗരപഠനവും ആത്മകഥാപരമായ നിരീക്ഷണങ്ങളും സംസ്കാരവിശകലനവും ഒത്തുചേരുന്ന അപൂർവ രചനയാണ്. ഡൽഹിയെ ഒരു നഗരമായി മാത്രം കാണാതെ, പല കാലഘട്ടങ്ങളുടെ അവശിഷ്ടങ്ങൾ ചേർന്ന ഒരു ജീവിക്കുന്ന സ്മൃതിസ്ഥലമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ ഭൂമിശാസ്ത്രം തന്നെ ചരിത്രത്തിന്റെ ഗ്രന്ഥശാലയായി മാറുന്ന അനുഭവമാണ് ഈ പുസ്തകം വായനക്കാർക്ക് നൽകുന്നത്. ജിന്നുകൾ എന്ന പദം ഇവിടെ വെറും അതിഭൗതിക പ്രതീകമല്ല. നഗരത്തിൽ അദൃശ്യമായി നിലകൊള്ളുന്ന ചരിത്രങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുകയാണത്. സാമ്രാജ്യങ്ങൾ, മതങ്ങൾ, കലാപങ്ങൾ, വിഭജനങ്ങൾ, ഭാഷകൾ, നശിച്ചുപോയ സംസ്കാരങ്ങൾ എന്നിവയെല്ലാം ഡൽഹിയുടെ തെരുവുകളിലും കെട്ടിടങ്ങളിലുമുള്ള അദൃശ്യ സാന്നിധ്യങ്ങളായി പ്രത്യക്ഷപ്പെടുന്നു. എഴുത്തുകാരൻ ചരിത്രത്തെ മ്യൂസിയത്തിലടച്ച ഒരു ഭൂതകാലമെന്ന നിലയിലല്ല കാണുന്നത്. ജീവിച്ചിരിക്കുന്ന അനുഭവമായി അദ്ദേഹം അതിനെ വായിക്കുന്നു.

പുസ്തകത്തിന്റെ ഘടന തന്നെ ശ്രദ്ധേയമാണ്. ഒരു അധ്യായത്തിൽ ആധുനിക ഡൽഹിയിലെ ഗതാഗതക്കുരുക്കുകളെയും ഉദ്യോഗസ്ഥലോകത്തിന്റെ അസംബന്ധങ്ങളെയും കുറിച്ച് പറയുമ്പോൾ അടുത്ത അധ്യായത്തിൽ അദ്ദേഹം കാലഘട്ടങ്ങൾ പരസ്പരം ഇടകലരുന്ന ഒരു രചനാരീതിയിലൂടെ മുഗൾ സാമ്രാജ്യത്തിന്റെ അവസാന കാലഘട്ടത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

ADVERTISEMENT

ഡാൽറിമ്പിൾ ഡൽഹിയെ ഒരു പുരാവസ്തു ഖനനപ്രദേശത്തെയെന്നപോലെ സമീപിക്കുന്നു. ഓരോ തെരുവും ഓരോ കെട്ടിടവും ഓരോ ശവകുടീരവും ഒരു ചരിത്രതലത്തെ, ചരിത്ര ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. നഗരം ഒരിക്കലും ഏകമുഖമല്ല. അത് അനവധി കാലങ്ങളുടെയും സംസ്കാരങ്ങളുടെയും സംയോജനമാണ്. ഡൽഹിയെ മനസ്സിലാക്കണമെങ്കിൽ അതിന്റെ ചരിത്രപരമായ ആവർത്തനങ്ങളെ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഈ കൃതിയിലെ പ്രധാന ആശയങ്ങളിൽ ഒന്നാണ് “പാളികളാൽ നിർമ്മിതമായ നഗരം” എന്ന ധാരണ. ഒരു പഴയ രേഖാചിത്രത്തിന് മുകളിൽ പുതിയവ വരച്ചാലും പഴയത് മങ്ങിയ രൂപത്തിൽ നിലനിൽക്കുന്നതുപോലെ ഡൽഹിയിലും അതിന്റെ പഴയ നഗരങ്ങൾ പുതുഗ്രാമങ്ങളുടെ അടിയിൽ ജീവിച്ചിരിക്കുന്നു എന്നദ്ദേഹം വ്യക്തമാക്കുന്നു.

ADVERTISEMENT

ഹിന്ദു രാജവംശങ്ങൾ, ദില്ലി സുൽത്താനേറ്റ്, മുഗൾ ഭരണകൂടം, ബ്രിട്ടീഷ് സാമ്രാജ്യം, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവയെല്ലാം ഡൽഹിയെ പുനർനിർമ്മിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു കാലഘട്ടത്തിനും മുൻകാലത്തെ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ റോഡുകൾക്കിടയിൽ പഴയ ശവകുടീരങ്ങൾ നിലനിൽക്കുന്നു, ആധുനിക കെട്ടിടങ്ങൾക്കിടയിൽ സുൽത്താൻമാരുടെ അവശിഷ്ടങ്ങൾ കാണാം. ചരിത്രകാരനെ സംബന്ധിച്ചിടത്തോളം ഈ അവശിഷ്ടങ്ങൾ വെറും നശിച്ച കെട്ടിടങ്ങളല്ല. അവ ജീവനുള്ള ചരിത്രങ്ങളാണ്. കുട്ടികൾ അവിടെ കളിക്കുന്നു, ചിലർ അവയെ വീടുകളാക്കി ഉപയോഗിക്കുന്നു, ചില കബറിടങ്ങൾ ഇപ്പോഴും വിശ്വാസത്തിന്റെ കേന്ദ്രങ്ങളാണ്. ചരിത്രം ഇവിടെ നഗരജീവിതത്തിന്റെ ഭാഗമാണ്.

ഡൽഹിയിലെ അവശിഷ്ടങ്ങൾ നഗരത്തിന്റെ അനിശ്ചിതത്വത്തെയും സൂചിപ്പിക്കുന്നു. അനേകം സാമ്രാജ്യങ്ങൾ തങ്ങൾ ശാശ്വതമാണെന്ന് കരുതിയെങ്കിലും അവയെല്ലാം തകർന്നു. അതുകൊണ്ട് ഡൽഹി മനുഷ്യാധികാരത്തിന്റെ നാശ്വരതയുടെ പ്രതീകവുമാണ്.

പുസ്തകത്തിന്റെ വലിയൊരു ഭാഗം മുഗൾ സാമ്രാജ്യത്തിന്റെ അവസാനകാലത്തെക്കുറിച്ചാണ്. പ്രത്യേകിച്ചും അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ കാലഘട്ടം എഴുത്തുകാരൻ അതീവ സങ്കടഭരിതമായി പുനർസൃഷ്ടിക്കുന്നുണ്ടിതിൽ.

അദ്ദേഹത്തിന്റെ കാഴ്ചയിൽ മുഗൾ ഡൽഹി കലാസംസ്കാരത്തിന്റെ ഉന്നതഘട്ടമാണ്. ഉറുദു കവിത, സംഗീതം, സാംസ്കാരിക സദസ്സുകൾ, രാജധാനിയിലെ ഭാഷാപരമായ തിളക്കം എല്ലാം ചേർന്ന് ഒരു സമ്പന്നമായ നഗരസംസ്കാരം രൂപപ്പെടുത്തിയിരുന്നു. എന്നാൽ 1857 - ലെ കലാപത്തിനു ശേഷം ബ്രിട്ടീഷ് ഭരണകൂടം ഡൽഹിയെ ക്രൂരമായി തകർത്തു. നിരവധി പ്രദേശങ്ങൾ നശിപ്പിക്കപ്പെട്ടു. മുസ്ലിം അഭിജാതവർഗ്ഗം ചിതറിപ്പോയി; ഉറുദു സംസ്കാരത്തിനും വലിയ ആഘാതം നേരിട്ടു. ഈ നഷ്ടത്തെ ഡാൽറിമ്പിൾ ഒരു രാഷ്ട്രീയമാറ്റമായി മാത്രം കാണുന്നില്ല. ഒരു സംസ്കാരത്തിന്റെ മരണമായി അദ്ദേഹം അത് അനുഭവിക്കുന്നു. മുഗൾ പാരമ്പര്യത്തിന്റെ അവസാന സാക്ഷികളായി ജീവിക്കുന്ന ചില കുടുംബങ്ങളുമായി അദ്ദേഹം സംസാരിക്കുന്നു. അവരുടെ ഭാഷയിലും ശീലങ്ങളിലും ഓർമ്മകളിലും ഇപ്പോഴും പഴയ ഡൽഹിയുടെ നിഴൽ നിലനിൽക്കുന്നു. അതിലേക്കാണ് ഡാൽറിമ്പിൾ മിർസ ഗാലിബിനെ ചേർത്തിണക്കുന്നത്. ഗാലിബ് വെറും കവിയല്ല, ഡൽഹിയുടെ ആത്മാവിന്റെ ശബ്ദമാണ്.

1947 - ലെ ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ വിവരണങ്ങൾ പുസ്തകത്തിലെ ഏറ്റവും ശക്തമായ ഭാഗങ്ങളിലൊന്നാണ്. വിഭജനം രാഷ്ട്രീയസംഭവം മാത്രമല്ല, മനുഷ്യരുടെ ജീവിതം തകർത്ത ദുരന്തമാണെന്ന് അദ്ദേഹം കാണിക്കുന്നു.

വിഭജനത്തിന് മുമ്പ് ഡൽഹി ഒരു സംയുക്ത സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ചേർന്നുണ്ടാക്കിയ നഗരസംസ്കാരം അവിടെ നിലനിന്നിരുന്നു. എന്നാൽ വിഭജനത്തോടൊപ്പം വലിയ തോതിൽ ജനസംക്രമണം നടന്നു. മുസ്ലിം കുടുംബങ്ങൾ പാകിസ്ഥാനിലേക്ക് പോയി. പഞ്ചാബിൽ നിന്ന് അഭയാർത്ഥികൾ ഡൽഹിയിലെത്തി. വിഭജനത്തിന്റെ സാക്ഷികളുമായി എഴുത്തുകാരൻ സംസാരിക്കുമ്പോൾ അവരുടെ ഓർമ്മകളിലൂടെ ഒരു മുറിവേറ്റ നഗരത്തെ കാണാൻ കഴിയും. കൊലപാതകങ്ങൾ, നഷ്ടങ്ങൾ, കുടിയൊഴിപ്പിക്കലുകൾ എന്നിങ്ങനെയുള്ള ഓർമ്മകൾ നഗരത്തിന്റെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.

അതേസമയം ഡൽഹിയുടെ അതിജീവനശേഷിയെക്കുറിച്ചും പുസ്തകം പറയുന്നുണ്ട്. അഭയാർത്ഥികൾ പുതിയ ജീവിതങ്ങൾ പണിതുയർത്തി. പുതിയ പ്രദേശങ്ങൾ രൂപപ്പെട്ടു; നഗരം വീണ്ടും വളർന്നു. അതുകൊണ്ട് ഡെൽഹി ഒരേസമയം മുറിവിന്റെയും പുനർജന്മത്തിന്റെയും നഗരമാണ്.

ഡാൽറിമ്പിൾ ബ്രിട്ടീഷ് ഭരണത്തെ അവതരിപ്പിക്കുന്ന രീതി ശ്രദ്ധേയമാണ്. അദ്ദേഹം കോളനിയലിസത്തെ മഹത്വവൽക്കരിക്കുന്നില്ല. പകരം സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തെയും അതിന്റെ താൽക്കാലികതയെയും ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ന്യൂ ഡൽഹി അധികാരത്തിന്റെ പ്രകടനമായിരുന്നു. വിശാലമായ റോഡുകൾ, ഭരണകേന്ദ്രങ്ങൾ, സാമ്രാജ്യത്വ ശില്പകല എന്നിവയൊക്കെയിലൂടെ ബ്രിട്ടീഷുകാർ തങ്ങളുടെ ആധിപത്യം ശാശ്വതമാണെന്ന് പ്രഖ്യാപിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന് മുമ്പുള്ള സാമ്രാജ്യങ്ങളും ഇതേ ഭ്രമത്തിലായിരുന്നു എന്ന് പുസ്തകം ഓർമ്മിപ്പിക്കുന്നു. ഡൽഹിയുടെ ദീർഘചരിത്രത്തിൽ ബ്രിട്ടീഷ് ഭരണവും മറ്റൊരു താൽക്കാലിക ഘട്ടം മാത്രമായി മാറുന്നു. ഇതിലൂടെ സാമ്രാജ്യത്വത്തിന്റെ മഹത്വത്തെ എഴുത്തുകാരൻ പരോക്ഷമായി ചോദ്യം ചെയ്യുന്നു.

അതേ സമയം കോളനിയലിസത്തിന്റെ സങ്കീർണ പാരമ്പര്യത്തെ അംഗീകരിക്കുന്നുമുണ്ട് അദ്ദേഹം. കോളനി ഭരണത്തിന്റെ സംഭാവനകളെന്ന് വിളിക്കാവുന്ന ഇംഗ്ലീഷ് ഭാഷ, ഭരണസംവിധാനം, നഗരാസൂത്രണം, നിയമസംവിധാനം തുടങ്ങിയവയെല്ലാം ഇന്നും ഇന്ത്യയെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ കോളനിയലിസം പൂർണമായി അവസാനിച്ചിട്ടില്ല, അതിന്റെ അവശിഷ്ടങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു.

ജിന്നുകൾ എന്ന ആശയം പുസ്തകത്തിന്റെ മുഴുവൻ ഘടനയെയും നിയന്ത്രിക്കുന്ന ഒരു പ്രതീകമാണ്. ഇസ്ലാമിക വിശ്വാസപ്രകാരം ജിന്നുകൾ മനുഷ്യർക്കു ദൃശ്യമല്ലാത്ത ലോകത്തിൽ ജീവിക്കുന്ന ആത്മാക്കളാണ്. ഡാൽറിമ്പിൾ ഈ ആശയത്തെ ചരിത്രത്തിന്റെയും സ്മൃതിയുടെയും രൂപകമായി ഉപയോഗിക്കുന്നു.

ഇന്നത്തെ ഡൽഹി ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നഗരം മാത്രമല്ല, മരിച്ചുപോയവരുടേതുകൂടിയാണ്. പഴയ രാജാക്കന്മാർ, കവികൾ, സൈനികർ, സൂഫിമാർ, വിഭജനത്തിൽ കൊല്ലപ്പെട്ടവർ എന്നിങ്ങനെ പല സാന്നിദ്ധ്യങ്ങളും നഗരത്തിൽ ഇപ്പോഴും അനുഭവപ്പെടുന്നു. എഴുത്തുകാരൻ സൂഫി ദർഗ്ഗകൾ സന്ദർശിക്കുന്നു. ആത്മീയവിശ്വാസങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കുന്നു. നഗരത്തിന്റെ മായികമായ അന്തരീക്ഷത്തെ രേഖപ്പെടുത്തുന്നു. ആധുനികതയും അന്ധവിശ്വാസവും ഒരുമിച്ച് നിലനിൽക്കുന്ന നഗരമാണ് ഡൽഹി.

ഈ നിരീക്ഷണത്തിന് പ്രാധാന്യമുണ്ട്. പാശ്ചാത്യ നഗരസങ്കൽപ്പങ്ങളിൽ ആധുനികത പഴയ വിശ്വാസങ്ങളെ ഇല്ലാതാക്കുന്നുവെന്നാണ് ധാരണ. എന്നാൽ ഡൽഹിയിൽ പഴയ ആത്മീയലോകം ഇപ്പോഴും ജീവനോടെയുണ്ട്. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്ന ആളുകൾ അതേ സമയം ജ്യോതിഷികളെയും ദർഗ്ഗകളെയും ആശ്രയിക്കുന്നു. എഴുത്തുകാരൻ പറയുന്നത് ഇത് വൈരുദ്ധ്യമല്ല, സംസ്കാരത്തിന്റെ തുടർച്ചയാണെന്നാണ്.

സംഭാഷണപരവും ഹാസ്യനിറഞ്ഞതുമാണ് പുസ്തകത്തിലുപയോഗിച്ചിരിക്കുന്ന ഭാഷ. ഡൽഹിയിലെ ബ്യൂറോക്രസിയുടെ അസംബന്ധത, നഗരജീവിതത്തിലെ വിചിത്രതകൾ, ആളുകളുടെ വ്യത്യസ്ത സ്വഭാവങ്ങൾ എന്നിങ്ങനെ പലതും അദ്ദേഹം സൂക്ഷ്മമായ നർമ്മത്തോടെ അവതരിപ്പിക്കുന്നു. അതേസമയം ചരിത്രപരമായ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ ശൈലി ഗൗരവതരമാകുന്നു. പഴയ രേഖകൾ, യാത്രാവിവരണങ്ങൾ, കവിതകൾ, ഓർമ്മക്കുറിപ്പുകൾ എന്നിവ ചേർത്തുപയോഗിക്കുന്നതിലൂടെ പുസ്തകത്തിന് ഗവേഷണപരമായ ആഴം ലഭിക്കുന്നു.

പുസ്തകത്തിന്റെ മറ്റൊരു സവിശേഷത കഥാപാത്രങ്ങളുടെ സാന്നിധ്യമാണ്. ഓരോ വ്യക്തിയും ഡൽഹിയുടെ ഒരു ചരിത്രതലത്തെ, ചരിത്രഘട്ടത്തെ, പ്രതിനിധീകരിക്കുന്നതുപോലെ തോന്നുന്നു. മുഗൾ വംശജർ ഒരു നഷ്ടപ്പെട്ട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ്. സർക്കാർ ഉദ്യോഗസ്ഥർ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രതീകങ്ങളാണ്. ആത്മീയപാതയിലെ ആളുകൾ നഗരത്തിന്റെ പൗരാണികതയെ പ്രതിനിധീകരിക്കുന്നു.

ഡൽഹി അനവധി ഭാഷകളുടെയും മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമമാണ്. ഹിന്ദു, മുസ്ലിം, സിഖ്, ജൈന, ക്രിസ്ത്യൻ പാരമ്പര്യങ്ങൾ നഗരത്തിൽ ഒരുമിച്ച് നിലനിൽക്കുന്നു. ഹിന്ദിയും ഉറുദുവും പഞ്ചാബിയും ഇംഗ്ലീഷും നഗരജീവിതത്തിന്റെ ഭാഗങ്ങളാണ്. പ്രത്യേകിച്ച് പഴയ ഡൽഹിയിൽ ഈ സംയുക്തസംസ്കാരം വ്യക്തമായി കാണാം. ഭക്ഷണരീതികളിലും സംഗീതത്തിലും ശില്പകലയിൽ പോലും പല സംസ്കാരങ്ങളുടെയും സ്വാധീനം കാണാം. സൂഫി ദർഗ്ഗകളിൽ പല മതവിഭാഗക്കാരും ഒരുമിച്ചെത്തുന്നു.

എന്നാൽ ഈ സംയുക്തത ഭീഷണിയിലാണെന്ന ബോധവും പുസ്തകത്തിലുണ്ട്. മതാധിഷ്ഠിത രാഷ്ട്രീയം, വിഭജനത്തിന്റെ ഓർമ്മകൾ, ദേശീയതയുടെ കടുത്ത രൂപങ്ങൾ എന്നിവയൊക്കെ നഗരത്തിന്റെ ബഹുസ്വരതയെ ബാധിക്കുന്നു. അതിനാൽ പുസ്തകം ഒരു നഗര ചരിത്ര വിവരണം മാത്രമല്ല, വൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാംസ്കാരിക പ്രസ്താവന കൂടിയാണ്.

പുസ്തകത്തിലെ ഏറ്റവും ആഴമുള്ള ആശയങ്ങളിൽ ഒന്നാണ് സമയത്തെക്കുറിച്ചുള്ള നിരീക്ഷണം. പാശ്ചാത്യ ആധുനികതയിൽ സമയം മുന്നോട്ടു നീങ്ങുന്ന ഒരു രേഖീയ പ്രക്രിയയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഡൽഹിയിൽ സമയം വൃത്താകൃതിയിലാണ്. ഇവിടെ ഭൂതകാലം അവസാനിക്കുന്നില്ല. പഴയ ചരിത്രങ്ങൾ ഇന്നത്തെ ജീവിതത്തിലേക്കു കയറിവരുന്നു, ഇടപെടുന്നു. തകർന്ന് മണ്ണടിഞ്ഞ അവശിഷ്ടങ്ങൾ ഇപ്പോഴും നഗരത്തിന്റെ ഭാഗമായി തുടരുന്നു.

ഡൽഹിയെ അദ്ദേഹം പുനർജന്മങ്ങളുടെ നഗരമായാണ് കാണുന്നത്. നഗരം വീണ്ടും വീണ്ടും നശിക്കുകയും വീണ്ടും വീണ്ടും പിറക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഡൽഹിയുടെ യഥാർത്ഥ ശക്തി അതിന്റെ സ്ഥിരതയിൽ അല്ല, അതിന്റെ പുനർസൃഷ്ടിശേഷിയിലാണ്.

ഡൽഹിയുടെ ചരിത്രത്തിലേക്ക് ഊളിയിടുക മാത്രമല്ല നഗരത്തിന്റെ ആത്മാവിനെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഈ പുസ്തകം. ചരിത്രം, രാഷ്ട്രീയം, ആത്മീയത, ഭാഷ, സംസ്കാരം, നഗരജീവിതം എന്നിങ്ങനെ പലതും ഒരുമിച്ച് ചേർന്നു ജീവിക്കുന്ന നഗരത്തിന്റെ പ്രതിച്ഛായ ഈ പുസ്തകം തരുന്നു. ഡൽഹി ഈ കൃതിയിൽ ഒരേസമയം പല രൂപങ്ങളിലുള്ള നഗരമാണ്. സാമ്രാജ്യങ്ങളുടെ ശ്മശാനം, കവിതയുടെ കേന്ദ്രം, വിഭജനത്തിന്റെ മുറിവേറ്റ ഭൂമി, ആത്മീയതയുടെ നഗരം, അതിജീവനത്തിന്റെ പ്രതീകം. അങ്ങനെ എഴുത്തുകാരൻ നഗരത്തെ ‘വായിക്കാൻ’ പഠിപ്പിക്കുന്നു. കെട്ടിടങ്ങളെയും തെരുവുകളെയും അവശിഷ്ടങ്ങളെയും ഓർമ്മകളുടെ ഗ്രന്ഥമായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.

1984 – ൽ സിഖുകാർക്കെതിരെ നടന്ന കലാപങ്ങളിൽ നിന്ന് മഹാഭാരത കാലഘട്ടത്തോളം അടരുകളായി ചരിത്രത്തിലൂടെ പുറകിലേക്ക് സഞ്ചരിക്കുന്നു ഈ പുസ്തകം. അതിനൊപ്പം ഇന്നിനെ ചേർത്ത് നിർത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ ആഗോളവൽക്കരിച്ച നഗരങ്ങളിൽ ചരിത്രസ്മൃതികൾ മാഞ്ഞുപോകുന്ന സാഹചര്യത്തിൽ ഈ പുസ്തകം ഒരു വലിയ ഓർമ്മപ്പെടുത്തലാണ്. നഗരങ്ങൾ വെറും സാമ്പത്തിക കേന്ദ്രങ്ങളല്ല. അവ മനുഷ്യരുടെ സ്വപ്നങ്ങളുടെയും ദുരന്തങ്ങളുടെയും കഥകളുടെയും ശേഖരങ്ങൾ കൂടിയാണെന്ന ഓർമ്മപ്പെടുത്തൽ.

Unveiling Delhi's Soul: A Journey Through 'City of Djinns':

William Dalrymple's 'City of Djinns' is a captivating exploration of Delhi, weaving together historical epochs and personal observations. This seminal work, now translated into Malayalam, presents Delhi not just as a city but as a living memorial layered with the remnants of empires, cultures, and forgotten stories.